Google Pay നിബന്ധനകളുടെ അനുബന്ധം: പ്രവാസി ഇന്ത്യക്കാർക്കുള്ള Google Pay സേവന നിബന്ധനകൾ
ഇന്ത്യയിലെ സ്ഥിരതാമസക്കാർക്കുള്ള Google Pay സേവന നിബന്ധനകൾ
അവസാനം അപ്‌ഡേറ്റ് ചെയ്തത്: 2024 ഡിസംബർ 11
1. ആമുഖം
ബാധകമായ നിബന്ധനകൾ. Google Pay ഉപയോഗിക്കുന്നതിന് നന്ദി. സംയോജിത Google Pay നിബന്ധനകളിൽ വിവരിച്ചിരിക്കുന്ന ആവശ്യങ്ങൾക്ക് വേണ്ടി (ചുവടെ നിർവചിച്ചിരിക്കുന്നവ), ഇന്ത്യയിലെ സ്ഥിരതാമസക്കാർക്കായി Google India Digital Services Private Limited നൽകുന്ന ഒരു സേവനമാണ് "Google Pay", മുമ്പ് Tez എന്നറിയപ്പെട്ടിരുന്ന ഈ സേവനത്തിന്റെ രജിസ്റ്റർ ചെയ്ത ഓഫീസ് വിലാസം 5th floor, DLF Centre, Block 124, Narindra Place, Sansad Marg, New Delhi - 110001 ("Google") ആണ്. Google Pay ആക്‌സസോ ഡൗൺലോഡോ ചെയ്യുന്നതിലൂടെയോ ഉപയോഗിക്കുന്നതിലൂടെയോ നിങ്ങൾ ഇനിപ്പറയുന്നത് അനുസരിക്കുമെന്നും ഇപ്രകാരം പ്രവർത്തിക്കുമെന്നും സമ്മതിക്കുന്നു:
- Google സേവന നിബന്ധനകൾ ("യൂണിവേഴ്‌സൽ നിബന്ധനകൾ");
- ഇന്ത്യയിലെ സ്ഥിരതാമസക്കാർക്കുള്ള ഈ Google Pay സേവന നിബന്ധനകൾ ("Google Pay നിബന്ധനകൾ");
- Google സ്വകാര്യതാ നയം ("സ്വകാര്യതാ നയം");
- Google Pay നയങ്ങൾ ("Google Pay നയങ്ങൾ");
- Google Pay ഓഫർ സേവന നിബന്ധനകൾ ("പൊതുവായ Google Pay ഓഫർ നിബന്ധനകൾ"); ഒപ്പം
- Google Pay പരാതികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നയം ("പരാതികൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നയം").
ഈ ആറ് ഡോക്യുമെന്റുകളെയും ചേർത്ത് ഇവിടെ "സംയോജിത Google Pay നിബന്ധനകൾ" എന്ന് പരാമർശിക്കുന്നു.
നിങ്ങളുടെ നിയമപരമായ അവകാശങ്ങൾ, പരിഹാരങ്ങൾ, ബാദ്ധ്യതകൾ എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ അടങ്ങിയിരിക്കുന്ന യൂണിവേഴ്‌സൽ നിബന്ധനകൾ മുതൽ, ഈ സംയോജിത Google Pay നിബന്ധനകൾ ഓരോന്നും ശ്രദ്ധാപൂർവ്വം വായിക്കുക. ഈ സംയോജിത Google Pay നിബന്ധനകൾ, നിങ്ങളും Google-ഉം തമ്മിൽ Google Pay സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്‌സസും ഉപയോഗവും നിയന്ത്രിക്കുന്ന നിയമപരമായി സാധുതയുള്ള ഒരു ഉടമ്പടി രൂപവൽക്കരിക്കുന്നു (ഇവിടെ നിർവചിച്ചിരിക്കുന്നത് പോലെ). നിങ്ങൾക്ക് ഈ ഡോക്യുമെന്റുകൾ മനസ്സിലാകുന്നില്ലെങ്കിലോ അതിന്റെ ഏതെങ്കിലും ഭാഗം അംഗീകരിക്കുന്നില്ലെങ്കിലോ, Google Pay സേവനങ്ങൾ ഉപയോഗിക്കരുത്. Google Pay-യിൽ ക്രമേണ കൂടുതൽ സേവനങ്ങൾ നൽകിയേക്കാമെന്നും അതനുസരിച്ച് ഈ സംയോജിത Google Pay നിബന്ധനകൾ ബാധകമാകുമെന്നും നിങ്ങൾ മനസ്സിലാക്കുന്നു.
Google ഗ്രൂപ്പ് കമ്പനികളുടെ ഉപയോഗം. Google-ന് വേണ്ടി Google Pay-യുടെ ഏതെങ്കിലും സേവനങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കാൻ Google ഗ്രൂപ്പ് കമ്പനികളുടെ സേവനങ്ങൾ ഉപയോഗിക്കാനുള്ള അവകാശം (ഇവിടെ നിർവചിച്ചിരിക്കുന്നത് പോലെ) Google-ൽ നിക്ഷിപ്തമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ഈ സംയോജിത Google Pay നിബന്ധനകൾ ഏതെങ്കിലും കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യാനുള്ള അവകാശം Google-ൽ നിക്ഷിപ്തമാണെന്നും നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങൾ സ്വയം അപ് ടു ഡേറ്റായി തുടരുന്നുവെന്നും സംയോജിത Google Pay നിബന്ധനകൾ കൃത്യമായ ഇടവേളകളിൽ വായിക്കുന്നുവെന്നും ഉറപ്പാക്കണം. ഈ Google Pay നിബന്ധനകളും യൂണിവേഴ്‌സൽ നിബന്ധനകളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടാകുന്ന പക്ഷം, ഈ Google Pay നിബന്ധനകൾക്കായിരിക്കും പ്രാഥമിക പരിഗണന.
സംയോജിത Google Pay നിബന്ധനകൾ അംഗീകരിക്കുന്നതിലൂടെ, നിങ്ങൾ ഇനിപ്പറയുന്നവ പ്രതിനിധീകരിക്കുകയും ഉറപ്പ് നൽകുകയും ചെയ്യുന്നു:
- നിങ്ങൾക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ട്;
- നിയമപരമായി സാധുതയുള്ള ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ നിങ്ങൾക്ക് കഴിയും; കൂടാതെ
- ഇന്ത്യയിലെ നിയമങ്ങൾ പ്രകാരം, Google Pay ആക്‌സസ് ചെയ്യുന്നതിലോ ഉപയോഗിക്കുന്നതിലോ നിന്ന് നിങ്ങളെ തടയുകയോ നിയമപരമായി വിലക്കുകയോ ചെയ്തിട്ടില്ല.
രക്ഷിതാവോ നിയമപരമായ രക്ഷിതാവോ നൽകുന്ന അനുമതി. നിങ്ങളുടെ പ്രായം 18 വയസ്സിന് താഴെയാണെങ്കിൽ (“കൗമാരപ്രായത്തിലുള്ള കുട്ടി(കൾ)”) Google Pay ഉപയോഗിക്കാൻ നിങ്ങൾക്ക് രക്ഷിതാവിന്റെയോ നിയമപരമായ രക്ഷിതാവിന്റെയോ അനുമതിയുണ്ടെന്ന് നിങ്ങൾ വ്യക്തമാക്കുന്നു. നിങ്ങളുമായുള്ള സംയോജിത Google Pay നിബന്ധനകൾ അവർ വായിച്ച് അംഗീകരിക്കേണ്ടതുണ്ട്.
നിങ്ങൾ കൗമാരപ്രായത്തിലുള്ള കുട്ടിയുടെ രക്ഷിതാവോ നിയമപരമായ രക്ഷിതാവോ ആണെങ്കിൽ, കൗമാരപ്രായത്തിലുള്ള കുട്ടിയെ Google Pay ഉപയോഗിക്കാൻ അനുവദിക്കുന്നതിലൂടെ നിങ്ങൾ സംയോജിത Google Pay നിബന്ധനകൾക്ക് വിധേയമാകുന്നു, കൂടാതെ Google Pay-യിലെ കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിയുടെ ആക്റ്റിവിറ്റിക്ക് നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കുകയും ചെയ്യും. അതിനാൽ, കൗമാരപ്രായത്തിലുള്ള കുട്ടിക്ക് വേണ്ടി അവരുടെ രക്ഷിതാവോ നിയമപരമായ രക്ഷിതാവോ സംയോജിത Google Pay നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ, കൗമാരപ്രായത്തിലുള്ള കുട്ടികൾക്ക് Google Pay ഉപയോഗിക്കാനാകില്ല.
മൂന്നാം കക്ഷി നിബന്ധനകളും വ്യവസ്ഥകളും. Google Pay-യിലൂടെ Google നിങ്ങൾക്ക് മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കിയേക്കാം. ഈ മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കുന്നതിന് നിങ്ങൾ അധിക നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും അധിക ആവശ്യകതകൾ പാലിക്കുകയും ചെയ്യേണ്ടി വന്നേക്കാം.
2. നിർവചനങ്ങൾ
ഈ Google Pay നിബന്ധനകളിൽ ദൃശ്യമാകുന്ന നിർവചനങ്ങൾ:
"ബാധകമായ നിയമം" എന്നാൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെഗുലേഷനുകളും പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട നയങ്ങളും ഉൾപ്പെടെയുള്ള ബാധകമായ എല്ലാ നിയമങ്ങളും, നയങ്ങളും, റെഗുലേഷനുകളും, മാർഗ്ഗനിർദ്ദേശങ്ങളും, നിയമപരമായ അറിയിപ്പുകളും സർക്കാർ നൽകുന്ന അറിയിപ്പുകളും എന്നാണ് അർത്ഥമാക്കുന്നത്.
"BBPOU" എന്നാൽ, ബാധകമായ ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം റെഗുലേറ്ററി ഫ്രെയിംവർക്കിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റ് എന്നാണ് അർത്ഥമാക്കുന്നത്.
"ബില്ലർ" എന്നാൽ, ഒരു ബില്ലർ അഗ്രഗേറ്റർ അല്ലെങ്കിൽ BBPOU വഴിയുള്ള ബിൽ പേയ്‌മെന്റ് സേവനങ്ങൾക്കായി Google Pay പിന്തുണയ്ക്കുന്ന പ്രീപെയ്ഡ് സേവന ദാതാക്കൾ ഉൾപ്പെടെയുള്ള ബില്ലർ എന്നാണ് അർത്ഥമാക്കുന്നത്, ഉപയോക്താവിന് Google Pay വഴി അവർക്ക് ബിൽ പേയ്‌മെന്റുകൾ നടത്താനാകും.
"ബിൽ പേയ്മെന്റ് സേവനങ്ങൾ" എന്നാൽ, ബില്ലുകളോ പ്രീപെയ്ഡ് പ്ലാനുകളോ കാണാനും ബില്ലർമാർക്ക് പേയ്‌മെന്റുകൾ നടത്താനും മറ്റ് അനുബന്ധ സേവനങ്ങൾ സ്വീകരിക്കാനും Google Pay-യിലെ ഉപയോക്താക്കൾക്ക് നൽകുന്ന സൗകര്യം എന്നാണ് അർത്ഥമാക്കുന്നത്.
“ക്രെഡിറ്റ് കാർഡ്” എന്നാൽ, ക്രെഡിറ്റ് സ്ഥാപനവുമായുള്ള നിങ്ങളുടെ ഉടമ്പടി പ്രകാരം ഒരു ക്രെഡിറ്റ് സ്ഥാപനം നിങ്ങൾക്ക് നൽകുന്ന ഏതെങ്കിലും ക്രെഡിറ്റ് കാർഡ് എന്നാണ് അർത്ഥമാക്കുന്നത്.
“ക്രെഡിറ്റ് കാർഡ് സേവനങ്ങൾ” എന്നാൽ, ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കാനും അവ മാനേജ് ചെയ്യാനുമുള്ള Google Pay സേവനങ്ങളും ക്രെഡിറ്റ് സ്ഥാപനങ്ങൾ നിങ്ങൾക്ക് നൽകുന്ന അനുബന്ധ ഓഫറുകളും സേവനങ്ങളും എന്നാണ് അർത്ഥമാക്കുന്നത്.
“ക്രെഡിറ്റ് വിവരങ്ങൾ” എന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടും പോലുള്ള, ക്രെഡിറ്റ് സംബന്ധിച്ച നിർദ്ദിഷ്ട വിവരങ്ങളാണ്.
“ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട്” എന്നത് TUCIBIL സൃഷ്ടിക്കുന്ന റിപ്പോർട്ടാണ്, അത് നിങ്ങൾക്ക് GPay-യിൽ കാണാനാകും.
"ക്രെഡിറ്റ് സ്ഥാപനങ്ങൾ" എന്നാൽ, ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഉപയോക്താക്കൾക്ക് അഡ്വാൻസുകളും ലോണുകളും നൽകുന്നതിന് ബാധകമായ റെഗുലേറ്ററി അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികൾ നേടിയ മറ്റ് ക്രെഡിറ്റ് ദാതാക്കൾ എന്നിവയെയാണ് അർത്ഥമാക്കുന്നത്.
"ക്രെഡിറ്റ് സ്കോർ" എന്നത് Google Pay-യിൽ TUCIBIL നൽകുന്ന നിങ്ങളുടെ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിലെ സ്കോറാണ്.
"ക്രെഡിറ്റ് സ്കോർ സിമുലേറ്റർ" എന്നത്, നിങ്ങൾ ഉപയോഗിക്കുന്ന സാമ്പത്തിക സേവന ഉൽപ്പന്നങ്ങളുമായുള്ള നിങ്ങളുടെ ഇടപഴകൽ നിലവിലുള്ള CIBIL സ്കോറിനെ എങ്ങനെ ബാധിക്കുമെന്നതിനെ (ഉദാഹരണത്തിന്, ക്രെഡിറ്റ് അടയ്ക്കാത്തതിന്റെ സ്വാധീനം) കുറിച്ച് അറിവ് നൽകാൻ Google Pay-യിൽ TUCIBIL നൽകുന്ന ഒരു ടൂളാണ്.
"ഉപഭോക്താവിന്റെ ബാങ്ക്" എന്നാൽ, ഉപയോക്താവ് അദ്ദേഹത്തിന്റെ/അവരുടെ ഫണ്ടിംഗ് അക്കൗണ്ട് പരിപാലിക്കാനും UPI വഴി പേയ്‌മെന്റ് ഇടപാടുകൾ ഡെബിറ്റ്/ക്രെഡിറ്റ് ചെയ്യാൻ ആ ഫണ്ടിംഗ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാനും ഉപയോഗിക്കുന്ന ബാങ്ക് എന്നാണ് അർത്ഥമാക്കുന്നത്.
"അന്തിമ ഉപയോക്താവിന്റെ അനുവദനീയമായ ഉദ്ദേശ്യം" എന്നാൽ, ചുവടെയുള്ള നിബന്ധനകൾക്ക് വിധേയമായി, Google Pay-യിൽ നിങ്ങൾ അഭ്യർത്ഥിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങളിലേക്ക് ആക്‌സസ് നൽകുന്നതിന് മാത്രമേ ക്രെഡിറ്റ് വിവരങ്ങൾ ഉപയോഗിക്കൂ എന്നാണ് അർത്ഥമാക്കുന്നത്.
"ഫണ്ടിംഗ് അക്കൗണ്ട്" എന്നാൽ, ഉപയോക്താവ് രജിസ്റ്റർ ചെയ്തതോ പേയ്‌മെന്റ് ഇടപാടുകൾക്ക് ഫണ്ട് നൽകാൻ ഉപയോഗിക്കുന്നതോ ആയ ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് (ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് വഴി), BHIM UPI അക്കൗണ്ട് അല്ലെങ്കിൽ പ്രീപെയ്‌ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് (ക്യാഷ് കാർഡ് അല്ലെങ്കിൽ ഇ-വാലറ്റ് പോലുള്ളവ) എന്നാണ് അർത്ഥമാക്കുന്നത്.
"GAP" എന്നാൽ MMTC നൽകുന്ന ഗോൾഡ് അക്യുമുലേഷൻ പ്ലാൻ എന്നാണ് അർത്ഥമാക്കുന്നത്.
"ഗോൾഡ് അക്കൗണ്ട്" എന്നാൽ, Google Pay-യിലെ GAP-യിലേക്ക് ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ട് എന്നാണ് അർത്ഥമാക്കുന്നത്.
"ഗോൾഡ്" എന്നാൽ നിങ്ങളുടെ GAP അക്കൗണ്ടിലെ ഗോൾഡ് എന്നാണ് അർത്ഥമാക്കുന്നത്.
"Google Account" എന്നാൽ, യൂണിവേഴ്‌സൽ നിബന്ധനകളിൽ നിർവചിച്ചിരിക്കുന്നത് പോലെ, Google Pay സേവനങ്ങളും മറ്റ് Google സേവനങ്ങളും ഉപയോഗിക്കുന്നതിനായി Google-ലോ ഗ്രൂപ്പ് കമ്പനികളിലോ നിങ്ങൾ സൃഷ്ടിക്കുന്ന അക്കൗണ്ട് എന്നാണ് അർത്ഥമാക്കുന്നത്.
"Google ഗ്രൂപ്പ് കമ്പനികൾ" അല്ലെങ്കിൽ "ഗ്രൂപ്പ് കമ്പനികൾ" എന്നാൽ, Google-ന്റെ മാതൃകമ്പനി, അനുബന്ധ സ്ഥാപനങ്ങൾ, അനുബന്ധ കമ്പനികൾ, മാതൃകമ്പനിയുടെ അൾട്ടിമേറ്റ് ഹോൾഡിംഗ് കമ്പനിയും അതിന്റെ അനുബന്ധ കമ്പനികൾ ഉൾപ്പെടെയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ അനുബന്ധ സ്ഥാപനങ്ങളും എന്നാണ് അർത്ഥമാക്കുന്നത്.
"Google Pay സേവനം(ങ്ങൾ)" അല്ലെങ്കിൽ "സേവനം(ങ്ങൾ)" എന്നാൽ, Google Pay ആപ്പ് അല്ലെങ്കിൽ മറ്റ് പ്ലാറ്റ്‌ഫോമുകൾ വഴി Google നൽകുന്ന പേയ്‌മെന്റ് ഇടപാട് സുഗമമാക്കാനുള്ള സേവനങ്ങൾ, മൊബൈൽ റീചാർജുകൾ, ബിൽ പേയ്മെന്റ് സേവനങ്ങൾ, മറ്റ് സേവനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.
"ലോൺ ഫെസിലിറ്റി" എന്നാൽ , ലോൺ നൽകുന്ന മൂന്നാം കക്ഷിയുമായുള്ള നിങ്ങളുടെ ഉടമ്പടി പ്രകാരം ലോൺ നൽകുന്ന മൂന്നാം കക്ഷി നിങ്ങൾക്ക് നൽകുന്ന ലോണുകളും അഡ്വാൻസുകളും എന്നാണ് അർത്ഥമാക്കുന്നത്.
"ലോൺ ഫെസിലിറ്റി സേവനങ്ങൾ" എന്നാൽ ലോൺ നൽകുന്ന മൂന്നാം കക്ഷികളിൽ നിന്ന് നിങ്ങൾക്ക് ലോൺ ഫെസിലിറ്റി ലഭ്യമാക്കുന്നതിനുള്ള Google Pay സേവനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.
"വ്യാപാരി" എന്നാൽ, (i) Google Pay for Business പ്രോഗ്രാം പ്രയോജനപ്പെടുത്തുന്ന; അല്ലെങ്കിൽ (ii) പേയ്‌മെന്റ് പങ്കാളി വഴി ഉപഭോക്താക്കൾക്ക് Google Pay ഒരു പേയ്‌മെന്റ് ഓപ്ഷനായി നൽകുന്ന; അല്ലെങ്കിൽ (iii) വ്യാപാരിയിൽ നിന്ന് ഓഫ്‌ലൈനായോ ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയോ വാങ്ങിയ സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ഉപഭോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ ശേഖരിക്കാൻ Google Pay ഉപയോഗിക്കുന്ന ഒരു വ്യക്തിയോ സ്ഥാപനമോ എന്നാണ് അർത്ഥമാക്കുന്നത്.
"MMTC" എന്നാൽ, Google Pay വഴി GAP നൽകുന്ന ഒരു കമ്പനിയായ MMTC-PAMP എന്നാണ് അർത്ഥമാക്കുന്നത്.
"NPCI" എന്നാൽ, UPI-യുടെ ഉടമസ്ഥതയും നടത്തിപ്പുമുള്ള, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററായ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നാണ് അർത്ഥമാക്കുന്നത്.
"P2P സേവനം" എന്നാൽ P2P പേയ്‌മെന്റ് ഇടപാടുകൾ സുഗമമാക്കുന്നതിനുള്ള Google Pay സേവനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.
"P2P പേയ്‌മെന്റ്" അല്ലെങ്കിൽ "പിയർ ടു പിയർ പേയ്‌മെന്റ്" എന്നാൽ, ഉപയോക്താവിന്റെ (അതായത് അയച്ചയാളുടെ) ഫണ്ടിംഗ് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്ത് (അല്ലെങ്കിൽ ഈടാക്കി) സ്വീകർത്താവ് നിയുക്തമാക്കിയ പേയ്‌മെന്റ് ഇൻസ്ട്രുമെന്റിൽ ഫണ്ടുകൾ ലഭ്യമാക്കുന്ന, P2P സേവനം ഉപയോഗിച്ച് ഒരു ഉപയോക്താവ് ആരംഭിച്ച പേയ്‌മെന്റ് എന്നാണ് അർത്ഥമാക്കുന്നത്.
"പേയ്‌മെന്റ് ഇൻസ്ട്രുമെന്റ്" എന്നാൽ, പേയ്‌മെന്റ് ഇടപാടുകൾക്ക് ഫണ്ട് നൽകുന്നതിന് ഒരു ഉപയോക്താവിന് ഉപയോഗിക്കാനോ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ഒരു സ്വീകർത്താവിന് ഉപയോഗിക്കാനോ യോഗ്യതയുള്ള, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ബാധകമായ നിയമപ്രകാരം നൽകിയിട്ടുള്ള ഇ-വാലറ്റുകൾ, ഗിഫ്റ്റ് കാർഡുകൾ എന്നിവയുൾപ്പെടെയുള്ള പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് (എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല) എന്നാണ് അർത്ഥമാക്കുന്നത്.
"പേയ്‌മെന്റ് സിസ്റ്റം" എന്നതിന്, ബാധകമായ നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ അതിന് നൽകിയിരിക്കുന്ന അർത്ഥം ഉണ്ടായിരിക്കും.
"പേയ്‌മെന്റ് പങ്കാളികൾ" എന്നാൽ പേയ്‌മെന്റ്/ബിൽ അഗ്രഗേറ്റർമാർ, പേയ്‌മെന്റ് സിസ്റ്റം ദാതാക്കൾ, പ്രോസസ് ചെയ്യുന്ന ബാങ്കുകൾ, പങ്കാളി ബാങ്കുകൾ, അയച്ചയാളുടെ ഫണ്ടിംഗ് അക്കൗണ്ടിന്റെ ദാതാവ്, സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ട് ഇഷ്യൂ ചെയ്‌ത ബാങ്ക്, പേയ്‌മെന്റ് ഇൻസ്ട്രുമെന്റുകളുടെ ദാതാവ്, കാർഡ് അസോസിയേഷനുകൾ, NPCI, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുതലായവ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, പേയ്‌മെന്റ് സിസ്റ്റത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും എന്നാണ് അർത്ഥമാക്കുന്നത്.
“പേയ്മെന്റ് സേവന ദാതാക്കൾ” അല്ലെങ്കിൽ “PSP” എന്നത്, UPI ഫ്രെയിംവർക്കിന് കീഴിൽ ഒരു "പേയ്‌മെന്റ് സേവന ദാതാവ്" ആയി പ്രവർത്തിക്കാൻ അംഗീകാരമുള്ള പേയ്‌മെന്റ് പങ്കാളിയായ ഒരു ബാങ്കിംഗ് കമ്പനിയാണ്, കൂടാതെ ഉപയോക്താക്കൾക്ക് UPI സേവനങ്ങൾ നൽകുന്നതിന് TPAP-യെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
"പേയ്മെന്റ് സിസ്റ്റം ദാതാക്കൾ" എന്നാൽ അർത്ഥമാക്കുന്നത്, പേയ്‌മെന്റ് സിസ്റ്റം ദാതാവ് നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് പേയ്‌മെന്റ് ഇടപാടുകൾ (താഴെ നിർവചിച്ചിരിക്കുന്നത് പോലെ) സുഗമമാക്കുന്നതിന് Google ഉടമ്പടിയിൽ ഏർപ്പെട്ടിരിക്കുന്ന, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, കാർഡ് അസോസിയേഷനുകൾ, മറ്റ് പേയ്‌മെന്റ് സിസ്റ്റം ദാതാക്കൾ (പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്റ്റ്, 2007 പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) എന്നിവയെയാണ്.
"പേയ്‌മെന്റ് സിസ്റ്റം ദാതാവ് നൽകുന്ന സേവനങ്ങൾ" എന്നാൽ, പേയ്‌മെന്റ് പങ്കാളികൾക്ക് (i) കാർഡ് ഇടപാടുകൾ, (ii) BHIM UPI അധിഷ്‌ഠിത ഇടപാടുകൾ; (iii) നെറ്റ് ബാങ്കിംഗ്, (iv) പ്രീപെയ്‌ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് എന്നിവയ്ക്കായി പേയ്‌മെന്റ് നിർദ്ദേശങ്ങൾ റൂട്ട് ചെയ്യാനും ദാതാക്കൾ, കാർഡ് അസോസിയേഷനുകൾ, NPCI ഒപ്പം/അല്ലെങ്കിൽ മറ്റ് മൂന്നാം കക്ഷി ക്ലിയറിംഗ്ഹൗസുകൾ എന്നിവയിൽ നിന്ന് പരിശോധിച്ചുറപ്പിക്കൽ, അംഗീകാരം നൽകൽ എന്നിവ നൽകാനും ഒപ്പം/അല്ലെങ്കിൽ (v) ഉപയോക്താവ് ആരംഭിച്ച പേയ്‌മെന്റ് നിർദ്ദേശങ്ങൾ സംബന്ധിച്ച സെറ്റിൽമെന്റ് സൗകര്യങ്ങൾ നൽകാനും ലഭ്യമാക്കിയിട്ടുള്ള പേയ്‌മെന്റ് ഗേറ്റ്‌വേ സിസ്റ്റം/ഇന്റർഫേസ്/സേവനങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.
"സ്വീകർത്താവ്" എന്നാൽ അയച്ചയാളിൽ നിന്ന് പണം സ്വീകരിക്കുന്ന ഒരു ഉപയോക്താവ്, വ്യാപാരി, ബില്ലർ അല്ലെങ്കിൽ മൂന്നാം കക്ഷി എന്നാണ് അർത്ഥമാക്കുന്നത്.
"അയയ്ക്കുന്നയാൾ" എന്നാൽ ഒരു സ്വീകർത്താവിന് പേയ്‌മെന്റ് അയയ്ക്കാൻ Google Pay സേവനങ്ങൾ ഉപയോഗിക്കുന്ന ഒരു ഉപയോക്താവ് എന്നാണ് അർത്ഥമാക്കുന്നത്.
“TPAP-കൾ” എന്നാൽ, UPI അധിഷ്‌ഠിത പേയ്‌മെന്റ് ഇടപാടുകൾ സുഗമമാക്കുന്നതിന് ഉപയോക്താക്കൾക്ക് UPI അടിസ്ഥാനമാക്കിയുള്ള ആപ്പ് ആയ Google Pay നൽകുന്ന, ഒരു മൂന്നാം കക്ഷി ആപ്പ് ദാതാവായ (TPAP) ഞങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.
"ഇടപാട്" അല്ലെങ്കിൽ "പേയ്‌മെന്റ് ഇടപാട്" എന്നാൽ അർത്ഥമാക്കുന്നത്, (i) പേയ്‌മെന്റുകൾ അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ ഉപയോക്താവ് നടത്തുന്ന പേയ്‌മെന്റ് അഭ്യർത്ഥന; (ii) അയയ്ക്കുന്നയാൾ അദ്ദേഹത്തിന്റെ/അവരുടെ ഫണ്ടിംഗ് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യുന്നതിന് നൽകുന്ന പേയ്‌മെന്റ് നിർദ്ദേശങ്ങൾ എന്നാണ്.
"UPI" എന്നാൽ അർത്ഥമാക്കുന്നത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് എന്നാണ്.
"UPI ഇടപാട് സംബന്ധിച്ച ഡാറ്റ" എന്നാൽ, വ്യക്തിഗത UPI ഇടപാട് സംബന്ധിച്ച ഡാറ്റ (അതായത് ക്ലിയർ ടെക്സ്റ്റ് ഫോർമാറ്റിലുള്ള ഡാറ്റ) എന്നാണ് അർത്ഥമാക്കുന്നത്.
"ഉപയോക്താവ്" എന്നാൽ പേയ്‌മെന്റുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ UPI പേയ്‌മെന്റ് സൗകര്യം ഉൾപ്പെടെയുള്ള Google Pay സേവനത്തിൽ(ങ്ങളിൽ) രജിസ്റ്റർ ചെയ്യുന്ന ഒരു വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്, ആ വ്യക്തി കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയാണെങ്കിൽ ആ കുട്ടിയുടെ രക്ഷിതാവോ നിയമപരമായ രക്ഷിതാവോ ഇതിൽ ഉൾപ്പെടുന്നു.
"ഞങ്ങൾ", "നമ്മൾ" അല്ലെങ്കിൽ "നാം" എന്നാൽ Google എന്നാണ് അർത്ഥമാക്കുന്നത്.
"നിങ്ങൾ", "താങ്കൾ" അല്ലെങ്കിൽ "നിങ്ങളുടെ" എന്നാൽ ഒരു ഉപയോക്താവ് എന്നാണ് അർത്ഥമാക്കുന്നത്.
3. Google Pay സേവനങ്ങളുടെ പരിധി
Google Pay ("Google Pay" അല്ലെങ്കിൽ "Google Pay ആപ്പ്") എന്നത് Google Pay സേവനം സുഗമമാക്കുന്ന പേയ്മെന്റ് സൊല്യൂഷൻ ആപ്പ് ആണ്. Google Pay-യിലൂടെ, നിങ്ങൾക്ക് സേവന ദാതാക്കൾക്കോ ഉപയോക്താക്കൾക്കോ വ്യാപാരികൾക്കോ ബില്ലർമാർക്കോ Google Pay-യിൽ സ്വീകരിക്കുന്ന ഏതെങ്കിലും പേയ്‌മെന്റ് ഇൻസ്ട്രുമെന്റുകൾ ഉപയോഗിക്കുന്ന മൂന്നാം കക്ഷികൾക്കോ പേയ്‌മെന്റുകൾ അയയ്‌ക്കാം. ഫണ്ട് സ്വീകരിക്കുന്നതിന് നിങ്ങൾ Google Pay-യിൽ നിയുക്തമാക്കിയ പേയ്‌മെന്റ് ഇൻസ്ട്രുമെന്റിലൂടെ മറ്റ് ഉപയോക്താക്കളിൽ നിന്നോ മൂന്നാം കക്ഷികളിൽ നിന്നോ നിങ്ങൾക്ക് പേയ്‌മെന്റുകൾ ലഭിച്ചേക്കാം. കൂടാതെ, മറ്റ് ഉപയോക്താക്കൾ, സേവന ദാതാക്കൾ, ബാങ്കുകൾ, വ്യാപാരികൾ, ബില്ലർമാർ എന്നിവരിൽ നിന്ന് ആശയവിനിമയങ്ങൾ, ഓഫറുകൾ, സേവനങ്ങൾ എന്നിവ സ്വീകരിക്കാനോ അവരുമായി ആശയവിനിമയം നടത്താനോ Google Pay നിങ്ങളെ അനുവദിക്കുന്നു. UPI പേയ്‌മെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട്, HDFC Bank, Axis Bank, ICICI Bank, State Bank of India എന്നിവയിലൂടെയുള്ള പേയ്‌മെന്റ് ഇടപാടുകൾ സുഗമമാക്കുന്നതിന് NPCI അംഗീകരിച്ച ഒരു TPAP ആണ് Google Pay. PSP ബാങ്കുകൾ വഴി UPI-യിൽ പങ്കെടുക്കുന്ന സേവന ദാതാക്കളാണ് ഞങ്ങൾ. NPCI-യുമായും ഞങ്ങളുടെ സ്പോൺസർ PSP-കളായ HDFC Bank, ICICI Bank, Axis Bank, State Bank of India എന്നിവയുമായും ഉണ്ടാക്കിയ ത്രികക്ഷി ഉടമ്പടികൾ പാലിക്കാൻ ഞങ്ങൾക്ക് ബാധ്യതയുണ്ട്. UPI പേയ്‌മെന്റ് ഇടപാടിൽ Google Pay, PSP, NPCI എന്നിവയുടെ കൃത്യമായ റോളുകളും ഉത്തരവാദിത്തങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ ഇവിടെ പരിശോധിക്കുക. സംശയ നിവാരണത്തിനായി, UPI ഇടപാടുകളുമായി ബന്ധപ്പെട്ട്, നിങ്ങൾ ആ PSP-യുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാകുന്നു. കൂടാതെ, UPI ഇടപാടുകൾ നടക്കുമ്പോഴോ അവയുമായി ബന്ധപ്പെട്ടോ PSP ബാങ്കിന് ലഭിക്കുന്ന നിങ്ങളുടെ സ്വകാര്യ ഡാറ്റ PSP ബാങ്ക് ഉപയോഗിക്കുന്നതും പ്രോസസ് ചെയ്യുന്നതും PSP ബാങ്കിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ സ്വകാര്യതാ നയത്തിന് വിധേയമായിരിക്കും.
Google Pay-യിലൂടെ നിങ്ങൾക്ക് മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ Google Pay ലഭ്യമാക്കിയേക്കാം. ഈ മൂന്നാം കക്ഷി ഉൽപ്പന്നങ്ങളോ സേവനങ്ങളോ Google അല്ലാത്ത മറ്റേതെങ്കിലും കക്ഷികളാണ് നൽകുന്നത്, കൂടാതെ അവ മൂന്നാം കക്ഷി നിബന്ധനകൾക്ക് വിധേയവുമാണ്. ഈ മൂന്നാം കക്ഷി സേവനങ്ങൾ ഉപയോഗിക്കുന്നതിന് നിങ്ങൾ അധിക നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും അധിക ആവശ്യകതകൾ പാലിക്കുകയും ചെയ്യേണ്ടി വന്നേക്കാം. നിങ്ങൾക്ക് വിശ്വാസമുള്ള മൂന്നാം കക്ഷി ഉൽപ്പന്നവുമായോ സേവനവുമായോ മാത്രമേ ഇടപാട് നടത്താവൂ. Google Pay-യിലെ ഒരു മൂന്നാം കക്ഷി ഉൽപ്പന്നവുമായോ സേവനവുമായോ ഉള്ള നിങ്ങളുടെ ഇടപഴകൽ മൂലം ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടത്തിന് Google-ന് ഉത്തരവാദിത്തമോ ബാദ്ധ്യതയോ ഉണ്ടായിരിക്കില്ല.
പേയ്മെന്റ് ഇടപാടിന്റെ പ്രവർത്തനം. Google Pay വഴി നടത്തുന്ന പേയ്‌മെന്റ് ഇടപാടുകളോ ഏതെങ്കിലും ആശയവിനിമയങ്ങളോ/ഓഫറുകളോ, പേയ്‌മെന്റ് അയയ്ക്കുന്നയാളും സ്വീകരിക്കുന്നയാളും തമ്മിൽ മാത്രമുള്ളതായിരിക്കും. പേയ്‌മെന്റ് സിസ്റ്റം ദാതാവ് നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് പേയ്‌മെന്റുകൾ അയയ്‌ക്കുന്നതിനും ഒപ്പം/അല്ലെങ്കിൽ സ്വീകരിക്കുന്നതിനും സൗകര്യമൊരുക്കുന്നതിന്, അയയ്ക്കുന്നയാൾ, സ്വീകർത്താവ്, ബന്ധപ്പെട്ട പേയ്‌മെന്റ് സിസ്റ്റം ദാതാക്കൾ എന്നിവർക്കിടയിൽ Google Pay ഒരു ലിങ്ക് സൃഷ്ടിക്കുന്നു. പേയ്‌മെന്റ് സിസ്റ്റം ദാതാവ് നൽകുന്ന സേവനങ്ങൾ ഉപയോഗിച്ച് പേയ്‌മെന്റ് ഇടപാട് പരിശോധിച്ചുറപ്പിക്കുകയും അംഗീകരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ:
(i) ബന്ധപ്പെട്ട പേയ്‌മെന്റ് പങ്കാളികൾക്ക് സ്വീകർത്താവുമായി നേരിട്ട് പേയ്‌മെന്റ് സെറ്റിൽ ചെയ്യാം; അല്ലെങ്കിൽ
(ii) ചില സാഹചര്യങ്ങളിൽ, ഞങ്ങൾ ഇടനിലക്കാരായി പ്രവർത്തിക്കുകയും സ്വീകർത്താവിന് വേണ്ടി പേയ്‌മെന്റ് ഇടപാടുമായി ബന്ധപ്പെട്ട ഫണ്ടുകൾ സ്വീകരിക്കുകയും ചെയ്‌തേക്കാം. അത്തരം സാഹചര്യങ്ങളിൽ, ഉപയോക്താക്കളിൽ നിന്ന് ഫണ്ട് സ്വീകരിക്കുക എന്ന പരിമിതമായ ഉദ്ദേശ്യത്തിനായി, സ്വീകർത്താവിന്റെ പേയ്‌മെന്റ് കളക്ഷൻ ഏജന്റായി മാത്രമേ Google പ്രവർത്തിക്കൂ.
പേയ്‌മെന്റ് ഇടപാടുകളിലെ Google-ന്റെ പങ്ക്. ഇനിപ്പറയുന്നവ നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു:
- പേയ്‌മെന്റ് ഇടപാടുകളുടെ ഫെസിലിറ്റേറ്റർ മാത്രമാണ് Google.
- ഈ പേയ്‌മെന്റ് ഇടപാടുകളിൽ Google ഒരു കക്ഷിയല്ല.
- Google ഒരു പേയ്‌മെന്റ് സിസ്റ്റം ദാതാവല്ല.
- ചില സാഹചര്യങ്ങളിൽ, Google ഇടനിലക്കാരായി പ്രവർത്തിക്കുകയും സ്വീകർത്താവിന് വേണ്ടി ഫണ്ട് സ്വീകരിക്കുക എന്ന പരിമിതമായ ഉദ്ദേശ്യത്തിനായി പേയ്‌മെന്റ് കളക്ഷൻ ഏജന്റായി പ്രവർത്തിക്കുകയും ചെയ്‌തേക്കാം.
- നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളോ സേവനങ്ങളോ ആയി ബന്ധപ്പെട്ട ഒരു കാര്യത്തിനും Google-ന് ഉത്തരവാദിത്തമില്ല, ഇനി ഉണ്ടായിരിക്കുകയും ചെയ്യില്ല.
- നിങ്ങൾ നടത്തുന്ന ഏതെങ്കിലും ആശയവിനിമയങ്ങൾക്കോ Google Pay വഴി നിങ്ങൾക്ക് ലഭ്യമാക്കുന്ന ഏതെങ്കിലും ആശയവിനിമയങ്ങൾക്കോ ഓഫറുകൾക്കോ Google-ന് ഉത്തരവാദിത്തമില്ല, ഇനി ഉണ്ടായിരിക്കുകയും ചെയ്യില്ല.
- പേയ്‌മെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതെങ്കിലും തർക്കങ്ങൾ, പണംതിരികെ നൽകലുകൾ, റിവേഴ്സലുകൾ എന്നിവയിൽ Google ഒരു കക്ഷിയല്ല, Google-ന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയും ചെയ്യില്ല.
- ഇടപാട് പൂർത്തിയാക്കാത്തത് ഉൾപ്പെടെ ഉപയോക്താക്കളുടെ ഒരു പ്രവൃത്തിക്കും Google-ന് ഉത്തരവാദിത്തം ഉണ്ടാകില്ല.
- ഒരു ഇടപാട് നടത്തുന്നത്, അയയ്ക്കുന്നയാൾ ഉപയോഗിച്ച ഫണ്ടിംഗ് അക്കൗണ്ടിൽ മതിയായ ഫണ്ടുകൾ ലഭ്യമാണെന്നോ ഇടപാടിന് അംഗീകാരം ലഭിക്കുമെന്നോ അല്ലെങ്കിൽ അത് പ്രോസസ് ചെയ്യുമെന്നോ ഇടപാട് പിന്നീട് പണംതിരികെ നൽകലിനോ മറ്റ് റിവേഴ്സലുകൾക്കോ കാരണമാകില്ലെന്നോ ഉറപ്പ് നൽകുന്നില്ല.
- ഏതെങ്കിലും പേയ്‌മെന്റ് ഇടപാടുമായി ബന്ധപ്പെട്ട് Google ഒരു ട്രസ്റ്റിയായി പ്രവർത്തിക്കുകയോ രക്ഷാധികാരിയായി പ്രവർത്തിക്കുകയോ ചെയ്യുന്നില്ല.
- വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ ഉൾപ്പെടെ, പേയ്‌മെന്റ് ഇടപാടിന്റെ വാണിജ്യ നിബന്ധനകൾ Google നിർണ്ണയിക്കുകയോ അതുമായി ബന്ധപ്പെട്ട് ഉപദേശം നൽകുകയോ ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല.
Google-ന്റെ ബാദ്ധ്യത സംബന്ധിച്ച നിരാകരണം. നിങ്ങൾ വാങ്ങുന്ന ഉൽപ്പന്നങ്ങളോ സേവനങ്ങളോ ആയി ബന്ധപ്പെട്ട കാര്യങ്ങൾക്കോ നിങ്ങൾക്ക് ലഭ്യമാക്കുന്ന ഏതെങ്കിലും ആശയവിനിമയങ്ങൾക്കോ ഓഫറുകൾക്കോ Google-ന് ഉത്തരവാദിത്തം ഉണ്ടാകില്ല. സ്വീകർത്താവിന് വേണ്ടി പേയ്‌മെന്റ് കളക്ഷൻ ഏജന്റായുള്ള Google-ന്റെ പങ്ക്, പ്രതിനിധീകരണങ്ങളുടെയും വാറണ്ടുകളുടെയും ലംഘനമോ വിൽപ്പനയ്ക്ക് ശേഷമുള്ള സേവനങ്ങൾ ലഭ്യമാക്കാത്തതോ വാറണ്ടി സേവനങ്ങൾ ലഭ്യമാക്കാത്തതോ വ്യാപാരി വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഒപ്പം/അല്ലെങ്കിൽ സേവനങ്ങളുമായി ബന്ധപ്പെട്ട വഞ്ചനയ്‌ക്കോ Google-ന് ബാദ്ധ്യതയോ ഉത്തരവാദിത്തമോ നൽകുന്നില്ല.
ബിൽ പേയ്മെന്റ് സേവനങ്ങൾ. നിങ്ങളുടെ ബില്ലുകളോ യോഗ്യതയുള്ള പ്രീപെയ്‌ഡ് പ്ലാനുകളോ കാണാനും Google Pay ആപ്പ് വഴി ബില്ലർമാർക്ക് പേയ്‌മെന്റുകൾ നടത്താനും നിങ്ങളെ അനുവദിക്കുന്ന ബിൽ പേയ്മെന്റ് സേവനങ്ങൾ Google Pay ലഭ്യമാക്കുന്നു. Google Pay-യിലൂടെ നൽകുന്ന ബിൽ പേയ്മെന്റ് സേവനങ്ങൾ, (i) ബില്ലർ BBPS-ൽ പങ്കെടുക്കാൻ NPCI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാഹചര്യങ്ങളിൽ, ഭാരത് ബിൽ പേയ്‌മെന്റ് സിസ്റ്റം ("BBPS") ഇൻഫ്രാസ്‌ട്രക്‌ചറിന് കീഴിലുള്ള ഒരു ഭാരത് ബിൽ പേയ്മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റ് ("BBPOU") അല്ലെങ്കിൽ (ii) Google ഉടമ്പടി പ്രകാരമുള്ള ക്രമീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ബില്ലർ അഗ്രഗേറ്റർ വഴി നൽകുന്നതാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ബിൽ അവതരണത്തിനും ബിൽ പേയ്‌മെന്റിനും മാത്രമാണ് Google Pay സൗകര്യമൊരുക്കുന്നതെന്നും (i) ബില്ലർ BBPS-നായി NPCI-യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാഹചര്യങ്ങളിൽ, ഇത് ബാധകമായ നിയമപ്രകാരമുള്ള BBPOU യുടെ ഒരു ഏജന്റാണെന്നും; അല്ലെങ്കിൽ (ii) ഒരു ബിൽ പേയ്‌മെന്റ് ഫെസിലിറ്റേറ്റർ ആണെന്നും നിങ്ങൾ മനസ്സിലാക്കുന്നു.
ക്രെഡിറ്റ് കാർഡ് സേവനങ്ങൾ. ക്രെഡിറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് ഓഫറുകൾ നിങ്ങളെ കാണിക്കാനുള്ള ഒരു സാങ്കേതിക പ്ലാറ്റ്ഫോം Google Pay നൽകുന്നു. അത്തരത്തിലുള്ള എല്ലാ ക്രെഡിറ്റ് കാർഡുകളുടെയും നിബന്ധനകൾ, നിങ്ങളും ക്രെഡിറ്റ് സ്ഥാപനവും തമ്മിൽ അത്തരം ക്രെഡിറ്റ് കാർഡിനായി നടപ്പിലാക്കിയ ഉടമ്പടികളുടെ നിബന്ധനകൾക്ക് അനുസൃതമായാണ് നിയന്ത്രിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
അത്തരം ഉടമ്പടികളിൽ Google ഒരു കക്ഷിയല്ല, കാർഡ് അപേക്ഷയുടെ അംഗീകാരത്തിനോ നിരസിക്കലിനോ Google-ന് ഒരു റോളുമില്ല, കൂടാതെ ഏതെങ്കിലും സത്യപ്രസ്‍താവനകളോ വാറണ്ടികളോ ഗ്യാരണ്ടികളോ നൽകുന്നില്ല, ഇത് ക്രെഡിറ്റ് കാർഡ് നൽകുന്ന ക്രെഡിറ്റ് സ്ഥാപനത്തിന്റെ മാത്രം വിവേചനാധികാരത്തിൽ ആയിരിക്കും. ക്രെഡിറ്റ് സ്ഥാപനങ്ങൾ നൽകുന്ന ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട സാങ്കേതിക സേവനങ്ങൾ നൽകുന്നതിലും Google Pay ഉപയോക്താക്കൾക്ക് തനതായി ലഭ്യമായേക്കാവുന്ന ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട സേവനങ്ങളും ഓഫറുകളും നൽകുന്നതിന് ക്രെഡിറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിലും മാത്രമായി അത്തരം ക്രെഡിറ്റ് കാർഡുകൾ സംബന്ധിച്ച Google-ന്റെ റോൾ പരിമിതപ്പെടുത്തിയിരിക്കുന്നു (ഉദാ., Axis Bank ഇഷ്യൂ ചെയ്‌ത് Google-മായി സഹകരിച്ച് മാർക്കറ്റ് ചെയ്യുന്ന Axis Bank ACE കാർഡ്).
ലോൺ ഫെസിലിറ്റി സേവനങ്ങൾ. നിങ്ങൾക്ക് ലോൺ നൽകുന്ന മൂന്നാം കക്ഷികളിൽ നിന്നുള്ള ലോൺ ഫെസിലിറ്റി ഓഫറുകൾ പ്രദർശിപ്പിക്കാനുള്ള ഒരു സാങ്കേതിക പ്ലാറ്റ്ഫോം Google Pay നൽകുന്നു. അത്തരം ലോൺ ഫെസിലിറ്റിയുടെ നിബന്ധനകൾ, നിങ്ങളും ലോൺ നൽകുന്ന മൂന്നാം കക്ഷിയും തമ്മിൽ നടപ്പിലാക്കുന്ന ലോൺ ഉടമ്പടികൾക്ക് അനുസൃതമായാണ് നിയന്ത്രിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അത്തരം ലോൺ ഉടമ്പടികളിൽ Google ഒരു കക്ഷിയല്ല, അത്തരം ഇടപാടുകളിലുള്ള Google-ന്റെ റോൾ ഒരു ഇന്റർമീഡിയറി സാങ്കേതിക പ്ലാറ്റ്‌ഫോമിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കും.
Google Pay ഗോൾഡ് സേവനങ്ങൾ. ഗോൾഡ് വിൽക്കുന്നതും ഡെലിവറി ചെയ്യുന്നതും വീണ്ടും വാങ്ങുന്നതും MMTC നൽകുന്ന മറ്റ് അനുബന്ധ സേവനങ്ങളും ഉപഭോക്താക്കൾക്ക് നൽകാൻ MMTC - PAMP-യ്ക്ക് ("MMTC") Google Pay ഒരു സാങ്കേതിക പ്ലാറ്റ്ഫോം നൽകുന്നു. MMTC നിബന്ധനകളിൽ ലഭ്യമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായാണ് നിങ്ങളുടെ GAP നിയന്ത്രിക്കുന്നതെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ GAP-യുമായി ബന്ധപ്പെട്ട് Google-ന് നിങ്ങളോട് ബാദ്ധ്യതകളൊന്നും ഉണ്ടായിരിക്കില്ല.
ബിസിനസ് പേജുകൾ. Google Pay-യിൽ നിങ്ങളുടെ ബിസിനസ് പേജ് പ്രസിദ്ധീകരിക്കാനും പ്രവർത്തിപ്പിക്കാനും Google Pay നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും ചില ഉൽപ്പന്നങ്ങളും സേവനങ്ങളും ലിസ്റ്റ് ചെയ്യുന്നതിനും വേണ്ടി, ലഭ്യമായ ഇനങ്ങളുടെയോ സേവനങ്ങളുടെയോ ഒരു കാറ്റലോഗ് ബിസിനസ് പേജിൽ ഫീച്ചർ ചെയ്യാനാകും. നിങ്ങളുടെ നെറ്റ്‌വർക്കിലുള്ള ആരുമായും നിങ്ങൾക്ക് ഈ പേജിന്റെ URL പങ്കിടാനാകും. നിങ്ങളുടെ ബിസിനസ് പേജ് പങ്കിടുന്നതിലൂടെ, നിങ്ങളുടെ പ്രൊഫൈൽ ചിത്രവും പേരും പങ്കിടുമെന്നും എല്ലാവർക്കും ലഭ്യമാകുമെന്നും നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. മറ്റ് വിധത്തിൽ Google അനുവദിക്കാത്ത പക്ഷം, ബാധകമായ നിയമം അനുസരിച്ച് ബിസിനസ് പേജുകൾ ഉപയോഗിച്ച് P2P പേയ്‌മെന്റുകൾ വഴി നിങ്ങൾക്ക് പ്രതിമാസം INR 50,000 വരെ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും വിൽക്കാനാകും. നിങ്ങളുടെ സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നയാളുമായുള്ള ഇടപാടുകളിൽ Google ഒരു കക്ഷിയായിരിക്കില്ല, കൂടാതെ വിൽക്കുന്ന സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഉത്തരവാദിത്തം ഉണ്ടായിരിക്കുകയുമില്ല. കാറ്റലോഗ്, ഇൻവെന്ററി, നിരക്ക്, ലോജിസ്റ്റിക്‌സ്, വെയർഹൗസ് മാനേജ്‌മെന്റ്, ഡെലിവറി എന്നിവയിലോ അതിന്റെ പൂർത്തീകരണത്തിലോ Google എന്തെങ്കിലും നിയന്ത്രണം നടത്തുകയോ മേൽനോട്ടം വഹിക്കുകയോ ചെയ്യുന്നില്ല. നിങ്ങളുടെ ബിസിനസ് പേജ്, അതിലെ ഉള്ളടക്കം, ഇടപാടുകൾ എന്നിവ മാനേജ് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം പൂർണ്ണമായും നിങ്ങൾക്കായിരിക്കും. നിങ്ങളുടെ ബിസിനസ് പേജ് സജ്ജീകരിക്കാൻ സഹായിക്കുന്ന ഒരു സാങ്കേതിക സേവന ദാതാവിന്റെ റോൾ മാത്രമായിരിക്കും Google-ന് ഉണ്ടാകുക. ബിസിനസ് പേജുകൾക്ക് കീഴിലുള്ള ഉൽപ്പന്നമോ സേവനമോ സംബന്ധിച്ച തത്സമയ ആശയവിനിമയങ്ങളെല്ലാം നിങ്ങൾക്കും വാങ്ങുന്നയാൾക്കും ഇടയിലായിരിക്കും, Google ഇടപെടലുകളൊന്നും ഉണ്ടാകില്ല. Google, ബിസിനസ് പേജുകൾക്ക് ഉപഭോക്തൃ പിന്തുണ നൽകുകയോ ഇടപാടിന്റെ നില ട്രാക്ക് ചെയ്യാൻ സഹായിക്കുകയോ ചെയ്യുന്നില്ല. ബിസിനസ് പേജുകളിൽ നിന്ന് ഉപയോക്താവ് നേടുന്ന ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിവരങ്ങളുടെയോ നിലവാരത്തിന് അല്ലെങ്കിൽ അത്തരം ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉപയോക്താവിന്റെ പ്രതീക്ഷകൾ നിറവേറ്റുമെന്നതിന് Google ഒരു വാറണ്ടിയും നൽകുന്നില്ല, കൂടാതെ ബാദ്ധ്യതകളൊന്നും ഉണ്ടായിരിക്കുകയുമില്ല. നിങ്ങളുടെ ഉപഭോക്താക്കൾക്കുള്ള എല്ലാ പരാതികളുടെയും തർക്കങ്ങളുടെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും, ബിസിനസ് പേജുകൾ സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികൾക്ക് Google-ന് ഉത്തരവാദിത്തം ഉണ്ടാകില്ല. ഈ ഫീച്ചറിന്റെ സേവന നിബന്ധനകൾ പാലിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിലോ പാലിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിലോ, ആപ്പിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ഓപ്‌ഷനുകൾ ഉപയോഗിച്ച് ഏത് സാഹചര്യങ്ങളിലും നിങ്ങളുടെ ബിസിനസ് പേജ് ഇല്ലാതാക്കണം.
4. നിങ്ങളുടെ Google Pay ഉപയോഗം
പ്രായ നിയന്ത്രണങ്ങൾ. Google Pay ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് 13 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. Google Pay-യിൽ നിങ്ങളുടെ Google Account ഉപയോഗിക്കാൻ നിങ്ങൾ ആരെയെങ്കിലും അനുവദിക്കുകയാണെങ്കിൽ, ആ വ്യക്തികൾ സംയോജിത Google Pay നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. Google Pay-യിലെ നിങ്ങളുടെ Google Account-ൽ ഒപ്പം/അല്ലെങ്കിൽ Google Account വഴി ഈ വ്യക്തികൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും.
പ്രാദേശിക നിയന്ത്രണങ്ങൾ. Google Pay ഉപയോഗിക്കുന്നതിന്, Google Pay-യിൽ നിങ്ങളുടെ Google Account രജിസ്റ്റർ ചെയ്യുമ്പോഴോ ലിങ്ക് ചെയ്യുമ്പോഴോ നിങ്ങൾ ഇന്ത്യയിൽ ആയിരിക്കണം, നിങ്ങൾക്ക് ഇന്ത്യൻ ബാങ്ക് അക്കൗണ്ടും ഇന്ത്യൻ മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. Google Pay ആപ്പ് ഇന്ത്യയ്ക്ക് പുറത്ത് ഉപയോഗിക്കാൻ പാടില്ല.
അടിസ്ഥാന ഉപയോഗ ആവശ്യകതകൾ. Google Pay ഉപയോഗിക്കുന്നതിന്, കാലാകാലങ്ങളിൽ മാറ്റം വരാനിടയുള്ള ചില സിസ്റ്റം, അനുയോജ്യതാ ആവശ്യകതകൾ പാലിക്കുന്ന മൊബൈൽ, ഇന്റർനെറ്റ് അല്ലെങ്കിൽ പിന്തുണയ്ക്കുന്ന മറ്റേതെങ്കിലും ഉപകരണം ("ഉപകരണം") നിങ്ങൾക്ക് ആവശ്യമാണ്. Google Pay ഉപയോഗിക്കാനുള്ള നിങ്ങളുടെ കഴിവിനെയും Google Pay ആപ്പിന്റെ പ്രകടനത്തെയും ഈ ഘടകങ്ങൾ ബാധിച്ചേക്കാം. ബാധകമായ മാറ്റങ്ങൾ, അപ്‌ഡേറ്റുകൾ, ഫീസ്, മൊബൈൽ ദാതാവും ടെലികമ്മ്യൂണിക്കേഷൻ ദാതാവുമായുള്ള നിങ്ങളുടെ ഉടമ്പടിക്ക് കീഴിൽ നൽകിയിരിക്കുന്ന മറ്റ് എല്ലാ നിബന്ധനകളും എന്നിവയുൾപ്പെടെയുള്ള അത്തരം ആവശ്യകതകളുടെ ഉത്തരവാദിത്തം നിങ്ങൾക്കാണെന്ന് നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങളുടെ ഇന്‍റര്‍നെറ്റ് അല്ലെങ്കിൽ ഉപകരണ സേവന ദാതാവ് മൂലമുണ്ടാകുന്ന സുരക്ഷാ വീഴ്ചകൾക്കോ ഇടപാടുകൾ പരാജയപ്പെടുന്നതിനോ Google-ന് ഉത്തരവാദിത്തം ഉണ്ടാകില്ല.
അപ്‌ഡേറ്റുകൾ. Google Pay സേവനങ്ങൾ ആക്‌സസ് ചെയ്യാനോ ഉപയോഗിക്കാനോ തുടർന്നും ഉപയോഗിക്കാനോ നിങ്ങളുടെ Google Pay ആപ്പിലോ അനുബന്ധ Google സോഫ്റ്റ്‌വെയറിലോ Google കാലാകാലങ്ങളിൽ അവതരിപ്പിക്കുന്ന അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നേക്കാം. ബഗ് പരിഹരിക്കലുകൾ, പാച്ചുകൾ, മെച്ചപ്പെടുത്തിയ ഫംഗ്‌ഷനുകൾ, വിട്ടുപോയ പ്ലഗ്-ഇന്നുകൾ, പുതിയ പതിപ്പുകൾ എന്നിവ പോലുള്ള (ഒരുമിച്ച്, "അപ്‌ഡേറ്റുകൾ") അപ്‌ഡേറ്റുകൾ Google Pay-യ്ക്ക് ലഭ്യമാണോ എന്ന് പരിശോധിക്കാൻ നിങ്ങളുടെ Google Pay ആപ്പ് കാലാകാലങ്ങളിൽ Google സെർവറുകളുമായി ആശയവിനിമയം നടത്തിയേക്കാം. Google Pay ഉപയോഗിക്കുന്നതിന്, അത്തരം സ്വയമേവ അഭ്യർത്ഥിച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാൻ നിങ്ങൾ സമ്മതിച്ചിരിക്കണം. സ്വയമേവ അഭ്യർത്ഥിച്ചതും സ്വീകരിച്ചതുമായ അത്തരം അപ്‌ഡേറ്റുകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, Google Pay ആപ്പ് ഉപയോഗിക്കരുത്. മുകളിൽ പറഞ്ഞിരിക്കുന്നത് പോലെയാണെങ്കിലും, Google Pay ആപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് Google നിർണ്ണയിക്കുകയാണെങ്കിൽ, Google Pay ആപ്പിലോ നിങ്ങളുടെ ഉപകരണത്തിലോ നിങ്ങൾ തിരഞ്ഞെടുത്ത ഏതെങ്കിലും അപ്‌ഡേറ്റ് ക്രമീകരണങ്ങൾ പരിഗണിക്കാതെ തന്നെ, Google Pay ആപ്പിനെ ആപ്പിന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്‌തേക്കാം.
5. Google Pay സേവനങ്ങൾ സജ്ജീകരിക്കൽ
Google Pay ഉപയോഗിക്കാൻ നിങ്ങൾക്ക് ഒരു Google Account ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഇതിനകം Google Account ഇല്ലെങ്കിൽ, Google Pay-യിൽ ഒരു അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യാം. നിങ്ങൾ Google Pay-യിൽ നിങ്ങളുടെ Google Account-ലേക്ക് ലോഗിൻ ചെയ്യുമ്പോൾ, ഈ സംയോജിത Google Pay നിബന്ധനകൾ അംഗീകരിക്കുന്നതിന് വിധേയമായി, നിങ്ങളുടെ Google Pay സേവനങ്ങൾ സജീവമാക്കും. നിങ്ങളുടെ Google Account പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, Google Pay അക്കൗണ്ട് ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ അക്കൗണ്ടുകളും താൽക്കാലികമായി സസ്പെൻഡ് ചെയ്യും. നിങ്ങൾക്ക് Google Account പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടാം, അത് നിങ്ങളുടെ Google Pay അക്കൗണ്ടിലേക്കുള്ള ആക്‌സസും പുനഃസ്ഥാപിക്കും. നിങ്ങൾ Google Account പ്രവർത്തനരഹിതമാക്കുമ്പോൾ, അക്കൗണ്ടിൽ മാത്രമുള്ള ചില ഡാറ്റ നഷ്‌ടപ്പെടുകയോ ശാശ്വതമായി ഇല്ലാതാക്കുകയോ ചെയ്തേക്കാം, അത് വീണ്ടെടുക്കാൻ കഴിഞ്ഞേക്കില്ല. നിങ്ങളുടെ Google Account അവസാനിപ്പിക്കുന്നതും അത് വീണ്ടും പുനഃസ്ഥാപിക്കുന്നതും മൂലമുണ്ടാകുന്ന ഡാറ്റാ നഷ്ടത്തിനോ മറ്റ് ഏതെങ്കിലും നഷ്ടങ്ങൾക്കോ Google-ന് ഉത്തരവാദിത്തമില്ലെന്ന് നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ലോഗിൻ/രജിസ്ട്രേഷൻ പ്രോസസിനിടയിലോ അതിന് ശേഷമോ, നിങ്ങളുടെ പേര്, ഫോൺ നമ്പർ, പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് സംബന്ധിച്ച വിവരങ്ങൾ (ബാധകമെങ്കിൽ, നിങ്ങളുടെ ബാങ്കിന്റെ പേരും ബാങ്ക് അക്കൗണ്ട് നമ്പറും ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ), ജനനത്തീയതി ഒപ്പം/അല്ലെങ്കിൽ മറ്റ് രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ പോലുള്ള വിവരങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. താഴെ നിർവചിച്ചിരിക്കുന്നത് പോലെ, ഒരു പേയ്‌മെന്റ് പങ്കാളി, സേവന ദാതാവ്, ഒപ്പം/അല്ലെങ്കിൽ മൂന്നാം കക്ഷി ദാതാവ് എന്നിവരുമായി നിങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ ഞങ്ങൾ പരിശോധിച്ചുറപ്പിച്ചേക്കാം. ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ ഐഡന്റിറ്റിയോ നിങ്ങൾ നൽകിയ വിവരങ്ങളുടെ കൃത്യതയോ പരിശോധിച്ചുറപ്പിക്കാൻ ഞങ്ങളെ സഹായിക്കുന്നതിന്, ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ/ഡോക്യുമെന്റുകൾ അയയ്ക്കാനോ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ (Google Pay-യിലെ നിങ്ങളുടെ Google Account സജീവമാക്കുന്നതിന് മുമ്പോ ശേഷമോ) ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. അത്തരം ഡാറ്റയുടെ പ്രൊവിഷനും ഉപയോഗവും, ചുവടെയുള്ള വിഭാഗം 21-ൽ കൂടുതൽ വിശദമായി വിവരിച്ചിരിക്കുന്നതുപോലെ Google സ്വകാര്യതാ നയത്തിന് വിധേയമാണ്. നിങ്ങൾ നൽകിയ വിവരങ്ങളുടെയും ഡോക്യുമെന്റുകളുടെയും കൃത്യതയോ പൂർണ്ണതയോ ഞങ്ങൾക്ക് പരിശോധിച്ചുറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ അല്ലെങ്കിൽ സംയോജിത Google Pay നിബന്ധനകളോ പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട നയങ്ങളോ അനുസരിച്ച് Google Pay ഉപയോഗിക്കാൻ നിങ്ങൾക്ക് യോഗ്യതയില്ലെന്ന് ഞങ്ങൾ നിർണ്ണയിക്കുകയാണെങ്കിൽ നിങ്ങൾ Google Pay സേവനങ്ങൾ ഉപയോഗിക്കുന്നത് ഞങ്ങൾ നിരസിച്ചേക്കാം.
BHIM UPI സേവനങ്ങൾ സജ്ജീകരിക്കൽ. പേയ്‌മെന്റുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ BHIM UPI ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, Google-മായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുള്ള ഒരു BHIM UPI പേയ്‌മെന്റ് സിസ്റ്റം ദാതാവിൽ രജിസ്റ്റർ ചെയ്യാനും BHIM UPI ഐഡി (വെർച്വൽ പേയ്‌മെന്റ് വിലാസം) പോലുള്ള നിങ്ങളുടെ BHIM UPI ഉപയോക്തൃ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കാനും ഒപ്പം/അല്ലെങ്കിൽ BHIM UPI പിൻ (MPIN) ലിങ്ക് ചെയ്യാനും Google Pay ഉപയോഗിക്കാം. നിങ്ങൾ BHIM UPI സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, Google Pay വഴി BHIM UPI ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പേയ്‌മെന്റുകൾ അയയ്ക്കാനോ ബാങ്ക് അക്കൗണ്ടിലേക്ക് പേയ്‌മെന്റുകൾ സ്വീകരിക്കാനോ നിങ്ങൾക്ക് കഴിയും.
UPI നമ്പറും കേന്ദ്രീകൃത UPI മാപ്പറിലേക്കുള്ള ഓൺബോർഡിംഗും. നിങ്ങളുടെ UPI നമ്പർ ഉപയോഗിച്ച് UPI-യുമായി ബന്ധപ്പെട്ട Google Pay സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നതിന് Google Pay-യിലെ നിങ്ങളുടെ Google Account-ന് Google ഒരു UPI നമ്പർ നൽകുമെന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. NPCI (അതായത്, ന്യൂമെറിക് UPI ഐഡി മാപ്പർ) പ്രവർത്തിപ്പിക്കുന്ന കേന്ദ്രീകൃത മാപ്പറിലും NPCI ആവശ്യപ്പെടുന്നതും കാലാകാലങ്ങളിൽ അറിയിക്കുന്നതുമായ മറ്റ് ഏതെങ്കിലും ഡാറ്റാബേസുകളിലും Google നിങ്ങളെ ഓൺബോർഡ് ചെയ്യുന്നത് നിങ്ങൾ അംഗീകരിക്കുകയും അതിന് പ്രത്യേകമായി സമ്മതം നൽകുകയും ചെയ്യുന്നു. ഡിഫോൾട്ടായി, നിങ്ങളുടെ [രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ] ആയിരിക്കും 'UPI നമ്പർ', NPCI-യുടെ കേന്ദ്രീകൃത മാപ്പറിലേക്ക്(റുകളിലേക്ക്) UPI നമ്പർ ഓൺബോർഡ് ചെയ്യുന്നതിന് അനുവാദം നൽകാൻ സമ്മതിക്കുന്നതിലൂടെ, നിങ്ങളുടെ 'UPI നമ്പർ' ഉപയോഗിച്ച് Google Pay ആപ്പിലൂടെ നിങ്ങൾക്ക് ഫണ്ട് അയയ്ക്കാനും ഒപ്പം / അല്ലെങ്കിൽ സ്വീകരിക്കാനും കഴിയും. NPCI-യുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസൃതമായിരിക്കും ഓൺബോർഡിംഗ് പ്രക്രിയ. NPCI-യുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കാൻ Google-ന് അർഹതയുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു, അതിൽ നിങ്ങളുടെ UPI വിശദാംശങ്ങൾ NPCI-യുമായി പങ്കിടുന്നതും പ്രാഥമിക ബാങ്ക് അക്കൗണ്ടോ UPI ഐഡിയോ (വെർച്വൽ പേയ്‌മെന്റ് വിലാസം) നിങ്ങളുടെ 'UPI നമ്പറുമായി' ലിങ്ക് ചെയ്യുന്നതും (എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല)) ഉൾപ്പെടുന്നു. കേന്ദ്രീകൃത മാപ്പറിലേക്ക്(റുകളിലേക്ക്) ഓൺബോർഡ് ചെയ്തുകഴിഞ്ഞാൽ, നിങ്ങൾക്ക് ഫണ്ടുകൾ അയയ്ക്കാനും ഒപ്പം / അല്ലെങ്കിൽ സ്വീകരിക്കാനും നിങ്ങളുടെ UPI നമ്പർ ഉപയോഗിക്കാനാകും. Google Pay ആപ്പിൽ [ക്രമീകരണം അപ്‌ഡേറ്റ് ചെയ്‌ത്] എപ്പോൾ വേണമെങ്കിലും നിങ്ങളുടെ UPI നമ്പറിന്റെ ഡിഫോൾട്ട് മാപ്പിംഗ് ഡീലിങ്ക് ചെയ്യാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
വെർച്വൽ അക്കൗണ്ട് നമ്പർ സജ്ജീകരിക്കൽ. Google Pay-യിൽ നിങ്ങൾ രജിസ്റ്റർ ചെയ്യുന്ന ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിനെ പ്രതിനിധീകരിക്കുന്ന, ബാങ്ക് ഇഷ്യൂ ചെയ്ത വെർച്വൽ അക്കൗണ്ട് നമ്പറോ ട്രാൻസിറ്റ് പാസുകളോ ഡിജിറ്റൽ വാലറ്റുകളോ Google അല്ലാത്ത മറ്റേതെങ്കിലും കമ്പനികളിൽ നിങ്ങൾക്കുള്ള അക്കൗണ്ടുകളോ (ഓരോന്നും "വെർച്വൽ അക്കൗണ്ട് നമ്പർ") ഉപയോഗിച്ച് പേയ്‌മെന്റ് ഇടപാടുകൾ നടത്താനും നിങ്ങൾക്ക് Google Pay ഉപയോഗിക്കാം. വെർച്വൽ അക്കൗണ്ട് നമ്പറുകൾ ഇനിപ്പറയുന്ന ഇടങ്ങളിൽ ഉപയോഗിക്കാം: (i) പങ്കെടുക്കുന്ന വ്യാപാരികളുടെ ലൊക്കേഷനുകളിൽ, നിങ്ങളുടെ മൊബൈലിലുള്ള Google Pay ആപ്പ് വഴി ഒരു QR കോഡ് ഉപയോഗിച്ച്, അല്ലെങ്കിൽ (ii) ചില വ്യാപാരി ആപ്പുകൾ വഴി ഓൺലൈനിൽ, അല്ലെങ്കിൽ (iii) ബിൽ പേയ്‌മെന്റുകളോ മറ്റ് വ്യാപാരി പേയ്‌മെന്റ് ഇടപാടുകളോ പ്രോസസ് ചെയ്യുന്നതിന് നിങ്ങളുടെ Google Pay ആപ്പിൽ. Google Pay അടിസ്ഥാന ഡെബിറ്റ് കാർഡിന്റെയോ ക്രെഡിറ്റ് കാർഡിന്റെയോ യഥാർത്ഥ നമ്പർ സംഭരിക്കുന്നില്ല, വെർച്വൽ അക്കൗണ്ട് നമ്പർ മാത്രമേ സംരക്ഷിക്കൂ.
നിങ്ങൾ Google Pay-യിലേക്ക് ഒരു വെർച്വൽ അക്കൗണ്ട് നമ്പർ ചേർക്കാൻ തുടങ്ങിക്കഴിഞ്ഞാൽ, പേയ്‌മെന്റ് രീതിക്ക് യോഗ്യതയുണ്ടോയെന്ന് Google Pay പരിശോധിക്കും. നിങ്ങളുടെ പേയ്‌മെന്റ് രീതിയുടെ ദാതാവ് Google Pay-യെ പിന്തുണയ്ക്കുകയും നിങ്ങളുടെ പേയ്‌മെന്റ് രീതിക്ക് യോഗ്യതയുണ്ടാകുകയും ചെയ്യുകയാണെങ്കിൽ, അത് ചേർക്കുമ്പോൾ ദാതാവിന്റെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാൻ ആവശ്യപ്പെടുന്ന ഒരു സ്‌ക്രീൻ നിങ്ങൾ കണ്ടേക്കാം. അങ്ങനെ ചെയ്‌ത് പേയ്‌മെന്റ് രീതി വിജയകരമായി ചേർത്തുകഴിഞ്ഞാൽ, Google Pay-യിൽ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ പേയ്‌മെന്റ് രീതിയുടെ യഥാർത്ഥ കാർഡ് നമ്പറിനെ പ്രതിനിധീകരിക്കുന്ന ഒരു വെർച്വൽ അക്കൗണ്ട് നമ്പറോ മറ്റ് ഐഡന്റിഫയറോ Google Pay നിങ്ങളുടെ Google Account-ൽ സംഭരിക്കും.
Google അല്ലെങ്കിൽ അതിന്റെ അഫിലിയേറ്റ് ദാതാവായിരിക്കുന്ന സാഹചര്യത്തിലൊഴികെ, നിങ്ങളുടെ പേയ്‌മെന്റ് രീതികളുടെ ഉപയോക്തൃ ഉടമ്പടിയിലോ, സ്വകാര്യതാ നയത്തിലോ, മറ്റ് ഉപയോഗ നിബന്ധനകളിലോ Google അല്ലെങ്കിൽ അതിന്റെ അഫിലിയേറ്റുകൾ ഒരു കക്ഷിയായിരിക്കില്ല. ഈ സംയോജിത Google Pay നിബന്ധനകളിലെ ഒന്നും തന്നെ അത്തരം ദാതാവിന്റെ നിബന്ധനകളിൽ മാറ്റം വരുത്തുന്നില്ല. ഈ സംയോജിത Google Pay നിബന്ധനകളും നിങ്ങളുടെ ദാതാവിന്റെ നിബന്ധനകൾ അല്ലെങ്കിൽ സ്വകാര്യതാ നയവും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കിൽ, Google Pay-യുമായി ബന്ധപ്പെട്ട് നിങ്ങൾക്കും Google-നും ഇടയിലുള്ള ബന്ധം ഈ സംയോജിത Google Pay നിബന്ധനകളായിരിക്കും നിയന്ത്രിക്കുക, കൂടാതെ നിങ്ങളുടെ ദാതാവിന്റെ നിബന്ധനകളായിരിക്കും നിങ്ങളും ദാതാവും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുക. നിങ്ങളുടെ എല്ലാ പേയ്‌മെന്റ് രീതികളും ശരിയായ നിലയിലുള്ളതാണെന്നോ നിങ്ങൾ Google Pay ഉപയോഗിച്ച് ഒരു ഇടപാട് നടത്തുമ്പോൾ നിങ്ങളുടെ പേയ്‌മെന്റ് രീതിയുടെ ദാതാവ് ഒരു വ്യാപാരിയുമായോ ട്രാൻസിറ്റ് ദാതാവുമായോ ഉള്ള എല്ലാ ഇടപാടുകളും അംഗീകരിക്കുകയോ അനുവാദം നൽകുകയോ ചെയ്യുമെന്നോ Google സത്യപ്രസ്‍താവന നൽകുകയോ പരിശോധിച്ചുറപ്പിക്കുകയോ ചെയ്യുന്നില്ല.
Google അല്ലെങ്കിൽ അതിന്റെ അഫിലിയേറ്റ് ദാതാവായിരിക്കുന്ന സാഹചര്യത്തിലൊഴികെ, ക്രെഡിറ്റ് നൽകുന്നതിലോ ക്രെഡിറ്റിനുള്ള യോഗ്യത നിർണ്ണയിക്കുന്നതിലോ Google അല്ലെങ്കിൽ അതിന്റെ അഫിലിയേറ്റുകൾ ഉൾപ്പെടുന്നില്ല, കൂടാതെ ഇനിപ്പറയുന്നവ അവർക്ക് നിയന്ത്രിക്കാനും കഴിയില്ല: പേയ്‌മെന്റ് രീതികളുടെയോ ഫണ്ടുകളുടെയോ ലഭ്യത അല്ലെങ്കിൽ കൃത്യത; Google Pay-യിൽ പേയ്‌മെന്റ് രീതികൾ ലഭ്യമാക്കൽ (അല്ലെങ്കിൽ ചേർക്കൽ), അല്ലെങ്കിൽ പേയ്‌മെന്റ് രീതിയുടെ ബാലൻസുകളിലേക്ക് ഫണ്ടുകൾ ചേർക്കൽ. നിർദ്ദിഷ്ട ഉപയോഗങ്ങൾക്കായി നിങ്ങളുടെ വെർച്വൽ അക്കൗണ്ട് നമ്പർ രജിസ്റ്റർ ചെയ്യാനോ ഡീരജിസ്‌റ്റർ ചെയ്യാനോ ഉള്ള സേവനങ്ങളും പേയ്‌മെന്റ് ട്രാൻസാക്ഷൻ പരിധികൾ സജ്ജീകരിക്കാനും പരിഷ്‌കരിക്കാനുമുള്ള സേവനങ്ങളും നിങ്ങളുടെ ദാതാവ് നൽകുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, നിങ്ങളുടെ പേയ്‌മെന്റ് രീതിയുടെ ദാതാവുമായി ബന്ധപ്പെടുക.
ബിൽ പേയ്മെന്റ് സേവനങ്ങൾ സജ്ജീകരിക്കൽ. ബിൽ പേയ്മെന്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിന്, നിങ്ങൾ പേയ്‌മെന്റുകൾ നടത്താൻ ആഗ്രഹിക്കുന്ന ബില്ലർമാരുമായി ബന്ധപ്പെട്ട നിങ്ങളുടെ ബിൽ അക്കൗണ്ട് വിവരങ്ങളും (ഉപഭോക്തൃ അക്കൗണ്ട് നമ്പർ, രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, ഉപഭോക്തൃ ഐഡി പോലുള്ളവ) അത്തരം ബില്ലർമാരുമായി ബന്ധപ്പെട്ട നിങ്ങളുടെ അക്കൗണ്ടും ബിൽ/പ്ലാൻ വിശദാംശങ്ങളും ആക്‌സസ് ചെയ്യുന്നതിന് ഞങ്ങൾക്ക് ആവശ്യമായ മറ്റ് വിവരങ്ങളും ("ബിൽ പേയ്‌മെന്റ് അക്കൗണ്ട് വിവരങ്ങൾ") ഞങ്ങൾക്ക് നൽകേണ്ടതുണ്ട്. ബിൽ പേയ്മെന്റ് സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് ബിൽ പേയ്മെന്റ് സേവനങ്ങൾ നൽകുന്നതിനായി നിങ്ങളുടെ ബിൽ പേയ്‌മെന്റ് അക്കൗണ്ട് വിവരങ്ങളും ബിൽ വിശദാംശങ്ങളും തുടർച്ചയായി ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും സംഭരിക്കാനും നിങ്ങൾ Google Pay-യ്ക്ക് വ്യക്തമായി അധികാരം നൽകുന്നു.
ബിൽ പേയ്‌മെന്റ് അക്കൗണ്ട് വിവരങ്ങൾ നൽകുന്നതിനോ ബിൽ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനോ ഒരു മൂന്നാം കക്ഷിയ്ക്ക് വേണ്ടി മൊബൈൽ റീചാർജുകൾ/ടോപ്പ് അപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള പേയ്‌മെന്റുകൾ നടത്തുന്നതിനോ നിങ്ങൾ ബിൽ പേയ്മെന്റ് സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, അത്തരം മൂന്നാം കക്ഷിയുടെ സമ്മതം നിങ്ങൾക്കുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ബിൽ പേയ്മെന്റ് സേവനങ്ങൾ നൽകുന്നതിനായി, മൂന്നാം കക്ഷിക്ക് വേണ്ടി, മൂന്നാം കക്ഷി ബിൽ പേയ്‌മെന്റ് അക്കൗണ്ട് വിവരങ്ങൾ തുടർച്ചയായി ഉപയോഗിക്കാനും അതാത് ബില്ലറിൽ നിന്നുള്ള ബിൽ വിശദാംശങ്ങൾ ആക്‌സസ് ചെയ്യാനും Google Pay-യ്ക്ക് അനുവാദം നൽകാൻ ആവശ്യമായ എല്ലാ അവകാശങ്ങളും അനുമതികളും നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ സമ്മതിക്കുന്നു. Google Pay-യും നിങ്ങളും തമ്മിലുള്ള കരാർ പ്രകാരം, മൂന്നാം കക്ഷി ഉന്നയിക്കുന്ന ഏതൊരു ക്ലെയിമിനും നിങ്ങൾക്ക് മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് നിങ്ങൾ അംഗീകരിക്കുന്നു.
വിവരങ്ങളുടെ കൃത്യത. ബിൽ പേയ്‌മെന്റ് അക്കൗണ്ട് വിവരങ്ങളും ഇടപാടിന്റെ തുകയും ഉൾപ്പെടെ, ബിൽ ലഭ്യമാക്കുന്നതിനും ഒപ്പം/അല്ലെങ്കിൽ പേയ്‌മെന്റ് അഭ്യർത്ഥന നടത്തുന്നതിനും നൽകുന്ന വിവരങ്ങളുടെ കൃത്യതയ്ക്കുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.
ഗോൾഡ് അക്കൗണ്ടിന്റെ സജ്ജീകരണം. നിങ്ങളുടെ ഗോൾഡ് അക്കൗണ്ട് സജ്ജീകരിക്കാൻ, നിങ്ങൾ (i) Google ആവശ്യപ്പെടുന്ന 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കണം; (ii) Google Pay-യിൽ Google നിർദ്ദേശിക്കുന്ന രജിസ്ട്രേഷൻ പ്രക്രിയ പാലിക്കണം; ഒപ്പം (iii) ബാധകമായ നിയമം അനുശാസിക്കുന്ന KYC ആവശ്യകതകൾ പാലിക്കണം.
Google Pay ഉപയോഗിക്കുന്നതിലൂടെ, നിങ്ങളുടെ സ്വന്തം പേരിലാണ് ഗോൾഡ് അക്കൗണ്ട് സജ്ജീകരിക്കുന്നതെന്നും നിങ്ങളുടെ പേരിൽ ഒന്നിൽ കൂടുതൽ ഗോൾഡ് അക്കൗണ്ടുകൾ ഇല്ലെന്നും നിങ്ങൾ സ്ഥിരീകരിക്കുന്നു.
50,000 രൂപ (അമ്പതിനായിരം ഇന്ത്യൻ രൂപ) അല്ലെങ്കിൽഅതിൽ കൂടുതൽ തുകയുടെ മൊത്തം ആജീവനാന്ത വാങ്ങലുകൾക്കോ 50,000 രൂപ (അമ്പതിനായിരം ഇന്ത്യൻ രൂപ) അല്ലെങ്കിൽ അതിൽ കൂടുതൽ തുകയുടെഏതെങ്കിലും കൈമാറ്റം ആരംഭിക്കുന്ന സാഹചര്യത്തിലോ നിങ്ങളുടെ PAN കാർഡിന്റെ ഒരു പകർപ്പ് നൽകേണ്ടതുണ്ട്. അത്തരം സാഹചര്യത്തിൽ, നിങ്ങളുടെ പാൻ കാർഡിന്റെ യഥാർത്ഥ പകർപ്പാണ് നൽകിയിരിക്കുന്നതെന്നും അത് വ്യാജമായി നിർമ്മിച്ചതോ കൃത്രിമമായി സൃഷ്ടിച്ചതോ അല്ലെന്നും നിങ്ങൾ സ്ഥിരീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ക്യാഷ്ബാക്ക് തുകകൾക്ക് നികുതി അടയ്‌ക്കേണ്ട ബാദ്ധ്യത പൂർണ്ണമായും നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നിങ്ങൾ അംഗീകരിക്കുന്നു.
നിങ്ങളുടെ ഐഡന്റിറ്റിയുടെ സാധുത പരിശോധിക്കുന്നതിന് ആവശ്യമാണെന്ന് കരുതുന്ന അന്വേഷണങ്ങൾ നടത്താൻ നിങ്ങൾ Google-ന് അംഗീകാരം നൽകുന്നു. നിങ്ങളുടെ നിലവിലുള്ള വിവരങ്ങളിലോ നിങ്ങൾ നൽകിയ പരിശോധിച്ചുറപ്പിക്കൽ ഡോക്യുമെന്റുകളിലോ എന്തെങ്കിലും മാറ്റം വന്നാൽ, Google-ന് അപ്‌ഡേറ്റ് നൽകാൻ നിങ്ങൾ സമ്മതിക്കുന്നു.
ഗോൾഡ് അക്കൗണ്ട് സജ്ജീകരിക്കുന്ന സമയത്ത് Google നിങ്ങളോട് നോമിനിയുടെ വിശദാംശങ്ങൾ ചോദിക്കും. നിങ്ങൾ മരണപ്പെടുകയാണെങ്കിൽ, സാധുവായ ഡോക്യുമെന്റുകൾ നൽകുന്നതിന് വിധേയമായി, നോമിനിയെ നിങ്ങളുടെ ഗോൾഡ് അക്കൗണ്ടിലെ സ്വർണ്ണം ക്ലെയിം ചെയ്യാൻ അനുവദിക്കും.
6. പേയ്‌മെന്റ് പങ്കാളികളും മൂന്നാം കക്ഷി ദാതാക്കളും
പേയ്‌മെന്റ് പങ്കാളികളുമായുള്ള ആശയവിനിമയങ്ങൾ. Google Pay ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നതിലൂടെ, ഇടപാട് പ്രോസസ് ചെയ്യുന്നതിനോ Google Pay സേവനങ്ങൾ നൽകുന്നതിനോ റിസ്ക് മാനേജ്മെന്റ്, വഞ്ചന വിലയിരുത്തൽ ആവശ്യങ്ങൾക്കോ വേണ്ടി, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടെയുള്ള ഏതെങ്കിലും വിവരങ്ങൾ നൽകുന്നതിനോ നേടുന്നതിനോ പേയ്‌മെന്റ് പങ്കാളികളുമായോ ഏതെങ്കിലും മൂന്നാം കക്ഷി ദാതാവുമായോ സേവന ദാതാവുമായോ ആശയവിനിമയം നടത്താൻ നിങ്ങൾ Google-ന് അംഗീകാരം നൽകുന്നു. പേയ്‌മെന്റ് ഇടപാട് അഭ്യർത്ഥിക്കുമ്പോഴോ നടത്തുമ്പോഴോ, ബാധകമായ നിയമങ്ങൾ പ്രകാരം ആവശ്യമുള്ളപ്പോഴും നിയമങ്ങൾക്കനുസൃതമായും, മറ്റ് ഉപയോക്താക്കൾക്കും വ്യാപാരികൾക്കും ബില്ലർമാർക്കും അയയ്ക്കുന്ന എല്ലാ സന്ദേശങ്ങളും പേയ്‌മെന്റ് പങ്കാളികളുമായി Google പങ്കിട്ടേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
പേയ്‌മെന്റ് പങ്കാളികളുടെ നയങ്ങൾ പാലിക്കൽ. നിങ്ങളുടെ പേയ്‌മെന്റ് നിർദ്ദേശങ്ങൾ പ്രോസസ് ചെയ്യുന്നതിന് പേയ്‌മെന്റ് പങ്കാളികളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനാൽ, അതാത് പേയ്‌മെന്റ് പങ്കാളികൾ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച നയങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, ഡയറക്ഷനുകൾ, നിർദ്ദേശങ്ങൾ, അഭ്യർത്ഥനകൾ മുതലായവ ("പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട നയങ്ങൾ") പാലിക്കാൻ നിങ്ങൾ സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. സ്വയം അപ് ടു ഡേറ്റായിരിക്കാനും പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട അത്തരം എല്ലാ നയങ്ങളും പാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നിങ്ങൾക്കാണെന്ന് നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. Google അല്ലെങ്കിൽ പേയ്‌മെന്റ് പങ്കാളികൾ നിങ്ങളുടെ മേൽ ബാധകമാക്കുന്ന ബാദ്ധ്യതകൾ പാലിക്കാനായില്ലെങ്കിൽ, Google Pay-യിലെ നിങ്ങളുടെ Google Account ഞങ്ങൾ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്‌തേക്കാം. സംശയ നിവാരണത്തിനായി, നിങ്ങൾക്കും അതാത് പേയ്‌മെന്റ് പങ്കാളികൾക്കും ഇടയിലുള്ളതാണ് പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട നയങ്ങൾ. അത്തരം പേയ്‌മെന്റ് പങ്കാളികളുടെ ഏതെങ്കിലും പ്രവർത്തനങ്ങൾക്കോ നിഷ്‌ക്രിയത്വങ്ങൾക്കോ Google-ന് ബാദ്ധ്യത ഉണ്ടായിരിക്കില്ല.
മൂന്നാം കക്ഷി ദാതാക്കളെ Google എങ്ങനെ ഉപയോഗിക്കും. കൂടാതെ, നിങ്ങൾക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുന്നതിന് മൂന്നാം കക്ഷി ദാതാക്കളെ Google Pay വഴി ("മൂന്നാം കക്ഷി ദാതാക്കൾ") Google ക്രമീകരിച്ചിട്ടുണ്ടാകാം. ഈ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കുന്നതിന്, അത്തരം മൂന്നാം കക്ഷി ദാതാക്കളിൽ നിന്നുള്ള അധിക നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ അംഗീകരിക്കേണ്ടതുണ്ട്, കൂടാതെ മൂന്നാം കക്ഷി ദാതാവിന്റെ അധിക ആവശ്യകതകൾക്കും വിധേയമായേക്കാം. ഈ സംയോജിത Google Pay നിബന്ധനകൾ അംഗീകരിക്കുന്നതിലൂടെയോ Google Pay സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിലൂടെയോ, Google Pay വഴിയുള്ള അത്തരം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗത്തിന് ബാധകമായ മൂന്നാം കക്ഷി ദാതാവിന്റെ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നു, ഇവ കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്‌തേക്കാം. സംശയ നിവാരണത്തിനായി, മൂന്നാം കക്ഷി ദാതാവിന്റെ നിബന്ധനകൾ നിങ്ങളും ബാധകമായ മൂന്നാം കക്ഷി ദാതാവും തമ്മിലുള്ളതാണ്, Google-മായി ഉള്ളതല്ല. അത്തരം മൂന്നാം കക്ഷി ദാതാക്കളുടെ ഏതെങ്കിലും പ്രവർത്തനങ്ങൾക്കോ നിഷ്‌ക്രിയത്വങ്ങൾക്കോ Google-ന് ബാദ്ധ്യത ഉണ്ടായിരിക്കില്ല.
7. ഫീസ്
പേയ്‌മെന്റ് പങ്കാളികൾ അല്ലെങ്കിൽ മൂന്നാം കക്ഷി ഫീസ്. നിങ്ങൾ Google Pay ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പേയ്‌മെന്റ് പങ്കാളികളോ മൂന്നാം കക്ഷി ദാതാക്കളോ നിങ്ങളിൽ നിന്ന് ആക്‌സസ് അല്ലെങ്കിൽ ഡാറ്റാ ഫീസ് ഈടാക്കിയേക്കാം. അത്തരം എല്ലാ ഫീസുകളുടെയും ഉത്തരവാദിത്തം നിങ്ങൾക്കാണ്.
Google ഫീസ്. മൊബൈൽ റീചാർജുകൾ ഉൾപ്പെടെയുള്ള ചില ഇടപാടുകൾക്കോ Google Pay സേവനങ്ങളുടെ ഉപയോഗത്തിനോ ഫീസ് ബാധകമായേക്കാം, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. ഓരോ ഇടപാടും പൂർത്തിയാക്കുന്നതിന് മുമ്പ്, ബാധകമായേക്കാവുന്ന ഏതെങ്കിലും ഫീസുകൾ ഉണ്ടെങ്കിൽ (ബാധകമെങ്കിൽ) നിങ്ങളെ അറിയിക്കും. Google അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ ഫീസ് നിർണ്ണയിക്കും, കൂടാതെ ഈടാക്കുന്ന ഏതൊരു ഫീസിലും ബാധകമായ എല്ലാ നികുതികളും ഉൾപ്പെടും.
8. Google Pay സേവനങ്ങൾ ഉപയോഗിച്ചുള്ള ഇടപാടുകൾ
Google Pay സേവനത്തിന്റെ ഉപയോഗത്തിനുള്ള പരിമിതികൾ. Google Pay ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾ അല്ലെങ്കിൽ പേയ്‌മെന്റ് പങ്കാളികൾ പൊതുവായ പ്രവർത്തനരീതികളും പരിധികളും വ്യക്തമാക്കിയേക്കാം. മുൻകൂർ അറിയിപ്പ് നൽകാതെയും ബാദ്ധ്യതകളൊന്നുമില്ലാതെയും, Google Pay സേവനങ്ങളുടെയോ ഏതെങ്കിലും Google Pay സേവന ഫീച്ചറുകളുടെയോ പ്രവർത്തന സമയം അല്ലെങ്കിൽ ലഭ്യത ഉൾപ്പെടെ, Google Pay-യുമായി ബന്ധപ്പെട്ട ഏത് കാര്യവും എപ്പോൾ വേണമെങ്കിലും മാറ്റാനോ സസ്പെൻഡ് ചെയ്യാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്‌തമാണ്. ചില ഫീച്ചറുകൾക്ക് പരിധികൾ ഏർപ്പെടുത്താനോ മുൻകൂർ അറിയിപ്പ് നൽകാതെയും ബാദ്ധ്യതകളൊന്നുമില്ലാതെയും സേവനത്തിന്റെ ഭാഗങ്ങളിലേക്കോ സേവനത്തിലേക്ക് മുഴുവനായോ ഉള്ള ആക്‌സസ് നിയന്ത്രിക്കാനോ ഉള്ള അവകാശവും ഞങ്ങളിൽ നിക്ഷിപ്തമാണ്. അയച്ചയാൾക്കോ സ്വീകർത്താവിനോ മുൻകൂട്ടിയുള്ള അറിയിപ്പ് നൽകാതെ തന്നെ ഏതെങ്കിലും പേയ്‌മെന്റ് ഇടപാട് പ്രോസസ് ചെയ്യുന്നത് ഞങ്ങൾ നിരസിച്ചേക്കാം. സ്പാം അല്ലെങ്കിൽ വഞ്ചനാപരമായ ആശയവിനിമയം ആണെന്ന് ഞങ്ങൾ കരുതുന്ന പേയ്‌മെന്റ് അഭ്യർത്ഥനകൾ ഉൾപ്പെടെ, Google Pay ഇതര അക്കൗണ്ടിൽ നിന്ന് ഉപയോക്താവിന് ലഭിക്കുന്ന ഏത് ആശയവിനിമയവും സ്വയമേവ തടയാനുള്ള അവകാശവും ഞങ്ങളിൽ നിക്ഷിപ്തമാണ്.
Google Pay-യിൽ ഉള്ള പ്രവർത്തനങ്ങൾ തടസ്സരഹിതമോ പിശകുകളില്ലാത്തതോ ആയിരിക്കുമെന്ന് ഞങ്ങൾ വാറണ്ടി നൽകുന്നില്ല, സേവനത്തിലുണ്ടാകുന്ന ഏതെങ്കിലും തടസ്സങ്ങൾക്ക് (പേയ്‌മെന്റ് ഇടപാടുകൾ സ്വീകരിക്കൽ, പ്രോസസിംഗ്, അംഗീകരിക്കൽ, പൂർത്തീകരണം, സെറ്റിൽമെന്റ് എന്നിവയെ ബാധിച്ചേക്കാവുന്ന പവർ ഔട്ടേജുകൾ, സിസ്റ്റം തകരാറുകൾ അല്ലെങ്കിൽ മറ്റ് തടസ്സങ്ങൾ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല) ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ല.
ട്രാൻസാക്ഷൻ പരിധികൾ. ഓരോ ഇടപാടും Google, ഉപയോക്താവ്, പേയ്‌മെന്റ് പങ്കാളികൾ എന്നിവർ നിർദ്ദേശിച്ചിട്ടുള്ളതോ ബാധകമായ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം നിർദ്ദേശിച്ചിട്ടുള്ളതോ ആയ ഏറ്റവും കുറഞ്ഞതും കൂടിയതുമായ ട്രാൻസാക്ഷൻ പരിധികൾക്ക് വിധേയമായിരിക്കും. കൂടാതെ, Google-ഉം പേയ്‌മെന്റ് പങ്കാളികളും അവരുടെ നയങ്ങളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ Google Pay-യിലെ നിങ്ങളുടെ Google Account-ലെ ഇടപാടുകൾ (പൂർണ്ണമായോ ഭാഗികമായോ) നിരസിച്ചേക്കാം/സസ്പെൻഡ് ചെയ്തേക്കാം.
ഇടപാടുകളുടെ റെക്കോർഡുകൾ. Google Pay ആപ്പിലെ സംഭാഷണ ചരിത്രത്തിലും ട്രാൻസാക്ഷൻ ചരിത്രത്തിലും നിങ്ങളുടെ ഇടപാടുകളുടെ റെക്കോർഡുകൾ പ്രതിഫലിക്കും. സംയോജിത Google Pay നിബന്ധനകൾക്ക് അനുസൃതമായി, നിങ്ങളുടെ ഇടപാട് ആക്റ്റിവിറ്റി അവലോകനം ചെയ്ത് എന്തെങ്കിലും പിശകുകളോ അനധികൃത ഇടപാടുകളോ ഉണ്ടോ എന്ന് നിർണ്ണയിക്കേണ്ടതും അത്തരം സംഭവങ്ങളെക്കുറിച്ച് Google-നെ അറിയിക്കേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്.
വെർച്വൽ അക്കൗണ്ട് നമ്പറുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ. നിങ്ങൾ Google Pay ഉപയോഗിച്ച് ഒരു വെർച്വൽ അക്കൗണ്ട് നമ്പർ പേയ്‌മെന്റ് അല്ലെങ്കിൽ ട്രാൻസിറ്റ് ഇടപാട് ആരംഭിക്കുമ്പോൾ, Google നിങ്ങളുടെ വെർച്വൽ അക്കൗണ്ട് നമ്പറിന്റെയും അനുബന്ധ വിവരങ്ങളുടെയും വിശദാംശങ്ങൾ ഇടപാട് നടത്തുന്ന കക്ഷിക്ക് കൈമാറിയേക്കാം, അതുവഴി നിങ്ങളുടെ പേയ്‌മെന്റ് രീതിയിൽ നിന്ന് നിരക്ക് ഈടാക്കാനാകും. നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യുമ്പോൾ ഒരു വെർച്വൽ അക്കൗണ്ട് നമ്പർ ഇടപാട് ആരംഭിച്ചേക്കാം: NFC ഉപയോഗിച്ച് സ്റ്റോറുകളിലോ ട്രാൻസിറ്റ് സേവനങ്ങളിലോ 'ടാപ്പ് ചെയ്ത് പണമടയ്ക്കുക' ഉപയോഗിക്കുക, ബാർകോഡുകൾ അല്ലെങ്കിൽ QR കോഡുകൾ സ്‌കാൻ ചെയ്യുക, കോൺടാക്റ്റ്‌ലെസ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുക; മൂന്നാം കക്ഷിയുടെ വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ഓൺലൈൻ ഇടപാടിൽ പേയ്‌മെന്റ് ഓപ്ഷനായി “Google Pay” അല്ലെങ്കിൽ “Google Pay-യിലൂടെ വാങ്ങൂ” തിരഞ്ഞെടുക്കുക; അല്ലെങ്കിൽ Google Assistant പോലുള്ള മറ്റൊരു ഓൺലൈൻ ഇന്റർഫേസിലൂടെ മൂന്നാം കക്ഷിയുമായി ഇടപാട് നടത്തുക. നിങ്ങൾ ഒരു ഓൺലൈൻ ഇടപാട് ആരംഭിക്കുമ്പോൾ, ഇടപാട് പൂർത്തിയാക്കുന്നതിന് പ്രസക്തമാകുന്നിടത്ത്, നിങ്ങളുടെ Google Account-ൽ സംരക്ഷിച്ചിരിക്കുന്ന ബില്ലിംഗ്, ഷിപ്പിംഗ്, ഇമെയിൽ വിലാസം എന്നിവ പോലുള്ള മറ്റ് വിവരങ്ങളും Google Pay പങ്കിട്ടേക്കാം.
പേയ്‌മെന്റ് രീതിയും മറ്റ് വിശദാംശങ്ങളും മൂന്നാം കക്ഷിക്ക് കൈമാറിക്കഴിഞ്ഞാൽ, നിങ്ങളും മൂന്നാം കക്ഷിയും തമ്മിലുള്ള ഇടപാടിൽ Google-ന് ഇനി പങ്കാളിത്തം ഉണ്ടാകില്ല, കൂടാതെ അത്തരം ഇടപാടുകൾ നിങ്ങളും മൂന്നാം കക്ഷികളും തമ്മിൽ മാത്രമുള്ളതാണെന്നും Google-മായോ അതിന്റെ ഏതെങ്കിലും അഫിലിയേറ്റുകളുമായോ ഉള്ളതല്ലെന്നും നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. റീഫണ്ടുകളും തർക്കങ്ങളും ഉൾപ്പെടെ വെർച്വൽ അക്കൗണ്ട് നമ്പർ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങൾക്കും നിങ്ങൾ മൂന്നാം കക്ഷിയെയോ നിങ്ങളുടെ പേയ്‌മെന്റ് രീതിയുടെ ദാതാവിനെയോ (ഉദാഹരണത്തിന്, നിങ്ങളുടെ പേയ്‌മെന്റ് ഇൻസ്ട്രുമെന്റിന്റെ ദാതാവ്) നേരിട്ട് ബന്ധപ്പെടണം.
Google Pay-യിൽ മികച്ച രീതിയിൽ ഫോർമാറ്റ് ചെയ്ത ട്രാൻസാക്ഷൻ വിശദാംശങ്ങളും നിങ്ങളുടെ സമീപകാല ട്രാൻസാക്ഷൻ ചരിത്രവും പ്രദർശിപ്പിക്കുന്നതിന്, ഇടപാടിന്റെ ലൊക്കേഷൻ വിവരങ്ങൾ ഉൾപ്പെടെയുള്ള ഇടപാട് വിവരങ്ങൾ നിങ്ങളുടെ പേയ്‌മെന്റ് രീതിയുടെ ദാതാവിൽ നിന്ന് Google Pay-യ്‌ക്ക് ലഭിച്ചേക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.
അനുവദനീയമായ ഇടപാടുകൾ. ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങൽ ഉൾപ്പെടെയുള്ള നിയമാനുസൃതവും സത്യസന്ധവുമായ ആവശ്യങ്ങൾക്കായി പേയ്‌മെന്റ് നടത്തുന്നതിനുള്ള ഇടപാട് പ്രോസസ് ചെയ്യുന്നതിന് മാത്രമേ നിങ്ങൾക്ക് Google Pay സേവനങ്ങൾ ഉപയോഗിക്കാനാകൂ. നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിൽപ്പനയോ കൈമാറ്റമോ സംബന്ധിച്ച അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ ഇടപാടുകൾ സംബന്ധിച്ച പേയ്‌മെന്റ് ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് നിങ്ങൾ Google Pay സേവനം ഉപയോഗിക്കരുത്.
സംയോജിത Google Pay നിബന്ധനകൾ, പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട നയങ്ങൾ, ബാധകമായ നിയമം അല്ലെങ്കിൽ Google Pay സേവനങ്ങൾക്ക് ബാധകമായ മറ്റ് നയങ്ങളോ നിയമങ്ങളോ ലംഘിക്കുന്ന ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് Google Pay സേവനം ഉപയോഗിക്കില്ലെന്ന് നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങളുടെ Google Pay ഇടപാടുകളുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായേക്കാവുന്ന അവകാശങ്ങളും ബാദ്ധ്യതകളും മനസ്സിലാക്കാൻ Google Pay നയങ്ങൾ നിങ്ങൾ അവലോകനം ചെയ്യണം. പേയ്‌മെന്റുകൾ നടത്താനോ സ്വീകരിക്കാനോ Google Pay സേവനങ്ങൾ ഉപയോഗിക്കാനാകാത്ത ഉദ്ദേശ്യങ്ങൾ Google Pay നയങ്ങൾ വ്യക്തമാക്കുന്നു. Google Pay നയങ്ങളും അതിനു കീഴിലുള്ള നിയന്ത്രണങ്ങളും പാലിക്കാതിരിക്കുന്നത് നിങ്ങളുടെ ഇടപാട് നിരസിക്കുന്നതിനോ Google Pay സേവനത്തിന്റെ ഉപയോഗം സസ്പെൻഡ് ചെയ്യുന്നതിനോ അവസാനിപ്പിക്കുന്നതിനോ കാരണമായേക്കാം.
Google Pay സേവനങ്ങളുടെ ഭാഗമായി നിങ്ങൾ ബിസിനസ് പേജുകൾ ഹോസ്റ്റ് ചെയ്യുകയാണെങ്കിൽ, ബിസിനസ് പേജുകൾ ഇനിപ്പറയുന്ന തരത്തിൽ ഉപയോഗിക്കില്ല: (a) നിയമവിരുദ്ധമായ ഉദ്ദേശ്യങ്ങൾക്കോ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പിന്തുണയ്ക്കുന്നതിനോ; (b) നിയമവിരുദ്ധമായ ഇടപാട് അല്ലെങ്കിൽ നിയമവിരുദ്ധമോ നിരോധിച്ചതോ ആയ ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിൽപ്പനയോ കൈമാറ്റമോ പ്രമോട്ട് ചെയ്യാനോ സുഗമമാക്കാനോ; (c) വഞ്ചനാപരമായതോ Google Pay നയങ്ങൾ, ബിസിനസുകൾക്കുള്ള Google Pay നയങ്ങൾ അല്ലെങ്കിൽ Play നയം പ്രകാരം നിരോധിച്ചിരിക്കുന്നതോ ആയ ഉള്ളടക്കവുമായോ ആക്റ്റിവിറ്റികളുമായോ ബന്ധപ്പെട്ട്; (d) നിങ്ങളുടെ ആക്റ്റിവിറ്റി Google അംഗീകരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ഏതെങ്കിലും വിധത്തിൽ; (e) Google-ന്റെ മതിപ്പിനെയോ സൽപേരിനെയോ മോശമായി ബാധിക്കുന്ന ഏതെങ്കിലും വിധത്തിൽ; അല്ലെങ്കിൽ (f) ബാധകമായ നിയമം പാലിക്കാത്ത ഏതെങ്കിലും വിധത്തിൽ.
മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്താൻ Google എപ്പോൾ വേണമെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടേക്കാം, കൂടാതെ കാലാകാലങ്ങളിൽ Google-ന് ആവശ്യമായി വരുമ്പോൾ അത്തരം അനുബന്ധ ഡോക്യുമെന്റുകൾക്കൊപ്പം രേഖാമൂലമുള്ള സാക്ഷ്യപ്പെടുത്തലും നിങ്ങൾ നൽകണം.
9. Google Pay-യിലെ ബിൽ പേയ്‌മെന്റ്
ബിൽ അവതരണം. Google Pay ആപ്പിൽ ഒരു ബില്ലറെ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ആ ബില്ലറിൽ നിന്നുള്ള നിങ്ങളുടെ നിലവിലെയും ഭാവിയിലെയും ബിൽ വിശദാംശങ്ങളോ യോഗ്യതയുള്ള റീചാർജ് പ്ലാനുകളോ സ്റ്റേറ്റ്മെന്റോ ലഭ്യമാകുമ്പോൾ നിങ്ങൾക്ക് അവ കാണാൻ കഴിഞ്ഞേക്കും. ഏതെങ്കിലും പേയ്‌മെന്റുകൾ നടത്തുന്നതിന് മുമ്പ് നിങ്ങളുടെ ബിൽ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ബില്ലറെ ബന്ധപ്പെടുക.
നിങ്ങളുടെ ബിൽ പേയ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യൽ. നിങ്ങൾ തിരഞ്ഞെടുക്കുന്ന ബില്ലറിനെ ആശ്രയിച്ച് പേയ്‌മെന്റ് പൂർത്തീകരണ സമയം വ്യത്യാസപ്പെടും. Google Pay-യ്ക്ക് നിങ്ങളിൽ നിന്ന് ഒരു പേയ്‌മെന്റ് നിർദ്ദേശം ലഭിക്കുമ്പോൾ, നിങ്ങളുടെ ഫണ്ടിംഗ് അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യാനും നിങ്ങൾക്ക് വേണ്ടി നിർദ്ദിഷ്ട ബില്ലർക്ക് പണം അയയ്ക്കാനും പേയ്‌മെന്റ് സിസ്റ്റം ദാതാക്കൾക്ക് നിർദ്ദേശങ്ങൾ അയയ്ക്കാൻ നിങ്ങൾ ഞങ്ങൾക്ക് അംഗീകാരം നൽകുന്നു. അത്തരം ബില്ലർമാരുടെയും പേയ്‌മെന്റ് പങ്കാളികളുടെയും നയങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമാണ് പേയ്‌മെന്റുകൾ. (i) ബില്ലറുടെ പേയ്‌മെന്റ് പൂർത്തീകരണത്തിലെ കാലതാമസം; (ii) ഇടപാടുകളുടെ കാലതാമസം, പരാജയം അല്ലെങ്കിൽ റിവേഴ്സൽ; (iii) പേയ്‌മെന്റ് തീയതികൾ സമയബന്ധിതമായി ഷെഡ്യൂൾ ചെയ്യുന്നതിലെ നിങ്ങളുടെ പരാജയം എന്നിവയിൽ ഞങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല. ബില്ലർ, പേയ്മെന്റ് വൈകിയതിനുള്ള ഫീസ് ഈടാക്കുന്നത് അല്ലെങ്കിൽ മറ്റേതെങ്കിലും പിഴ ചുമത്തുന്നത് ഉൾപ്പെടെ, പേയ്‌മെന്റ് വൈകുന്നത് മൂലമുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം നിങ്ങൾക്കാണ്.
ബിൽ റിമൈൻഡറുകൾ. ബിൽ പേയ്‌മെന്റ് ആവശ്യകതകളെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം റെക്കോർഡുകൾക്ക് പുറമേ, ബിൽ അടയ്ക്കാനുള്ള റിമൈൻഡറുകൾ Google Pay-ഉം നിങ്ങൾക്ക് അയച്ചേക്കാം. നിങ്ങളുടെ ബിൽ പേയ്‌മെന്റുകൾ കൃത്യസമയത്ത് ഷെഡ്യൂൾ ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.
പേയ്മെന്റ് ചരിത്രം. നിങ്ങളുടെ ബിൽ പേയ്‌മെന്റ് അഭ്യർത്ഥനകളെക്കുറിച്ചുള്ള വിവരങ്ങൾ Google Pay ആപ്പ് വഴി നിങ്ങൾക്ക് ആക്‌സസ് ചെയ്യാനാകും. ബില്ലർ നൽകുന്ന ഏതെങ്കിലും സ്റ്റേറ്റ്‌മെന്റുകളുമായോ പേയ്‌മെന്റ് റെക്കോർഡുകളുമായോ താരതമ്യം ചെയ്ത് നിങ്ങളുടെ ബിൽ പേയ്‌മെന്റ് അഭ്യർത്ഥനകൾ എല്ലായ്‌പ്പോഴും പരിശോധിച്ചുറപ്പിച്ച് സ്ഥിരീകരിക്കണം.
പ്രീപെയ്‌ഡ് റീചാർജുകൾ. നിങ്ങളുടെ പ്രീപെയ്ഡ് മൊബൈൽ, ഡാറ്റ അല്ലെങ്കിൽ മറ്റ് അക്കൗണ്ടുകളുടെ റീചാർജിന് Google Pay സൗകര്യമൊരുക്കുന്നു. യഥാർത്ഥ മൊബൈൽ, ഡാറ്റ അല്ലെങ്കിൽ മറ്റേതെങ്കിലും സേവന സേവനം നൽകുന്നത് നിങ്ങൾക്ക് അക്കൗണ്ടുള്ള ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവിനെ പോലുള്ള പ്രീപെയ്ഡ് സേവന ദാതാക്കൾ ("പ്രീപെയ്ഡ് സേവന ദാതാക്കൾ") അല്ലെങ്കിൽ അവരുടെ വിതരണക്കാരും അഗ്രഗേറ്റർമാരും ആണ്, Google Pay അല്ല. പ്രീപെയ്ഡ് സേവന ദാതാക്കൾ നൽകുന്നവയിൽ നിന്ന് അനുയോജ്യമായ ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നതിനും അതിന്റെ നിബന്ധനകൾ പാലിക്കുന്നതിനുമുള്ള ഉത്തരവാദിത്തം പൂർണ്ണമായും നിങ്ങൾക്കായിരിക്കുമെന്ന് നിങ്ങൾ ഇതിനാൽ അംഗീകരിക്കുന്നു. Google Pay-യിൽ നൽകിയിരിക്കുന്ന പ്ലാനുകൾ റെഫറൻസ് ഉദ്ദേശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. പ്ലാനുകൾ അപ് ടു ഡേറ്റായിരിക്കില്ല, അവയിൽ മാറ്റം വന്നിരിക്കാം. ഇടപാട് നടത്തുന്നതിന് മുമ്പ് ഏറ്റവും പുതിയ പ്ലാനുകൾക്കും വിശദാംശങ്ങൾക്കും നിങ്ങളുടെ പ്രീപെയ്ഡ് സേവന ദാതാവിനെ ബന്ധപ്പെടേണ്ടതാണ്.
ആഡ്-ഹോക് ബിൽ പേയ്‌മെന്റുകൾ. ബിൽ പേയ്‌മെന്റ് നടത്താനോ റീചാർജ് ചെയ്യാനോ വേണ്ടി ഒരു ആഡ്-ഹോക് തുക നൽകാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം, എന്നിരുന്നാലും അത് സ്വീകരിക്കുന്നത് ബില്ലറുടെ വിവേചനാധികാരത്തിൽ മാത്രമായിരിക്കും. പേയ്‌മെന്റ് നടത്തുമ്പോഴോ അക്കൗണ്ട് റീചാർജ് ചെയ്യുമ്പോഴോ നിങ്ങൾ നൽകുന്ന വിശദാംശങ്ങളുടെ കൃത്യത ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. റീചാർജ് ചെയ്യുന്നതോ മറ്റ് ബിൽ പേയ്‌മെന്റുകൾ നടത്തുന്നതോ ആയി ബന്ധപ്പെട്ട് ഏതെങ്കിലും ബില്ലറുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പരാജയത്തിനോ ബില്ലർ നൽകുന്ന സേവനത്തിന്റെ നിലവാരവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്‌നത്തിനോ Google Pay-യ്ക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്നും അതുമായി ബന്ധപ്പെട്ട ഏതൊരു തർക്കവും നിങ്ങളും ബില്ലറും തമ്മിൽ നേരിട്ട് പരിഹരിക്കുമെന്നും നിങ്ങൾ അംഗീകരിക്കുന്നു.
റീഫണ്ടുകൾ. മൊബൈൽ റീചാർജ് ഉൾപ്പെടെയുള്ള ബിൽ പേയ്‌മെന്റിനോ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ചെയ്‌തെങ്കിലും ബിൽ പേയ്‌മെന്റ് അല്ലെങ്കിൽ റീചാർജ് ലഭ്യമാക്കാത്ത ഏതെങ്കിലും പേയ്‌മെന്റിനോ ഉള്ള പേയ്‌മെന്റ് തുകയുടെ റീഫണ്ട് ബില്ലറുടെ നിബന്ധനകളോ നയങ്ങളോ അനുസരിച്ചായിരിക്കുമെന്നും Google Pay-യ്ക്ക് അതിന് ഉത്തരവാദിത്തമുണ്ടാകില്ലെന്നും നിങ്ങൾ അംഗീകരിക്കുന്നു.
10. Google Pay-യിലെ ലോൺ ഫെസിലിറ്റി സേവനങ്ങൾ
ലോൺ ഫെസിലിറ്റി ഓഫറുകൾ. ലോൺ നൽകുന്ന മൂന്നാം കക്ഷികൾ, നിങ്ങൾക്ക് യോഗ്യതയുള്ള ലോൺ ഫെസിലിറ്റികളുമായി ബന്ധപ്പെട്ട ഓഫറുകൾ അയച്ചേക്കാമെന്നത് നിങ്ങൾ അംഗീകരിക്കുന്നു. ലോൺ ഫെസിലിറ്റിയുടെ നിബന്ധനകളും അനുവദനീയമായ തുകയും ഉൾപ്പെടെ ലോൺ ഫെസിലിറ്റിയ്ക്കുള്ള നിങ്ങളുടെ യോഗ്യത, ലോൺ നൽകുന്ന മൂന്നാം കക്ഷിയുടെ മാത്രം വിവേചനാധികാരത്തിൽ ആയിരിക്കുമെന്ന് നിങ്ങൾ അംഗീകരിക്കുന്നു. അത്തരം ഓഫറിന്റെ ഉള്ളടക്കത്തിനോ ലോൺ ഫെസിലിറ്റിയ്‌ക്കോ Google-ന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. Google-മായി ചേർന്ന് പ്രവർത്തിക്കുന്ന, ലോൺ നൽകുന്ന മൂന്നാം കക്ഷികളെയും അവരുടെ സേവന നിബന്ധനകളും ഇവിടെ കാണാം:
- Aditya Birla Finance Limited
ലോൺ ഫെസിലിറ്റി സേവനങ്ങൾക്ക് അപേക്ഷിക്കൽ. ലോൺ നൽകുന്ന മൂന്നാം കക്ഷികൾ നിങ്ങൾക്ക് ഓഫർ ചെയ്യുന്ന ലോൺ ഫെസിലിറ്റിക്ക് അപേക്ഷിക്കാൻ, ഓഫർ സ്വീകരിച്ച ശേഷം Google Pay-യിൽ ലോൺ നൽകുന്ന മൂന്നാം കക്ഷി ലഭ്യമാക്കുന്ന ലോൺ അപേക്ഷ പൂരിപ്പിക്കേണ്ടതുണ്ട്. ലോൺ നൽകുന്ന മൂന്നാം കക്ഷിയെ ആശ്രയിച്ച്, നിങ്ങൾക്ക് മുൻഗണന നൽകുന്ന ലോൺ ഫെസിലിറ്റി തുകയും തുല്യമായ പ്രതിമാസ ഇൻസ്റ്റാൾമെന്റ് ("EMI") പ്ലാനും (അതിന്റെ കാലയളവ് ഉൾപ്പെടെ) തിരഞ്ഞെടുക്കാൻ കഴിഞ്ഞേക്കും. കൂടാതെ, നിങ്ങളുടെ പേരും വിലാസവും ഫോൺ നമ്പറും IP വിലാസവും ലോൺ തുകയും കാലയളവും നിങ്ങൾ തിരഞ്ഞെടുത്ത EMI പ്ലാനും ലോണിന്റെ ഉദ്ദേശ്യവും ഉൾപ്പെടെ, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ വ്യക്തിപരമായ ചില വിവരങ്ങളും ലോൺ നൽകുന്ന മൂന്നാം കക്ഷിക്ക് ആവശ്യമായ അത്തരം മറ്റ് വിവരങ്ങളും നൽകേണ്ടി വന്നേക്കാം.
Google Pay ആപ്പിൽ ലോൺ സർവീസസ് ഫെസിലിറ്റിക്ക് അപേക്ഷിക്കുമ്പോൾ, ലോൺ നൽകുന്ന മൂന്നാം കക്ഷികൾക്ക് നൽകിയ നിങ്ങളുടെ KYC വിശദാംശങ്ങൾ നിലവിലുള്ളതും കൃത്യവുമാണെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
ലോൺ നൽകുന്ന മൂന്നാം കക്ഷിയിൽ നിന്നുള്ള ലോൺ ഫെസിലിറ്റി സേവനങ്ങളാണ് നിങ്ങൾ പ്രയോജനപ്പെടുത്തുന്നതെന്നും ഈ ആവശ്യത്തിനായി ലോൺ നൽകുന്ന മൂന്നാം കക്ഷിയുമായി ഒരു ലോൺ ഉടമ്പടിയിൽ ഏർപ്പെടുമെന്നും നിങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾക്ക് ലോൺ ഫെസിലിറ്റി ഓഫർ ചെയ്യുന്നതിലോ നൽകുന്നതിലോ ലോൺ ഉടമ്പടി നിറവേറ്റുന്നതിലോ Google ഒരു തരത്തിലും ഭാഗമാകില്ല, ഉത്തരവാദിത്തമൊന്നും ഉണ്ടാകുകയുമില്ല.
ഫീസും നിരക്കുകളും. ലോൺ ഫെസിലിറ്റിയുടെ തൽക്ഷണ പ്രോസസിംഗിനായി ലോൺ നൽകുന്ന മൂന്നാം കക്ഷി നിങ്ങളിൽ നിന്ന് സേവന ഫീസും സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകളും ഈടാക്കിയേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു, അത് നിങ്ങളുടെ ലോൺ അപേക്ഷയിൽ വ്യക്തമാക്കുകയും ലോൺ ഫെസിലിറ്റി തുകയിൽ നിന്ന് കുറയ്ക്കുകയും ചെയ്യും.
ലോൺ അപേക്ഷ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക. ലോൺ ഉടമ്പടിയിലെ എല്ലാ നിബന്ധനകളും നിങ്ങൾ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, കൂടാതെ അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കുന്നതിന് മുമ്പ് പലിശ നിരക്കും EMI പ്ലാനും ലോണുമായി ബന്ധപ്പെട്ട മറ്റ് നിരക്കുകളും ഉൾപ്പെടെ അവ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുകയും വേണം. ലോണിനായി അപേക്ഷിക്കുമ്പോൾ നിങ്ങളോ ലോൺ നൽകുന്ന മൂന്നാം കക്ഷിയോ നൽകിയ, ലോണുമായി ബന്ധപ്പെട്ട വിവരങ്ങളും അവലോകനം ചെയ്ത് സ്ഥിരീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ബാധകമായേക്കാവുന്ന അന്തിമ EMI തുകകൾ, സേവന ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ നിശ്ചയിക്കുന്നത് ലോൺ നൽകുന്ന മൂന്നാം കക്ഷിയാണ് എന്ന കാര്യം ശ്രദ്ധിക്കുക. അപേക്ഷാ പ്രക്രിയയിലോ ലോൺ ഉടമ്പടിയുടെ നിർവ്വഹണത്തിലോ നിങ്ങൾ സ്ഥിരീകരിച്ചിരിക്കാവുന്ന ഏതെങ്കിലും പിശകുകൾക്കും പൊരുത്തക്കേടുകൾക്കും Google-ന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. എല്ലാ പൊരുത്തക്കേടുകളും പരിഹരിക്കുന്നതിന്, നിങ്ങൾ ലോൺ നൽകുന്ന മൂന്നാം കക്ഷിയുമായി നേരിട്ട് ബന്ധപ്പെടേണ്ടതുണ്ട്.
ലോൺ ഫെസിലിറ്റി ദൃശ്യമാക്കൽ. ലോൺ നൽകുന്ന മൂന്നാം കക്ഷി നിങ്ങളുടെ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ Google Pay ആപ്പിൽ ലോൺ ഫെസിലിറ്റി ("ലോൺ ഫെസിലിറ്റി രസീത്") കാണാനാകും. ലോൺ ഫെസിലിറ്റി രസീതിൽ പേര്, വിലാസം, അപേക്ഷിച്ച തീയതി, ലോൺ ഫെസിലിറ്റി തുക, പലിശ നിരക്ക്, കാലാവധി, EMI-കളുടെ എണ്ണം, ഫീസ്, നിരക്കുകൾ എന്നിവ പോലുള്ള വിവരങ്ങളും ലോൺ അപേക്ഷാ പ്രക്രിയയിൽ നിങ്ങൾ നൽകിയതോ സ്ഥിരീകരിച്ചതോ ആയ മറ്റ് വിവരങ്ങളും ഉൾപ്പെട്ടേക്കാം. ലോൺ ഫെസിലിറ്റി രസീതിലെ എല്ലാ തരത്തിലുമുള്ള പൊരുത്തക്കേടുകളും ലോൺ നൽകുന്ന മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതുണ്ട്.
ലോൺ ഫെസിലിറ്റി തുകയുടെ വിതരണം. ലോൺ ഫെസിലിറ്റി തുക നിങ്ങൾക്ക് ലോൺ നൽകുന്ന മൂന്നാം കക്ഷിയുടെ അടുത്ത് നിന്ന് എടുത്തിട്ടുള്ള അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും.
EMI പേയ്മെന്റ് റിമൈൻഡറുകൾ. Google Pay ആപ്പ് വഴി നിങ്ങളുടെ EMI അടയ്ക്കുന്നതിനുള്ള റിമൈൻഡറുകൾ ഉൾപ്പെടെ, ലോൺ ഫെസിലിറ്റിയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ ലോൺ നൽകുന്ന മൂന്നാം കക്ഷി നിങ്ങൾക്ക് അയച്ചേക്കാമെന്ന കാര്യം നിങ്ങൾ സമ്മതിക്കുന്നു.
ലോൺ ഫെസിലിറ്റി തുകയുടെ റീപേയ്‌മെന്റ്. EMI അടയ്‌ക്കേണ്ട അവസാന തീയതിയിൽ, ലോൺ നൽകുന്ന മൂന്നാം കക്ഷി അവരുടെ അടുത്ത് നിന്ന് എടുത്തിട്ടുള്ള നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് EMI പേയ്‌മെന്റ് തുക നേരിട്ട് ഡെബിറ്റ് ചെയ്യും. നിങ്ങളുടെ അക്കൗണ്ടിൽ ആവശ്യത്തിന് ഫണ്ട് നിലനിർത്തുന്നതിനും ലോൺ ഉടമ്പടി നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്നത് മൂലമോ EMI ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള ഫണ്ടിന്റെ അപര്യാപ്തത മൂലമോ (മൂന്നാം കക്ഷിയുമായി നിങ്ങൾ നടപ്പിലാക്കിയ ലോൺ ഉടമ്പടിയുടെ നിബന്ധനകൾ അനുസരിച്ച് പലിശ ഈടാക്കുന്നത് ഉൾപ്പെടെ) ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും.
Google Pay-യിലെ ലോൺ ഫെസിലിറ്റി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, Google Pay-യിൽ നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനായി, നിങ്ങളുടെ പേരിൽ, ലോൺ ഫെസിലിറ്റി ഇടപാട് വിവരങ്ങൾ തുടർച്ചയായി ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും സംഭരിക്കാനും നിങ്ങൾ Google Pay-യ്ക്ക് വ്യക്തമായി അധികാരം നൽകുന്നു.
11. Google Pay-യിലെ ക്രെഡിറ്റ് കാർഡ് സേവനങ്ങൾ
ക്രെഡിറ്റ് കാർഡുകളെയും നിങ്ങൾക്ക് യോഗ്യതയുള്ള അനുബന്ധ ഓഫറുകളെ അല്ലെങ്കിൽ സേവനങ്ങളെയും കുറിച്ച് Google അല്ലെങ്കിൽ ക്രെഡിറ്റ് സ്ഥാപനങ്ങൾ നിങ്ങൾക്ക് ഓഫറുകൾ അയച്ചേക്കാമെന്ന കാര്യം നിങ്ങൾ അംഗീകരിക്കുന്നു. ക്രെഡിറ്റ് കാർഡിനുള്ള നിങ്ങളുടെ യോഗ്യത ക്രെഡിറ്റ് സ്ഥാപനത്തിന്റെ മാത്രം വിവേചനാധികാരത്തിൽ ആയിരിക്കുമെന്നും ബാങ്ക് വികസിപ്പിച്ചെടുത്ത പതിവ് നടപടിക്രമങ്ങളുടെയും ക്രെഡിറ്റ് അണ്ടർറൈറ്റിംഗ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കുമെന്നും ക്രെഡിറ്റ് സ്ഥാപനത്തിന്റെ വിവേചനാധികാരത്തിൽ മാത്രം അംഗീകാരം നൽകൽ അല്ലെങ്കിൽ നിരസിക്കലിന് വിധേയമാകുമെന്നുമുള്ള കാര്യം നിങ്ങൾ സമ്മതിക്കുന്നു.
ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കൽ. ഒരു ക്രെഡിറ്റ് സ്ഥാപനം നൽകുന്ന ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ, ക്രെഡിറ്റ് സ്ഥാപനം നൽകുന്ന അപേക്ഷ നിങ്ങൾ Google Pay-യിൽ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, വരുമാന പരിധി, തൊഴിൽ വിവരങ്ങൾ, ക്രെഡിറ്റ് സ്ഥാപനം ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള (എന്നാൽ ഇതിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല) ചില വ്യക്തിപരമായ വിവരങ്ങൾ നൽകേണ്ടി വന്നേക്കാം. Google Pay ആപ്പിൽ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്ന സമയത്ത്, ക്രെഡിറ്റ് സ്ഥാപനങ്ങളുമായുള്ള നിങ്ങളുടെ KYC വിശദാംശങ്ങൾ നിലവിലുള്ളതും കൃത്യവുമാണെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
നിങ്ങളുടെ ക്രെഡിറ്റ് സ്ഥാപനത്തിൽ നിന്നാണ് നിങ്ങൾ ക്രെഡിറ്റ് കാർഡ് നേടുന്നതെന്നും ഇതിനായി ക്രെഡിറ്റ് സ്ഥാപനവുമായി ഒരു ഉടമ്പടിയിൽ ഏർപ്പെടുമെന്നുമുള്ള കാര്യം നിങ്ങൾ മനസ്സിലാക്കുന്നു. ക്രെഡിറ്റ് കാർഡ് ഓഫർ ചെയ്യുന്നതിലോ നൽകുന്നതിലോ Google ഒരു തരത്തിലും ഭാഗമാകില്ല, ഉത്തരവാദിത്തമൊന്നും ഉണ്ടാകുകയുമില്ല.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കുന്നതിന് മുമ്പ്, നിങ്ങളും നിങ്ങളുടെ ക്രെഡിറ്റ് സ്ഥാപനവും തമ്മിലുള്ള ക്രെഡിറ്റ് കാർഡ് ഉടമ്പടിക്ക് കീഴിലുള്ള, നിങ്ങളുടെ ക്രെഡിറ്റ് കാർഡിനെ നിയന്ത്രിക്കുന്ന എല്ലാ നിബന്ധനകളും മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അപേക്ഷാ പ്രക്രിയയിൽ നിങ്ങൾ സ്ഥിരീകരിച്ചിട്ടുള്ള ഏതെങ്കിലും പിശകുകൾക്കോ പൊരുത്തക്കേടുകൾക്കോ Google-ന് ഉത്തരവാദിത്തം ഉണ്ടാകില്ല, കൂടാതെ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിലോ ക്രെഡിറ്റ് സ്ഥാപനം നൽകുന്ന ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങളുടെ കൃത്യതയ്‌ക്കോ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട ഏതെങ്കിലും പൊരുത്തക്കേട് പരിഹരിക്കുന്നതിനോ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപേക്ഷിക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ, ക്രെഡിറ്റ് സ്ഥാപനവുമായുള്ള നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉടമ്പടിയുടെ നിബന്ധനകൾ പ്രകാരം, നിങ്ങൾ ക്രെഡിറ്റ് സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടേണ്ടതുണ്ട്.
Google Pay-യിൽ ക്രെഡിറ്റ് കാർഡ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട ഓഫറുകളും നിങ്ങൾക്ക് യോഗ്യതയുള്ള അനുബന്ധ ഓഫറുകൾ അല്ലെങ്കിൽ സേവനങ്ങളും അയയ്ക്കുന്നതും വഞ്ചന വിശകലനം ചെയ്യാനും വഞ്ചന ഒഴിവാക്കാൻ ശ്രമിക്കാനും സഹായിക്കുന്നതും ഉൾപ്പെടെ, Google Pay-യിൽ നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അപേക്ഷാ വിവരങ്ങൾ ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും സംഭരിക്കാനും നിങ്ങൾ Google Pay-യ്ക്ക് വ്യക്തമായി അധികാരം നൽകുന്നു.
12. ക്രെഡിറ്റ് റിപ്പോർട്ട്
അംഗീകാരം നൽകൽ: നിങ്ങളുടെ വിശദാംശങ്ങൾ നൽകുന്നതിലൂടെയും Google Pay-യിൽ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയും ഇനിപ്പറയുന്നവ ചെയ്യുന്നുവെന്ന് നിങ്ങൾ അംഗീകരിക്കുന്നു
- നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ അഭ്യർത്ഥിച്ചു;
- നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നതിനും Google Pay-യിൽ നിങ്ങൾ നൽകിയ വിശദാംശങ്ങൾ കാലാകാലങ്ങളിൽ അഭ്യർത്ഥിക്കുന്നത് പ്രകാരം TransUnion CIBIL Limited-മായി (“TUCIBIL”, ഒരു ക്രെഡിറ്റ് ബ്യൂറോ) പങ്കിടുന്നതിനും Google-നെ നിങ്ങളുടെ അംഗീകൃത പ്രതിനിധിയായി നിയമിക്കാൻ നിങ്ങൾ സമ്മതം നൽകി, കൂടാതെ അന്തിമ ഉപയോക്താവിന്റെ അനുവദനീയമായ ഉദ്ദേശ്യത്തിനായി നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ നേടുകയും ചെയ്തു;
- a) Google Pay-യിൽ നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമാക്കുന്നത് വരെയോ b) അന്തിമ ഉപയോക്താവിന്റെ അനുവദനീയമായ ഉദ്ദേശ്യത്തിനായി നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ ആവശ്യമുള്ള സമയം വരെയോ c) 6 മാസത്തെ പരിമിത കാലയളവ് വരെയോ d) Google Pay-യിൽ നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ സംഭരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സമ്മതം പിൻവലിക്കുന്നത് വരെയോ, ഇവയിൽ ഏതാണോ ആദ്യം വരുന്നത് അതുവരെ നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ നിലനിർത്താനും സംഭരിക്കാനും Google-ന് അംഗീകാരം നൽകി; കൂടാതെ
- ക്രെഡിറ്റ് വിവരങ്ങളിൽ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ, Google Pay ആപ്പിൽ കൂടുതൽ ദൃശ്യമാക്കാവുന്നതും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിന് മാത്രമായി ക്രെഡിറ്റ് വിവരങ്ങൾ പുനഃക്രമീകരിക്കാനും ബക്കറ്റ് ചെയ്യാനും Google-ന് അംഗീകാരം നൽകി.
ക്രെഡിറ്റ് സ്കോർ സിമുലേറ്റർ: ഉപയോക്താക്കൾ തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക സ്‌കോറിന്റെ സൂചകമായി മാത്രമേ ക്രെഡിറ്റ് സ്കോർ സിമുലേറ്റർ ഉപയോഗിക്കാവൂ. ക്രെഡിറ്റ് സ്കോർ സിമുലേറ്റർ ഒരു TUCIBIL ഉൽപ്പന്നമാണെന്നും ക്രെഡിറ്റ് സ്കോർ സിമുലേറ്ററിന്റെ പ്രവർത്തനത്തിലോ അതിൽ നിന്ന് ലഭിക്കുന്ന സിമുലേറ്റഡ് ക്രെഡിറ്റ് സ്കോറിലോ Google ഒരു പങ്കും വഹിക്കുന്നില്ലെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
നിഷേധക്കുറിപ്പ്:
(i) നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങളും TUCIBIL നൽകുന്ന ക്രെഡിറ്റ് സ്‌കോർ സിമുലേറ്ററും കാണാനുള്ള ഒരു സാങ്കേതിക പ്ലാറ്റ്ഫോം Google Pay നൽകുന്നു, നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങളെയോ സിമുലേറ്റഡ് സ്‌കോറിനെയോ ഇത് നിയന്ത്രിക്കുന്നില്ല. ക്രെഡിറ്റ് തീരുമാനങ്ങൾ എടുക്കുന്നതിന് സിമുലേറ്റഡ് സ്‌കോറിനെ ആശ്രയിക്കരുത്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമേ ഇത് റെഫർ ചെയ്യാവൂ.
(ii) നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലെ ഏതെങ്കിലും വിവരങ്ങൾ കൃത്യമല്ലാത്തതും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതുമാണെങ്കിൽ, TUCIBIL-ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് അത് സംബന്ധിച്ച് തർക്കം ഉന്നയിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.
13. Google Pay-യിലെ UPI Lite സേവനങ്ങൾ
NPCI ലഭ്യമാക്കുകയും Google Pay ആപ്പിൽ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്ന ഒരു സേവനമാണ് UPI Lite, ഇതിലൂടെ ചുവടെയുള്ള 'ഉപയോഗവും സെറ്റിൽമെന്റും' വിഭാഗത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പരിധി വരെ, നിങ്ങളുടെ UPI Lite അക്കൗണ്ട് (“UPI Lite”) ഉപയോഗിച്ച് UPI പിൻ നൽകാതെ തന്നെ കുറഞ്ഞ തുകയുടെ പേയ്‌മെന്റ് ഇടപാടുകൾ നടത്താനാകും. UPI Lite ഒരു സേവനമായി മാത്രമാണ് നൽകുന്നത്, Google Pay ആപ്പിലെ പുതിയ അക്കൗണ്ടോ വാലറ്റോ അല്ല. നിങ്ങളുടെ മൊബൈൽ മാറ്റുകയാണെങ്കിൽ, അതേ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ഉപയോഗിക്കുന്നുണ്ടെങ്കിൽ പുതിയ ഉപകരണത്തിൽ നിന്ന് UPI Lite അക്കൗണ്ട് ബാലൻസ് ആക്‌സസ് ചെയ്യുന്നത് തുടരാനാകുമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
രജിസ്‌ട്രേഷനും ലോഡ് ചെയ്യലും: നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്ത് പേയ്‌മെന്റ് രീതികൾ പേജിൽ UPI Lite സജ്ജീകരിച്ചുകൊണ്ട് നിങ്ങൾക്ക് UPI Lite-നായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷന്റെ ഭാഗമായി, UPI Lite-നെ പിന്തുണയ്ക്കുന്ന നിങ്ങളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് വഴി (“ബാങ്ക് അക്കൗണ്ട്”) നിങ്ങളുടെ UPI Lite അക്കൗണ്ടിലേക്ക് INR 2000 വരെ ചേർക്കാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ UPI പിൻ നൽകി സാധൂകരിക്കുകയും UPI Lite അക്കൗണ്ടിലേക്ക് പണം ചേർക്കുകയും ചെയ്യുമ്പോൾ UPI Lite-നായുള്ള രജിസ്ട്രേഷൻ പൂർത്തിയായതായി കണക്കാക്കും. Google Pay ആപ്പിലെ UPI Lite-ലേക്ക് ലിങ്ക് ചെയ്യാൻ UPI Lite-നെ പിന്തുണയ്ക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ ഉപയോഗിക്കാനാകൂ എന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
ഉപയോഗവും സെറ്റിൽമെന്റും: നിങ്ങളുടെ UPI Lite അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് പരമാവധി 500 രൂപയ്ക്ക് ഒരു പിയർ അല്ലെങ്കിൽ വ്യാപാരിക്ക് പേയ്‌മെന്റ് ഇടപാട് നടത്താം. UPI Lite അക്കൗണ്ടിന്റെ മൊത്തം പ്രതിദിന ഉപയോഗ പരിധി 4000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു,പരമാവധി 2000 രൂപ വരെ ഒരു ദിവസം രണ്ടുതവണ വീതം ചേർക്കാനാകും. നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങളും മനസ്സിലാക്കുന്നു:
- മുൻകൂർ അറിയിപ്പ് കൂടാതെ, NPCI അതിന്റെ സ്വന്തം വിവേചനാധികാരത്തിൽ മുകളിൽ പറഞ്ഞ ഉപയോഗ പരിധികൾ കാലാകാലങ്ങളിൽ പരിഷ്കരിച്ചേക്കാം.
- 'ഉപകരണത്തിലുള്ള' വെർച്വൽ ബാലൻസും നിങ്ങൾക്ക് അനുവദിച്ച UPI Lite ബാലൻസിന്റെ പ്രതിഫലനവും മാത്രമാണ് UPI Lite അക്കൗണ്ട്. UPI Lite അക്കൗണ്ട് ബാലൻസിന് നിങ്ങൾക്ക് പലിശ നൽകില്ല.
- നിങ്ങളുടെ UPI Lite അക്കൗണ്ടുമായി ബന്ധപ്പെട്ട യഥാർത്ഥ പണമോ ഫണ്ടുകളോ വിതരണം ചെയ്യുന്ന ബാങ്ക് മാത്രമാണ് കൈവശം വയ്ക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്;
- ഡെബിറ്റ് ഇടപാടുകൾക്ക് മാത്രമേ UPI Lite അക്കൗണ്ട് ഉപയോഗിക്കാനാകൂ, എല്ലാ ക്രെഡിറ്റ് ഇടപാടുകളും (റീഫണ്ടുകൾ മുതലായവ ഉൾപ്പെടെ) നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പ്രോസസ് ചെയ്യും.
- പിയർ ടു പിയർ ശേഖരണ അഭ്യർത്ഥനകൾ, ഓട്ടോ പേ, അന്താരാഷ്ട്ര പേയ്‌മെന്റ് ഇടപാടുകൾ എന്നിവയ്‌ക്ക് UPI Lite അക്കൗണ്ട് ഉപയോഗിക്കാനാകില്ല.
- 500 രൂപ വരെയുള്ള ഏതൊരു പേയ്‌മെന്റ് ഇടപാടിനും (മൊത്തം പ്രതിദിന ഉപയോഗ പരിധിയായ 4000 രൂപയ്ക്ക് വിധേയമായി), നിങ്ങളുടെ UPI Lite അക്കൗണ്ടിൽ മതിയായ ഫണ്ടുകൾ ലഭ്യമാണെങ്കിൽ, UPI Lite അക്കൗണ്ട് ഡിഫോൾട്ടായി ഉപയോഗിക്കും.
ഡീരജിസ്‌ട്രേഷൻ: Google Pay ആപ്പിൽ നിന്ന് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും UPI Lite സേവനങ്ങൾ പ്രവർത്തനരഹിതമാക്കാം. പ്രവർത്തനരഹിതമാക്കിക്കഴിഞ്ഞാൽ, ഉപയോഗിക്കാത്ത UPI Lite ബാലൻസ്, വിതരണം ചെയ്യുന്ന ബാങ്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങളും മനസ്സിലാക്കുന്നു:
- നിങ്ങളുടെ UPI Lite അക്കൗണ്ടിൽ നിലവിൽ ബാലൻസ് ഉണ്ടായിരിക്കുകയും ബാങ്ക് അക്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്താൽ, UPI Lite അക്കൗണ്ടിൽ നിലവിലുള്ള ബാലൻസ് നിങ്ങൾക്ക് ചെലവഴിക്കാനാകും.
- നിങ്ങളുടെ മൊബൈൽ മാറ്റുകയോ മൊബൈൽ നഷ്ടപ്പെടുകയോ ചെയ്‌താൽ, പുതിയ ഉപകരണത്തിനായി പുതിയൊരു UPI Lite അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ UPI Lite അക്കൗണ്ടിൽ ലഭ്യമായ ബാലൻസ് പുതിയ ഉപകരണത്തിൽ വീണ്ടെടുക്കാനാകില്ല. നിങ്ങളുടെ മൊബൈൽ മാറ്റുകയാണെങ്കിൽ, പഴയ ഉപകരണത്തിൽ നിന്ന് UPI Lite അക്കൗണ്ട് പ്രവർത്തനരഹിതമാക്കി UPI Lite ബാലൻസ് ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ മാറ്റുന്നുവെന്ന് ഉറപ്പാക്കണം. നിങ്ങളുടെ പഴയ ഫോണിൽ/ഉപകരണത്തിൽ നിന്ന് UPI LITE പ്രവർത്തനരഹിതമാക്കാതിരുന്നാൽ, ലഭ്യമായ UPI LITE ബാലൻസ് നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ മാറ്റാൻ വിതരണം ചെയ്യുന്ന ബാങ്കിന് കഴിയില്ല. എന്നിരുന്നാലും, വിതരണം ചെയ്യുന്ന ബാങ്കിനെ നിങ്ങൾ ഇക്കാര്യം അറിയിച്ചാൽ, ലഭ്യമായ എല്ലാ UPI LITE ബാലൻസും നിങ്ങളുടെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാൻ വിതരണം ചെയ്യുന്ന ബാങ്ക് പരമാവധി ശ്രമിക്കും. മുകളിൽ പറഞ്ഞ ഏതെങ്കിലും സാഹചര്യങ്ങൾ കാരണം നിങ്ങളുടെ UPI Lite അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുകയാണെങ്കിൽ, Google, NPCI അല്ലെങ്കിൽ വിതരണം ചെയ്യുന്ന ബാങ്കിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
പണംതിരികെ നൽകൽ: UPI Lite ഇടപാടിന് കീഴിലുള്ള എല്ലാ റീഫണ്ട് അല്ലെങ്കിൽ പണംതിരികെ നൽകൽ അഭ്യർത്ഥനകളും ഈ Google Pay നിബന്ധനകളിലെ 'റീഫണ്ടുകളും പണംതിരികെ നൽകലും' വിഭാഗത്തിന് കീഴിൽ നിർദ്ദേശിച്ചിരിക്കുന്ന അതേ പ്രോസസ് പിന്തുടരും.
UPI Lite അക്കൗണ്ടിന്റെ സുരക്ഷ:
- നിങ്ങളുടെ Google Pay ആപ്പിന്റെയും UPI Lite ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളുടെയും രഹസ്യാത്മകത നിലനിർത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്, കൂടാതെ UPI Lite പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന മൊബൈൽ ഫോണിൽ(കളിൽ) നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം നിങ്ങൾ മാത്രമാണ്.
- UPI Lite ഉപയോഗിച്ച് നിങ്ങളുടെ Google Pay അക്കൗണ്ടിൽ നിന്ന് നടത്തുന്ന ഏതെങ്കിലും അനധികൃത ഇടപാടുകൾക്ക് NPCI/Google-ന് ഉത്തരവാദിത്തം ഉണ്ടാകില്ല.
- Google Pay ആപ്പിലെ നിങ്ങളുടെ UPI Lite അക്കൗണ്ട് സംരക്ഷിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുന്നതിനാലോ UPI Lite നിബന്ധനകൾ പാലിക്കാത്തതിനാലോ ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടങ്ങൾക്കോ കേടുപാടുകൾക്കോ NPCI/Google നിങ്ങളോട് അല്ലെങ്കിൽ മറ്റാരോടെങ്കിലും ബാദ്ധ്യസ്ഥരായിരിക്കില്ല.
ഇവിടെയുള്ള UPI Lite നിബന്ധനകൾക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ, ഏതുസമയത്തും സ്വന്തം വിവേചനാധികാരത്തിൽ നിങ്ങൾക്കോ മറ്റേതെങ്കിലും വ്യക്തിക്കോ മുൻകൂട്ടിയുള്ള അറിയിപ്പ് നൽകാതെയോ ബാദ്ധ്യത ഇല്ലാതെയോ, നിങ്ങളുടെ UPI Lite പ്രവർത്തനക്ഷമമാക്കുന്നത് നിരസിക്കാനോ Google Pay ആപ്പിലെ നിങ്ങളുടെ ഉപയോക്തൃ അക്കൗണ്ടിലേക്കുള്ള ആക്‌സസ് സസ്പെൻഡ് ചെയ്യാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം NPCI/Google-ൽ നിക്ഷിപ്തമാണ്.
14. UPI വഴിയുള്ള RuPay ക്രെഡിറ്റ് കാർഡ്
നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് Google Pay-യിൽ ലിങ്ക് ചെയ്യുന്നതുപോലെ, വ്യാപാരികൾക്ക് പേയ്‌മെന്റുകൾ നടത്തുന്നതിനുള്ള ഒരു ബദൽ മാർഗ്ഗമായി നിങ്ങൾക്ക് Google Pay-യിൽ RuPay ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യാം. നിങ്ങളുടെ RuPay ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നതിന്, പേയ്‌മെന്റ് രീതികൾ പേജിൽ RuPay ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്ത് നിലവിലെ ക്രെഡിറ്റ് അക്കൗണ്ട് ഉള്ള അനുബന്ധ ബാങ്ക് തിരഞ്ഞെടുക്കുമ്പോൾ, ഒരു UPI പിൻ (MPIN) സൃഷ്ടിക്കുന്നതിന് വേണ്ടി സാധുത സംബന്ധിച്ച വിശദാംശങ്ങൾക്കൊപ്പം നിങ്ങളുടെ RuPay ക്രെഡിറ്റ് കാർഡിന്റെ അവസാന 6 അക്കങ്ങൾ (MMYY ഫോർമാറ്റിൽ) വിതരണം ചെയ്യുന്ന ബാങ്കുമായി ബന്ധപ്പെട്ട് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. Google Pay ആപ്പിൽ വ്യാപാരികൾക്ക് പണം നൽകുന്നതിന് പേയ്‌മെന്റ് രീതിയായി നിങ്ങളുടെ ക്രെഡിറ്റ് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോഴെല്ലാം ഇടപാടുകൾ പരിശോധിച്ചുറപ്പിക്കാൻ MPIN ഉപയോഗിക്കും. Google Pay-യിൽ നിങ്ങളുടെ RuPay ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, ആ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്ത്, UPI QR കോഡുകൾ സ്‌കാൻ ചെയ്‌ത് നിങ്ങളുടെ MPIN ഉപയോഗിച്ച് ഇടപാടുകൾ പരിശോധിച്ചുറപ്പിച്ചുകൊണ്ട് വ്യാപാരികൾക്ക് പേയ്‌മെന്റുകൾ നടത്താം. വ്യക്തമാക്കുന്നതിന്, UPI-യിൽ RuPay ക്രെഡിറ്റ് കാർഡ് വഴി പേയ്‌മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികൾക്കുള്ള പേയ്‌മെന്റുകൾക്ക് മാത്രമായി ഈ ഫംഗ്‌ഷണാലിറ്റി പരിമിതപ്പെടുത്തിയിരിക്കുന്നു. വ്യാപാരികളിൽ നിന്ന് പണം പിൻവലിക്കൽ, പിയർ ടു പിയർ പേയ്‌മെന്റുകൾ, P2PM, കാർഡിൽ നിന്ന് കാർഡിലേക്കുള്ള പേയ്‌മെന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾ ഈ ഫംഗ്‌ഷണാലിറ്റിയിലൂടെ നടത്താൻ അനുവാദമുണ്ടാകില്ല.
ട്രാൻസാക്ഷൻ പരിധി. ഈ പ്രോസസിലൂടെയുള്ള ഇടപാടുകൾ, ബാധകമായ നിയമം അനുസരിച്ച് കാലാകാലങ്ങളിൽ മാറിയേക്കാവുന്ന UPI സ്റ്റാൻഡേർഡ് ട്രാൻസാക്ഷൻ പരിധികൾ പാലിക്കും.
തർക്കങ്ങൾ. RuPay ക്രെഡിറ്റ് അക്കൗണ്ട് ഉപയോഗിച്ചുള്ള പേയ്‌മെന്റ് ഇടപാടുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ അഭ്യർത്ഥനകളും ചുവടെയുള്ള ഈ നിബന്ധനകളിലെ 'തർക്കം' വിഭാഗത്തിൽ നിർദ്ദേശിച്ചിരിക്കുന്ന അതേ പ്രോസസ് പിന്തുടരും.
15. UPI സർക്കിൾ
നിങ്ങൾക്ക് Google Pay-യിൽ UPI സർക്കിൾ (ചുവടെ നിർവചിച്ചിരിക്കുന്നത്) ഫീച്ചർ ഉപയോഗിക്കാം. UPI സർക്കിൾ ആക്‌സസ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് UPI സർക്കിൾ നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക. സന്ദർഭം മറ്റുവിധത്തിൽ സൂചിപ്പിക്കുന്നില്ലെങ്കിൽ, ഇനിപ്പറയുന്ന വാക്കുകൾക്ക് ചുവടെ നൽകിയിരിക്കുന്ന അർത്ഥങ്ങളായിരിക്കും ഉണ്ടാകുക.
"UPI സർക്കിൾ" എന്നാൽ, ഒരു സെക്കൻഡറി ഉപയോക്താവിന് തന്റെ UPI ഐഡി പ്രൈമറി ഉപയോക്താവിന്റെ UPI ഐഡിയുമായി ലിങ്ക് ചെയ്യാനും പൂർണ്ണ പ്രതിനിധി അല്ലെങ്കിൽ ഭാഗിക പ്രതിനിധി അടിസ്ഥാനത്തിൽ UPI പേയ്‌മെന്റുകൾ/ഇടപാടുകൾ നടത്താനും അംഗീകാരം നൽകാൻ പ്രൈമറി ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചർ എന്നാണ് അർത്ഥമാക്കുന്നത്. പൂർണ്ണ പ്രതിനിധികളുടെ കാര്യത്തിൽ, സെക്കൻഡറി ഉപയോക്താവിന് അത്തരം പേയ്‌മെന്റുകൾ/ഇടപാടുകൾ നടത്താനാകുന്നതിന്റെ പരമാവധി പരിധി പ്രൈമറി ഉപയോക്താവിന് സജ്ജീകരിക്കാം (അതായത്, മുകളിൽ പറഞ്ഞ UPI പേയ്‌മെന്റുകൾ/ഇടപാടുകൾ നടത്തുന്നതിന് പ്രൈമറി ഉപയോക്താവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് ഉപയോഗിക്കാവുന്ന പരമാവധി തുക).
"പൂർണ്ണ പ്രതിനിധി" എന്നാൽ, നിർവചിക്കപ്പെട്ട പരമാവധി ചെലവാക്കൽ പരിധികൾക്കനുസരിച്ച് സെക്കൻഡറി ഉപയോക്താവിന് UPI സർക്കിൾ ഇടപാടുകൾ ആരംഭിക്കാനും പൂർത്തിയാക്കാനും അംഗീകാരം നൽകാൻ ഒരു പ്രൈമറി ഉപയോക്താവിന് കഴിയുന്ന രീതി/മോഡ് എന്നാണ് അർത്ഥമാക്കുന്നത്.
"ഭാഗിക പ്രതിനിധി" എന്നാൽ, നിർവചിക്കപ്പെട്ട പരമാവധി ചെലവാക്കൽ പരിധികൾക്കനുസരിച്ച് സെക്കൻഡറി ഉപയോക്താവിന് UPI സർക്കിൾ അധിഷ്ഠിത ഇടപാട് ആരംഭിക്കാനും പൂർത്തിയാക്കാനും അംഗീകാരം നൽകാൻ ഒരു പ്രൈമറി ഉപയോക്താവിന് കഴിയുന്ന രീതി/മോഡ് എന്നാണ് അർത്ഥമാക്കുന്നത്, പ്രൈമറി ഉപയോക്താവ് അദ്ദേഹത്തിന്റെ/അവരുടെ UPI പിൻ നൽകി ആ ഇടപാടിന് അംഗീകാരം നൽകുന്നതിന് വിധേയമായിരിക്കും ഇത്.
"പ്രൈമറി ഉപയോക്താവ്" എന്നാൽ UPI അധിഷ്ഠിത സേവനങ്ങൾ/സൗകര്യങ്ങൾ ലഭിക്കുന്നതിന് Google Pay ആപ്പ് ഉപയോഗിക്കുകയും Google Pay ആപ്പിൽ ലഭ്യമായ UPI-യുടെ UPI സർക്കിൾ ഫീച്ചർ ഉപയോഗിച്ച് ഒരു സെക്കൻഡറി ഉപയോക്താവിനെ പേയ്‌മെന്റുകൾ നടത്താനുള്ള പ്രതിനിധിയാക്കുകയും ചെയ്യുന്ന വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്.
"സെക്കൻഡറി ഉപയോക്താവ്" എന്നാൽ UPI-യുമായി ലിങ്ക് ചെയ്തിരിക്കുന്ന പ്രൈമറി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് UPI സർക്കിൾ ഇടപാടുകൾ നടത്താൻ പ്രൈമറി ഉപയോക്താവ് അധികാരപ്പെടുത്തിയ ഒരു UPI ഉപയോക്താവ് എന്നാണ് അർത്ഥമാക്കുന്നത്.
നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും പാലിക്കുകയും ചെയ്യുന്നു:
- പ്രൈമറി ഉപയോക്താവിന്:
- ശരിയായ വ്യക്തിയെയാണ് സെക്കൻഡറി ഉപയോക്താവായി അംഗീകരിച്ചിരിക്കുന്നത് എന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ UPI ഐഡിയുമായി സെക്കൻഡറി ഉപയോക്താവിന്റെ UPI ഐഡി ലിങ്ക് ചെയ്ത് UPI സർക്കിളിന് കീഴിൽ UPI ഇടപാടുകൾ നടത്താൻ അദ്ദേഹത്തെ / അവരെ അധികാരപ്പെടുത്തുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ/അവരുടെ UPI ഐഡിയും മൊബൈൽ നമ്പറും പരിശോധിച്ചുറപ്പിച്ച് സാധൂകരിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്.
- UPI സർക്കിളിനായി സെക്കൻഡറി ഉപയോക്താവിന് നൽകിയിട്ടുള്ള അംഗീകാരം പരിഷ്കരിക്കാനോ റദ്ദാക്കാനോ നിങ്ങൾക്ക് കഴിയും.
- UPI സർക്കിളിന് കീഴിൽ സെക്കൻഡറി ഉപയോക്താവ് നടത്തുന്ന എല്ലാ ഇടപാടുകളും നിങ്ങൾക്ക് കാണാനും ആക്‌സസ് ചെയ്യാനും കഴിയും.
- സെക്കൻഡറി ഉപയോക്താവിന്റെ ഐഡന്റിറ്റിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമെന്നും UPI സർക്കിൾ ഉപയോഗിക്കുമ്പോൾ, ഇന്ത്യയിലെ ബാധകമായ നിയമങ്ങൾ പാലിക്കുമെന്നും നിങ്ങൾ പ്രതിനിധീകരിക്കുന്നു.
- UPI സർക്കിളിന് കീഴിൽ നിങ്ങൾ ചേർത്ത/അംഗീകരിച്ച സെക്കൻഡറി ഉപയോക്താവ് നടത്തുന്ന എല്ലാ ഇടപാടുകളുടെയും പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്. UPI സർക്കിൾ ഉപയോഗിച്ച് നിങ്ങളുടെ സെക്കൻഡറി ഉപയോക്താവ് നടത്തുന്ന ഏതെങ്കിലും അനധികൃത ഇടപാടുകൾക്ക് NPCI അല്ലെങ്കിൽ Google Pay-യ്ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല. UPI സർക്കിളിന് ബാധകമായ ഏതെങ്കിലും നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നതിൽ നിങ്ങളോ സെക്കൻഡറി ഉപയോക്താവോ നടത്തിയ ഏതെങ്കിലും പ്രവർത്തനത്തിന്റെയോ വീഴ്ചയുടെയോ ഫലമായി ഉണ്ടാകാവുന്ന നഷ്ടങ്ങൾക്കോ കേടുപാടുകൾക്കോ ബാദ്ധ്യതകൾക്കോ NPCI അല്ലെങ്കിൽ Google Pay-യ്ക്ക് നിങ്ങളോടോ മറ്റാരെങ്കിലുമോടോ ഉത്തരവാദിത്തം ഉണ്ടാകില്ല.
- കാലാകാലങ്ങളിൽ നിർദ്ദേശിക്കുന്ന കാലയളവിൽ UPI സർക്കിൾ ഉപയോഗിച്ച് Google Pay ആപ്പ് വഴി ഇടപാടുകൾ നടത്തിയില്ലെങ്കിൽ, UPI സർക്കിൾ ഇടപാടുകൾ നടത്തുന്നതിനുള്ള പ്രസക്തമായ സെക്കൻഡറി ഉപയോക്താവിന്റെ അംഗീകാരം സസ്പെൻഡ് ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്തേക്കാം.
- സെക്കൻഡറി ഉപയോക്താവിന്:
- UPI സർക്കിളിന് കീഴിൽ പ്രൈമറി ഉപയോക്താവിന്റെ UPI ഐഡിയുമായി നിങ്ങളുടെ UPI ഐഡി ലിങ്ക് ചെയ്യുന്നതിനുള്ള അഭ്യർത്ഥന സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ പേര്, ഫോൺ നമ്പർ, UPI ഐഡി, ട്രാൻസാക്ഷൻ വിശദാംശങ്ങൾ എന്നിവ പ്രൈമറി ഉപയോക്താവുമായും UPI സർക്കിൾ ഇടപാടുകളുടെ പ്രോസസിംഗിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് മൂന്നാം കക്ഷികളുമായും പങ്കിടാൻ നിങ്ങൾ ഇതിനാൽ സമ്മതിക്കുന്നു.
- പ്രൈമറി ഉപയോക്താവുമായി UPI ഐഡി ലിങ്ക് ചെയ്തത് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റാനാകും.
- മറ്റ് നിബന്ധനകൾ:
- ഏത് സമയത്തും UPI സർക്കിൾ വഴി പൂർണ്ണ പ്രതിനിധിയായി ഇടപാടുകൾ നടത്തുന്നതിന് പ്രതിമാസം അനുവദനീയമായ പരമാവധി പരിധി ₹15000 ആണ്.
- ഏത് സമയത്തും UPI സർക്കിൾ വഴി പൂർണ്ണ പ്രതിനിധിയായി ഇടപാടുകൾ നടത്തുന്നതിന് ഓരോ ഇടപാടിനും അനുവദനീയമായ പരമാവധി പരിധി ₹5000 ആണ്.
- പൂർണ്ണ പ്രതിനിധി എന്ന നിലയിൽ ഒരു സെക്കൻഡറി ഉപയോക്താവിന്റെ UPI ഐഡിയെ പ്രൈമറി ഉപയോക്താവിന്റെ UPI ഐഡിയുമായി പരമാവധി 5 വർഷത്തേക്കും കുറഞ്ഞത് 1 മാസത്തേക്കും ലിങ്ക് ചെയ്യാൻ കഴിയും.
- അംഗീകാരം നൽകി സെക്കൻഡറി ഉപയോക്താവിന്റെ UPI ഐഡി പ്രൈമറി ഉപയോക്താവുമായി ലിങ്ക് ചെയ്‌തുകഴിഞ്ഞാൽ, 30 മിനിറ്റ് കൂളിംഗ് പിരീഡ് ഉണ്ടാകും, ഈ സമയത്ത് ഇടപാടുകളൊന്നും ആരംഭിക്കാൻ അനുവദിക്കില്ല.
- UPI സർക്കിൾ നിബന്ധനകൾക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചാൽ, ഏതുസമയത്തും സ്വന്തം വിവേചനാധികാരത്തിൽ നിങ്ങൾക്ക് മുൻകൂട്ടിയുള്ള അറിയിപ്പ് നൽകാതെ തന്നെ നിങ്ങളുടെ UPI സർക്കിൾ സേവനങ്ങളിലേക്കുള്ള ആക്‌സസ് സസ്പെൻഡ് ചെയ്യാനോ അവസാനിപ്പിക്കാനോ നിങ്ങളുടെ ആപ്പ് പാസ്‌വേഡോ UPI പിന്നോ മാറ്റാൻ ആവശ്യപ്പെടാനോ ഉള്ള അവകാശം Google Pay-യിൽ നിക്ഷിപ്തമാണ്.
16. ഗോൾഡ് അക്കൗണ്ട്
ഗോൾഡ് കൈവശം വയ്ക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരിധികൾ. നിങ്ങളുടെ GAP അക്കൗണ്ടിൽ സൂക്ഷിക്കുന്ന ഗോൾഡിന്റെ അളവിന് അല്ലെങ്കിൽ നിങ്ങളുടെ GAP അക്കൗണ്ടിൽ ഗോൾഡ് ശേഖരിക്കുന്നതിന് GPay-യിൽ നിങ്ങൾക്ക് ഇടപാട് നടത്താൻ കഴിയുന്ന തുകയ്ക്ക് Google പരിധികൾ ഏർപ്പെടുത്തിയേക്കാം.
GAP അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യലും അവസാനിപ്പിക്കലും. പൂർണ്ണമായും Google-ന്റെ സ്വന്തം വിവേചനാധികാരത്തിൽ (a) നിങ്ങളുടെ ഗോൾഡ് അക്കൗണ്ടിലേക്കുള്ള ആക്‌സസ് സസ്പെൻഡ് ചെയ്യാൻ; അല്ലെങ്കിൽ (b) തെറ്റായ KYC വിശദാംശങ്ങൾ സമർപ്പിക്കൽ, വഞ്ചന, ഈ സംയോജിത Google Pay നിബന്ധനകളുടെയോ കാലാകാലങ്ങളിൽ ഞങ്ങൾ നടപ്പിലാക്കിയേക്കാവുന്ന മറ്റ് നയങ്ങളുടെയോ ലംഘനം എന്നിവയുൾപ്പെടെയുള്ള ഏതെങ്കിലും കാരണങ്ങൾ മൂലം നിങ്ങൾക്കോ മൂന്നാം കക്ഷിക്കോ അറിയിപ്പ് നൽകാതെയും ബാദ്ധ്യതകളൊന്നുമില്ലാതെയും നിങ്ങളുടെ GAP അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് വേണ്ടി MMTC യോട് അഭ്യർത്ഥിക്കാൻ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതും നിങ്ങളുടെ ഗോൾഡ് MMTC തിരികെ വാങ്ങുന്നതും ഉൾപ്പെടെ, ആവശ്യമെന്ന് തോന്നുന്ന ഏത് നടപടിയും Google സ്വീകരിച്ചേക്കാം.
ഹോസ്റ്റിംഗ് സംബന്ധിച്ച വിവരങ്ങൾ. പൊതുവായ വിവരങ്ങൾ അറിയിക്കാനുള്ള ആവശ്യങ്ങൾക്ക്, ഗോൾഡുമായി ബന്ധപ്പെട്ട് MMTC നൽകുന്നതും അപ്‌ഡേറ്റ് ചെയ്യുന്നതുമായ വിവരങ്ങൾ, Google കാലാകാലങ്ങളിൽ Google Pay-യിൽ പ്രദർശിപ്പിക്കും. MMTC നൽകുന്ന അത്തരം വിവരങ്ങളുടെ കൃത്യതയ്ക്ക് Google-ന് ബാദ്ധ്യതയോ ഉത്തരവാദിത്തമോ ഉണ്ടാകില്ല.
പേയ്‌മെന്റ് ഇടപാട്. ഗോൾഡ് അക്കൗണ്ടിൽ നടത്തുന്ന എല്ലാ പേയ്‌മെന്റ് ഇടപാടുകളും സംയോജിത Google Pay നിബന്ധനകൾക്ക് വിധേയമായിരിക്കും. സംശയ നിവാരണത്തിനായി, Google Pay-യിലെ നിങ്ങളുടെ Google Account-മായി GAP സാങ്കേതികവിദ്യ Google സംയോജിപ്പിക്കും. എന്നിരുന്നാലും, എല്ലാ ഗോൾഡ് ഇടപാടുകളും നിങ്ങൾക്കും MMTC-യ്ക്കും ഇടയിൽ മാത്രമാണ് നടക്കുന്നത്. ഏതെങ്കിലും ഗോൾഡ് ഇടപാടിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് Google-ന് ഉത്തരവാദിത്തമോ ബാദ്ധ്യതയോ ഉണ്ടാകില്ല.
വിവരങ്ങളുടെ സ്റ്റോറേജ്. Google Pay-യിൽ ഒരു ഗോൾഡ് അക്കൗണ്ട് തുറക്കുന്നതിലൂടെ, Google Pay-യിൽ നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനായി, നിങ്ങളുടെ ഗോൾഡ് അക്കൗണ്ടുമായി ബന്ധപ്പെട്ട ഗോൾഡ് ഇടപാട് വിവരങ്ങളും മറ്റ് വിവരങ്ങളും തുടർച്ചയായി ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും സംഭരിക്കാനും നിങ്ങൾ Google Pay-യ്ക്ക് വ്യക്തമായി അധികാരം നൽകുന്നു.
17. ആശയവിനിമയ സേവനങ്ങൾ
നിങ്ങൾക്ക് Google Pay വഴി സന്ദേശങ്ങൾ അയയ്ക്കാൻ കഴിയും. മറ്റ് സേവന ദാതാക്കൾ, ഉപയോക്താക്കൾ, വ്യാപാരികൾ, ബില്ലർമാർ എന്നിവരുമായി Google Pay വഴി നിങ്ങൾ നടത്തുന്ന എല്ലാ ആശയവിനിമയങ്ങളുടെയും ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും. നിങ്ങൾക്കും മറ്റ് സേവന ദാതാക്കൾക്കും, ഉപയോക്താക്കൾക്കും, വ്യാപാരികൾക്കും ബില്ലർമാർക്കും പരസ്പരം ആശയവിനിമയം നടത്താനുള്ള ഒരു പ്ലാറ്റ്‌ഫോം (ആശയവിനിമയ പ്ലാറ്റ്‌ഫോം) മാത്രമാണ് Google നൽകുന്നത്, കക്ഷികൾ തമ്മിലുള്ള ഏതെങ്കിലും സംഭാഷണത്തിന് അതിന് ഉത്തരവാദിത്തം ഉണ്ടാകില്ല. നിയമവിരുദ്ധമോ നിയമപരമല്ലാത്തതോ അനധികൃതമോ ആയ ആശയവിനിമയം Google Pay വഴി നടക്കുന്നില്ലെന്ന് നിങ്ങൾ ഉറപ്പാക്കണം. ആശയവിനിമയത്തിന്റെ ഉള്ളടക്കം ഈ സംയോജിത Google Pay നിബന്ധനകൾക്ക്, പ്രത്യേകിച്ച് Google Pay നയങ്ങൾക്ക് അനുസൃതമായിരിക്കണം. ആശയവിനിമയ പ്ലാറ്റ്‌ഫോം വഴി മറ്റ് ഉപയോക്താക്കൾക്ക് നേരിട്ട് ഏതെങ്കിലും ഓഫറുകൾ, പ്രമോഷനുകൾ അല്ലെങ്കിൽ പരസ്യങ്ങൾ നൽകില്ലെന്ന് നിങ്ങൾ സമ്മതിക്കുന്നു. Google Pay നയങ്ങൾക്കോ ഈ സംയോജിത Google Pay നിബന്ധനകൾക്കോ അനുസൃതമല്ലാത്ത ഏതെങ്കിലും ആശയവിനിമയം ഉണ്ടായാൽ, Google Pay സേവനങ്ങളുടെ ഉപയോഗം പൂർണ്ണമായോ ഭാഗികമായോ സസ്പെൻഡ് ചെയ്യാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം Google-ൽ നിക്ഷിപ്തമാണ്. വിഭാഗം 21-ൽ പറഞ്ഞിരിക്കുന്ന ആവശ്യങ്ങൾക്കായി, സ്വയമേവയുള്ള മാർഗങ്ങളിലൂടെ നിങ്ങളുടെ Google Pay ആശയവിനിമയങ്ങൾ ശേഖരിക്കാനും സംഭരിക്കാനും ഉപയോഗിക്കാനും ആക്‌സസ് ചെയ്യാനുമുള്ള അവകാശം Google-ൽ നിക്ഷിപ്തമാണ്.
18. ഓഫറുകൾ
Google Pay ഓഫറുകൾ. Google Pay ഓഫറുകളിലെ നിങ്ങളുടെ പങ്കാളിത്തം പൊതുവായ Google Pay ഓഫർ നിബന്ധനകൾക്ക് വിധേയമാണ്. Google Pay-യിൽ റൺ ചെയ്യുന്ന റെഫറൽ ഓഫറുകൾക്കോ ബോണസ് ക്വസ്റ്റുകൾക്കോ, Google അറിയിക്കുന്നതുപോലെ റെഫറർക്കും റെഫർ ചെയ്യപ്പെട്ടയാൾക്കും റിവാർഡുകൾക്ക് യോഗ്യതയുണ്ടാകും. Google അറിയിക്കുന്നതുപോലെ, റെഫർ ചെയ്യപ്പെടുന്നവർ യോഗ്യതയുള്ള ഇടപാടുകൾ പൂർത്തിയാക്കുന്നതിന്റെ അടിസ്ഥാനത്തിൽ റെഫറർമാർക്ക് റിവാർഡുകൾ ലഭിക്കും. നിലവിലുള്ള ഒരു Google Pay ഉപയോക്താവ്/റെഫറർ നിങ്ങളെ റെഫർ ചെയ്യുകയും Google Pay ഉപയോഗിച്ച് റെഫറൽ ഓഫർ/ബോണസ് ക്വസ്റ്റുകളിൽ പങ്കെടുക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയുമാണെങ്കിൽ, റെഫറൽ ഓഫർ/ബോണസ് ക്വസ്റ്റിന്റെ യോഗ്യതയുള്ള ഇടപാടുകളുടെ പൂർത്തീകരണവും പുരോഗതിയും റെഫററുമായി പങ്കിടുമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു, സുതാര്യത ഉറപ്പാക്കാൻ റിവാർഡ് നേടുന്നതിലേക്കുള്ള പുരോഗതി റെഫററുമായി പങ്കിടാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു. +91 എന്ന രാജ്യ കോഡിൽ ആരംഭിക്കുന്ന ഇന്ത്യൻ മൊബൈൽ നമ്പറുകളുള്ള ഉപയോക്താക്കൾക്ക് മാത്രമേ റെഫറൽ ഓഫറുകൾക്ക് സാധുതയുള്ളൂ എന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
വ്യാപാരി/ബില്ലർ നൽകുന്ന ഓഫറുകൾ. Google Pay-യിൽ വ്യാപാരികളോ ബില്ലർമാരോ നിങ്ങൾക്ക് നൽകുന്ന ഓഫറുകൾ നിങ്ങൾക്കും വ്യാപാരിക്കും അല്ലെങ്കിൽ ബില്ലർക്കും ഇടയിലുള്ളതാണ്, അത്തരം ഓഫറുകളുടെ ഉള്ളടക്കത്തിനോ അത്തരം ഓഫറുകളുടെ പൂർത്തീകരണത്തിനോ Google-ന് ഉത്തരവാദിത്തമുണ്ടാകില്ല.
19. റീഫണ്ടുകൾ, പണംതിരികെ നൽകലുകൾ, തർക്കങ്ങൾ
റീഫണ്ടുകൾ, പണംതിരികെ നൽകലുകൾ. ഈ സംയോജിത Google Pay നിബന്ധനകളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിൽ, Google Pay സേവനങ്ങൾ വഴി പ്രോസസ് ചെയ്യുന്ന ഇടപാടുകളൊന്നും അയച്ചയാൾക്ക് Google Pay വഴി റീഫണ്ട് ചെയ്യാനാകില്ല, കൂടാതെ അയച്ചയാൾക്ക് Google Pay സേവനങ്ങൾ വഴി അവ റിവേഴ്സ് ചെയ്യാനും കഴിയില്ല. നിങ്ങളുടെ പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് ദാതാവുമായുള്ള ഉടമ്പടിക്ക് കീഴിലോ ബാധകമായ റെഗുലേഷനുകൾക്ക് കീഴിലോ നിങ്ങൾക്ക് റീഫണ്ട് അല്ലെങ്കിൽ പണംതിരികെ നൽകൽ സംബന്ധിച്ച അധിക അവകാശങ്ങൾ ഉണ്ടായിരിക്കാം. Google Pay സേവനങ്ങൾ വഴിയുള്ള നിങ്ങളുടെ എല്ലാ ഇടപാടുകളും പ്രതിഫലിക്കുന്ന, പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് ദാതാവിൽ നിന്ന് ലഭിക്കുന്ന സ്റ്റേറ്റ്‌മെന്റുകൾ നിങ്ങൾ അവലോകനം ചെയ്യണം.
അയയ്ക്കുന്നയാളുടെ പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് ദാതാവ് ഒരു ഇടപാടിന് പണംതിരികെ നൽകൽ അഭ്യർത്ഥിക്കുന്ന സാഹചര്യത്തിൽ, ഇടപാട് തുക തിരികെ നൽകാനുള്ള അവകാശം Google-ൽ നിക്ഷിപ്തമാണ്. സ്വീകർത്താവിന് കൈമാറേണ്ട തുടർന്നുള്ള പേയ്‌മെന്റുകളിൽ നിന്ന് ഏതെങ്കിലും പണംതിരികെ നൽകൽ തുക കുറയ്ക്കാനുള്ള അവകാശം തുടർന്നും Google-ന് ഉണ്ടായിരിക്കും.
തർക്കങ്ങൾ. പേയ്‌മെന്റ് ഇടപാട് അയയ്ക്കുന്നയാളും സ്വീകർത്താവും തമ്മിലുള്ളത് മാത്രമാണെന്നും ഏതെങ്കിലും ഉപയോക്താവ്, ബില്ലർ, വ്യാപാരി, മൂന്നാം കക്ഷി അല്ലെങ്കിൽ അത്തരം ഉപയോക്താവോ ബില്ലറോ വ്യാപാരിയോ മൂന്നാം കക്ഷിയോ നൽകുന്ന ഏതെങ്കിലും സേവനം, ഉൽപ്പന്നം, ഡെലിവറി തലത്തിലുള്ള പ്രതിബദ്ധത എന്നിവയുമായി ബന്ധപ്പെട്ട് Google ഗ്യാരണ്ടികളോ വാറണ്ടികളോ നൽകുന്നില്ലെന്നും നിങ്ങൾ മനസ്സിലാക്കുന്നു. ഏതെങ്കിലും ഉപയോക്താവിനെയോ ബില്ലറെയോ വ്യാപാരിയെയോ മൂന്നാം കക്ഷിയെയോ Google അംഗീകരിക്കുന്നതായി Google Pay സേവനങ്ങളുടെ ഉപയോഗം ഒരു തരത്തിലും പ്രതിനിധീകരിക്കുന്നില്ല. Google Pay സേവനങ്ങൾ ഉപയോഗിക്കുന്ന ആർക്കെങ്കിലും പേയ്‌മെന്റുകൾ കൈമാറുന്നതിന് മുമ്പ് നിങ്ങൾ ആവശ്യമായ ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ തർക്കങ്ങളും അയയ്ക്കുന്നയാളും സ്വീകർത്താവും തമ്മിലുള്ളതാണ്, Google-നെയും ഒപ്പം/അല്ലെങ്കിൽ പേയ്‌മെന്റ് സിസ്റ്റം ദാതാക്കളെയും അത്തരം തർക്കങ്ങളിൽ ഒരു കക്ഷിയാക്കില്ല. എന്നിരുന്നാലും, UPI പേയ്‌മെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്കുള്ള പ്രശ്‌നങ്ങൾ / പരാതികൾ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഞങ്ങൾക്കായിരിക്കും. UPI പേയ്‌മെന്റ് ഇടപാടുകൾ സംബന്ധിച്ച് ഉപയോക്താക്കൾക്കുള്ള എല്ലാ പ്രശ്‌നങ്ങൾക്കും / പരാതികൾക്കും ആദ്യം ബന്ധപ്പെടേണ്ട വ്യക്തി ഞങ്ങളായിരിക്കും. പ്രശ്‌നമോ പരാതിയോ പരിഹരിക്കാനായില്ലെങ്കിൽ എസ്‌കലേഷൻ ചെയ്യാനുള്ള അടുത്ത തലം PSP-യും തുടർന്ന് ഉപഭോക്താവിന്റെ ബാങ്കും അവസാനം NPCI-യും ആയിരിക്കും. ഈ ഓപ്‌ഷനുകൾ ഉപയോഗിച്ചതിന് ശേഷം നിങ്ങൾക്ക് ബാങ്കിംഗ് ഓംബുഡ്‌സ്‌മാനെയോ അല്ലെങ്കിൽ ഡിജിറ്റൽ പരാതികൾക്കായുള്ള ഓംബുഡ്‌സ്‌മാനെയോ സമീപിക്കാം.
കൂടാതെ, ഫണ്ട് പ്രോസസ് ചെയ്യുന്നതിന് ഒപ്പം/അല്ലെങ്കിൽ സെറ്റിൽമെന്റ് നടത്തുന്നതിന് Google Pay സേവനങ്ങൾ ഉപയോഗിക്കാത്ത ഒരു വ്യാപാരിക്കോ മൂന്നാം കക്ഷിക്കോ പേയ്‌മെന്റുകൾ അയയ്ക്കാൻ, Google Pay വഴി സൃഷ്ടിച്ച BHIM UPI അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ക്രെഡൻഷ്യലുകൾ ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പേയ്‌മെന്റ് സിസ്റ്റം ദാതാവിന് പേയ്‌മെന്റ് നിർദ്ദേശങ്ങൾ നൽകൽ മാത്രമായി Google-ന്റെ പങ്ക് പരിമിതപ്പെടുത്തും. ഇടപാടിന്റെ പ്രോസസിംഗ് അല്ലെങ്കിൽ സെറ്റിൽമെന്റിനോ ഏതെങ്കിലും ഡെലിവറിയുടെയോ അല്ലെങ്കിൽ സേവനത്തിന്റെയോ പൂർത്തീകരണത്തിനോ Google-ന് ഉത്തരവാദിത്തം ഉണ്ടാകില്ല, ചില പ്രത്യേക സാഹചര്യങ്ങളിൽ സ്വീകർത്താവിന് വേണ്ടി ഫണ്ട് സ്വീകരിക്കുക എന്ന പരിമിതമായ ഉദ്ദേശ്യത്തിനായി സ്വീകർത്താവിന്റെ പേയ്‌മെന്റ് കളക്ഷൻ ഏജന്റായി Google പ്രവർത്തിച്ചേക്കാം. ശരിയായ വിവരങ്ങളാണ് നൽകിയിട്ടുള്ളത് അല്ലെങ്കിൽ ശരിയായ സ്വീകർത്താവിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
അയയ്ക്കുന്നവരും സ്വീകർത്താക്കളും തമ്മിലുള്ളതോ അയയ്ക്കുന്നയാൾ/സ്വീകർത്താവും പേയ്‌മെന്റ് പങ്കാളികളും തമ്മിലുള്ളതോ ആയ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള ബാദ്ധ്യത Google-ന് ഇല്ല. എന്നിരുന്നാലും, ബാധകമായ നിയമങ്ങളോ പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട നയങ്ങളോ പ്രകാരം ആവശ്യമെങ്കിൽ, ഒരു തർക്കം സംബന്ധിച്ച് പരസ്പരം ആശയവിനിമയം നടത്തുന്നതിനോ ഉപയോക്താവിന്റെ പരാതി ബന്ധപ്പെട്ട പേയ്‌മെന്റ് പങ്കാളിക്ക് അയയ്ക്കുന്നതിനോ Google ഉപയോക്താക്കളെ സഹായിക്കും. Google Pay സേവനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടായാൽ Google-നെ ബന്ധപ്പെടുക, സാധ്യമാകുന്നിടത്തെല്ലാം അത് പരിഹരിക്കാൻ ഞങ്ങൾ നിങ്ങൾക്കൊപ്പം പ്രവർത്തിക്കും.
എഴുതി തള്ളലും റിലീസും. തർക്കത്തിൽ നിന്നുളവായതോ ഏതെങ്കിലും തരത്തിൽ അതുമായി ബന്ധപ്പെട്ടതോ ആയ എല്ലാ ക്ലെയിമുകളിലും ഡിമാൻഡുകളിലും നഷ്ടങ്ങളിലും (നേരിട്ടുള്ളതും പരിണിത ഫലമായുള്ളതും) നിന്ന് Google, ഗ്രൂപ്പ് കമ്പനികൾ, അവരുടെ ഏജന്റുമാർ, കോൺട്രാക്റ്റർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെ റിലീസ് ചെയ്യുമെന്ന് നിങ്ങൾ സമ്മതിക്കുന്നു. Google Pay സേവനങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരത്തിലോ ഏതെങ്കിലും സ്വീകർത്താവുമായോ അയയ്ക്കുന്നയാളുമായോ പരസ്യദാതാവുമായോ മറ്റ് മൂന്നാം കക്ഷിയുമായോ ഉള്ള ഇടപാട്, ഉടമ്പടി, ക്രമീകരണം എന്നിവയിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന മറ്റ് തർക്കങ്ങളിലോ നിങ്ങൾ Google-നെ ഉൾപ്പെടുത്തില്ലെന്ന് സമ്മതിക്കുന്നു. അങ്ങനെ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ: (i) Google-ന്റെയും ഗ്രൂപ്പ് കമ്പനികളുടെയും ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും അറ്റോണി ഫീസും നിങ്ങൾ അടയ്ക്കണം, കൂടാതെ താഴെ പറഞ്ഞിരിക്കുന്ന തരത്തിലുള്ള നഷ്ടപരിഹാരം നൽകുകയും വേണം; ഒപ്പം (ii) അത്തരം വ്യവഹാരത്തിന്റെ അല്ലെങ്കിൽ തർക്കത്തിന്റെ അധികാരപരിധി താഴെ പറഞ്ഞിരിക്കുന്നത് പോലെ പരിമിതമായിരിക്കും. എന്നിരുന്നാലും, ഈ സംയോജിത Google Pay നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും, പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട അനുബന്ധ നയങ്ങളോ ബാധകമായ നിയമങ്ങളോ പ്രകാരം ഒരു പേയ്‌മെന്റ് ഇടപാടുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏതെങ്കിലും അവകാശങ്ങൾ, ക്ലെയിമുകൾ അല്ലെങ്കിൽ പ്രതിരോധങ്ങൾ എന്നിവ എഴുതി തള്ളാനിടയാക്കില്ല.
20. വഞ്ചന അല്ലെങ്കിൽ അനധികൃത ഉപയോഗം
Google Pay-യിലെ നിങ്ങളുടെ Google Account വഴി നടത്തിയ എല്ലാ ഇടപാടുകളും നൽകിയ എല്ലാ നിർദ്ദേശങ്ങളും നിങ്ങൾ നൽകുന്നതായി കണക്കാക്കും. Google Pay-യിലെ Google Account വഴി നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ അനധികൃതമായി ആക്‌സസ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഉള്ള ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമായിരിക്കും. Google Pay-യിലെ നിങ്ങളുടെ Google Account അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ സഹായിക്കുന്നതിന്, Google നിർദ്ദേശിക്കുന്ന സുരക്ഷാ നടപടികൾ നിങ്ങൾ പാലിക്കണം. Google Pay-യിലെ നിങ്ങളുടെ Google Account അനധികൃതമായി ആക്‌സസ് ചെയ്‌തിട്ടുണ്ടെന്നോ ഉപയോഗിച്ചിട്ടുണ്ടെന്നോ നിങ്ങൾ കരുതുന്നുവെങ്കിൽ, ഉടൻ തന്നെ കസ്റ്റമർ സർവീസുമായി ബന്ധപ്പെടുക.
21. അപകടസാധ്യത നിരീക്ഷിക്കൽ: അസാധാരണമോ സംശയാസ്പദമോ ആയ ഇടപാടുകൾ
ഉയർന്ന അപകടസാധ്യതയുള്ള രീതികളോ വഞ്ചനാപരമായ ഇടപാടുകളോ ഉണ്ടോയെന്ന് കണ്ടെത്താൻ വേണ്ടി ഞങ്ങൾ നിങ്ങളുടെ ഇടപാടുകൾ നിരീക്ഷിച്ചേക്കാം. ഈ ശ്രമങ്ങളിലും Google Pay സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും സഹായിക്കുന്നതിന് ഞങ്ങൾ മൂന്നാം കക്ഷി ദാതാക്കളെയോ മറ്റ് സേവന ദാതാക്കളെയോ നിയോഗിച്ചേക്കാം. നിങ്ങളുടെ Google Pay അക്കൗണ്ട് വഴി സംശയാസ്പദമോ അസാധാരണമോ ആയ എന്തെങ്കിലും പ്രവർത്തനം നടക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് കാരണമുണ്ടെങ്കിൽ, Google Pay സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്‌സസ് ഞങ്ങൾ താൽക്കാലികമായോ ശാശ്വതമായോ സസ്പെൻഡ് ചെയ്തേക്കാം.
റിസ്ക് മാനേജ്മെന്റ്, വഞ്ചനാപരമാണോയെന്ന സംശയം, നിയമവിരുദ്ധമോ സംശയാസ്പദമോ ആയ ഇടപാടുകൾ, നിരോധിത ഉൽപ്പന്നങ്ങളുടെ വിൽപ്പന, അപഹരിക്കപ്പെട്ടതോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തതോ ആയ കാർഡുകളുടെയോ BHIM UPI അക്കൗണ്ടുകളുടെയോ ഉപയോഗം, Google Pay-യിലെ Google Account-കൾ, പണംതിരികെ നൽകലുകൾ/പരാതികൾ, പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട നയങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള മറ്റ് കാരണങ്ങൾ എന്നിവ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, വിവിധ കാരണങ്ങളാൽ ഒരു ഇടപാട് ഒപ്പം/അല്ലെങ്കിൽ പേയ്‌മെന്റുകളുടെ സെറ്റിൽമെന്റ് ഞങ്ങളും ഒപ്പം/അല്ലെങ്കിൽ പേയ്‌മെന്റ് പങ്കാളികളും നിരസിച്ചേക്കാം. ഒരു ഇടപാട് നിരസിക്കുകയാണെങ്കിലോ പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിലോ, ഞങ്ങൾ അയച്ചയാളുടെ ഫണ്ടിംഗ് അക്കൗണ്ടിലേക്ക് ഫണ്ടുകൾ തിരികെ കൈമാറും അല്ലെങ്കിൽ ബാധകമായ നിയമങ്ങളോ പേയ്‌മെന്റ് പങ്കാളികളുമായി ബന്ധപ്പെട്ട നയങ്ങളോ അനുസരിച്ച് ഫണ്ടുകൾ കൈകാര്യം ചെയ്യും.
കൂടാതെ, നിയമപരമായി അധികാരമുള്ളവരോ സർക്കാർ അധികൃതരോ ആവശ്യപ്പെടുന്നത് പ്രകാരമോ നിർദ്ദിഷ്ട പേയ്‌മെന്റ് പങ്കാളി അനുശാസിക്കുന്നത് പ്രകാരമോ ഉള്ള നടപടികൾ Google Pay-യിലെ Google Account-ൽ ഞങ്ങൾ സ്വീകരിച്ചേക്കാം.
22. സ്വകാര്യതയും ആശയവിനിമയങ്ങളും
സ്വകാര്യത. സംയോജിത Google Pay നിബന്ധനകളിലെ മറ്റ് വ്യവസ്ഥകൾക്ക് പുറമേ, ബാധകമായ നിയമങ്ങൾക്കും Google Pay ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കുന്നുവെന്നും വിശദീകരിക്കുന്ന ഞങ്ങളുടെ സ്വകാര്യതാ നയത്തിനും അനുസൃതമായി, നിങ്ങളുടെ വ്യക്തിപരമായ ഡാറ്റയും Google Pay വഴി നടത്തുന്ന ഏതൊരു ആശയവിനിമയവും ഞങ്ങൾ ശേഖരിക്കുകയും സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്തേക്കാമെന്ന് നിങ്ങൾ അംഗീകരിക്കുകയും വ്യക്തമായി സമ്മതിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സ്വകാര്യതാ നയത്തിന് പുറമേ, UPI ഇടപാട് സംബന്ധിച്ച ഡാറ്റയുടെയും ലോൺ അപേക്ഷ സംബന്ധിച്ച ഡാറ്റയുടെയും ഉപയോഗത്തെക്കുറിച്ച് ചുവടെയുള്ള ഖണ്ഡിക വിശദമാക്കുന്നു.
UPI ഇടപാട് സംബന്ധിച്ച ഡാറ്റ:
പ്രവർത്തനങ്ങൾ, സെറ്റിൽമെന്റ് പേയ്‌മെന്റിന്റെ പ്രോസസിംഗ്, Google Pay സേവനങ്ങൾ പ്രമോട്ട് ചെയ്യൽ തുടങ്ങിയ ഉദ്ദേശ്യങ്ങൾക്കായി, ആവശ്യാനുസരണം വ്യാപാരികളും ബാങ്കുകളും മൂന്നാം കക്ഷി ദാതാക്കളും സേവന ദാതാക്കളുമായി UPI ഇടപാട് സംബന്ധിച്ച ഡാറ്റ ഉൾപ്പെടെയുള്ള നിങ്ങളുടെ പേയ്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ Google പങ്കിട്ടേക്കാം.
നിങ്ങളുടെ UPI ഇടപാട് സംബന്ധിച്ച ഡാറ്റ, Google (മറ്റൊരു വിധത്തിൽ പറഞ്ഞാൽ, Google India Digital Services Private Limited) അല്ലാതെ മറ്റൊരു സ്ഥാപനവും ധനസമ്പാദന ഉദ്ദേശ്യങ്ങൾക്കായി (ഉദാ. പരസ്യങ്ങൾക്ക്) ഉപയോഗിക്കില്ല.
നിങ്ങളൊരു സ്വീകർത്താവാണെങ്കിൽ, നിങ്ങൾക്ക് പേയ്‌മെന്റുകൾ അയയ്‌ക്കുന്നതിനായി Google Pay-യിൽ ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള നിങ്ങളുടെ വിവരങ്ങൾ Google സംഭരിച്ചേക്കാമെന്ന് നിങ്ങൾ അംഗീകരിക്കുകയും വ്യക്തമായി സമ്മതിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ Google Pay നാവിഗേഷണൽ, ലോഗ്, കറസ്പോണ്ടൻസ് വിവരങ്ങൾ/ഡാറ്റ എന്നിവ സ്വയമേവയുള്ള മാർഗങ്ങളിലൂടെ Google ആക്സസ് ചെയ്‌തേക്കാമെന്ന് നിങ്ങൾ അംഗീകരിക്കുകയും വ്യക്തമായി സമ്മതിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ Google Pay സേവനങ്ങൾ ഉപയോഗിക്കുന്ന വ്യാപാരികൾ, മാർക്കറ്റുകൾ, സാങ്കേതികവിദ്യ, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ബ്രൗസറുകൾ, ഉപകരണങ്ങൾ, ലൊക്കേഷനുകൾ എന്നിവ വിശകലനം ചെയ്യാൻ ഈ വിവരങ്ങൾ/ഡാറ്റ ഞങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, അത്തരം വിവരങ്ങളും അവയുടെ വിലയിരുത്തലും നിങ്ങളുടെ ആവശ്യങ്ങൾ നന്നായി മനസ്സിലാക്കി നിങ്ങൾക്ക് കൂടുതൽ വിപുലമായ സേവനങ്ങൾ ലഭ്യമാക്കുക അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേകമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും മൊബൈൽ ആപ്പ് പതിപ്പുകൾക്കും അപ്ഡേറ്റുകൾ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഞങ്ങളെ സഹായിക്കും. ശേഖരിക്കുന്ന വിവരങ്ങൾ, നിങ്ങൾക്ക് താൽപ്പര്യമുണ്ടാകാനിടയുണ്ടെന്ന് ഞങ്ങൾ കരുതുന്ന വ്യാപാരികളോ ബില്ലർമാരോ നൽകുന്ന ഓഫറുകൾ ഉൾപ്പെടെയുള്ള മറ്റ് ഉൽപ്പന്നങ്ങളോ പ്രോഗ്രാമുകളോ സേവനങ്ങളോ നൽകാനും സോഫ്റ്റ്‌വെയർ അനുയോജ്യതാ പ്രശ്‌നങ്ങൾ ഉണ്ടായാൽ നിങ്ങളെ അറിയിക്കാനും ഞങ്ങളെ സഹായിക്കുന്നു.
Google-ന്റെയോ ഗ്രൂപ്പ് കമ്പനികളുടെയോ മെച്ചപ്പെടുത്തിയ സേവനങ്ങൾ നൽകുന്നതിന് നിങ്ങളുടെ മൊബൈലിലെ/മൊബൈൽ നമ്പറിലെ സന്ദേശങ്ങൾ സ്വയമേവയുള്ള മാർഗങ്ങളിലൂടെ Google ആക്‌സസ് ചെയ്യുകയും സന്ദേശങ്ങളിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കുകയും/ഉപയോഗിക്കുകയും ചെയ്തേക്കാമെന്ന് നിങ്ങൾ അംഗീകരിക്കുകയും വ്യക്തമായി സമ്മതിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്: നിങ്ങളുടെ വിതരണം ചെയ്യുന്ന ബാങ്ക്, രണ്ടാം ഫാക്റ്റർ ആധാരീകരണം നടത്തുന്നതിനായി നൽകുന്ന ഒറ്റത്തവണ പാസ്‌വേഡാണ് OTP. നിങ്ങളുടെ സന്ദേശങ്ങൾ ആക്‌സസ് ചെയ്യാൻ ഞങ്ങളെ അനുവദിക്കുകയാണെങ്കിൽ, മൊബൈലിൽ/നമ്പറിൽ ലഭിക്കുന്ന സന്ദേശത്തിൽ നിന്ന് ഞങ്ങൾ നിങ്ങളുടെ OTP വീണ്ടെടുക്കുകയും രണ്ടാം ഫാക്റ്റർ ആധാരീകരണത്തിനായി OTP സ്വയമേവ പൂരിപ്പിച്ച് സമർപ്പിക്കുകയും ചെയ്തേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
ഏതെങ്കിലും മൂന്നാം കക്ഷിയിൽ നിന്നോ സ്വീകർത്താക്കളിൽ നിന്നോ ആവശ്യമായ എല്ലാ സമ്മതങ്ങളും എഴുതി തള്ളലുകളും മുൻകൂട്ടി നേടിയിട്ടുണ്ടെന്നും ഈ ഖണ്ഡികയിൽ വിവരിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ Google, ഗ്രൂപ്പ് കമ്പനികൾ, പേയ്‌മെന്റ് പങ്കാളികൾ എന്നിവരെ അനുവദിക്കുന്നതിനുള്ള അറിയിപ്പ് അത്തരം മൂന്നാം കക്ഷിക്കോ സ്വീകർത്താവിനോ നൽകിയിട്ടുണ്ടെന്നും നിങ്ങൾ സത്യപ്രസ്‍താവന നൽകുന്നു. ഭാവിയിൽ Google-ന് സമാനമായ വിവരങ്ങൾ നൽകുന്നതിന് മുമ്പ്, അത്തരം അറിയിപ്പുകൾ നൽകുമെന്നും ആവശ്യമായ സമ്മതങ്ങളും എഴുതി തള്ളലുകളും നേടുമെന്നും നിങ്ങൾ വാറണ്ടി നൽകുന്നു.
Google Pay-യിൽ നിന്നോ നിങ്ങളുടെ Google Account-ൽ നിന്നോ ഏതെങ്കിലും വിവരങ്ങളോ ഡാറ്റയോ ഇല്ലാതാക്കാനോ മായ്ക്കാനോ നിങ്ങൾ തീരുമാനിക്കുകയാണെങ്കിലോ നിങ്ങൾ അല്ലെങ്കിൽ Google നിങ്ങളുടെ Google Account-ന്റെയോ Google Pay സേവനങ്ങളുടെയോ ഉപയോഗം അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിലോ Google സ്വകാര്യതാ നയത്തിൽ വിശദമാക്കിയിരിക്കുന്ന നിയമപരമായ കാരണങ്ങളാൽ അത്തരം വിവരങ്ങൾ/ഡാറ്റ ഞങ്ങൾ തുടർന്നും നിലനിർത്തുകയോ ഉപയോഗിക്കുകയോ ഒപ്പം/അല്ലെങ്കിൽ വെളിപ്പെടുത്തുകയോ ചെയ്‌തേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
നിങ്ങൾ Google Pay ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ ഞങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും നിങ്ങളുടെ സ്വകാര്യത എങ്ങനെയാണ് പരിരക്ഷിക്കുന്നതെന്നും Google സ്വകാര്യതാ നയം വിശദീകരിക്കുന്നു.
Google-ൽ നിന്നുള്ളതോ അവരുമായി ഉള്ളതോ ആയ ആശയവിനിമയങ്ങൾ. Google-ൽ നിന്നുള്ളതോ അവരുമായി ഉള്ളതോ ആയ ആശയവിനിമയങ്ങൾക്കായി നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതും സംഭരിക്കുന്നതും ഉപയോഗിക്കുന്നതും നിങ്ങൾ അംഗീകരിക്കുകയും വ്യക്തമായി സമ്മതിക്കുകയും ചെയ്യുന്നു. ഇനിപ്പറയുന്ന ആവശ്യങ്ങൾക്കായി ഞങ്ങൾ സ്വന്തമായോ മൂന്നാം കക്ഷികൾ വഴിയോ നിങ്ങൾക്ക് ഇമെയിലുകളോ SMS-കളോ അയയ്ക്കുകയോ മറ്റ് മാർഗങ്ങളിലൂടെ നിങ്ങളുമായി ആശയവിനിമയം നടത്തുകയോ ചെയ്തേക്കാമെന്ന് നിങ്ങൾ അംഗീകരിക്കുകയും വ്യക്തമായി സമ്മതിക്കുകയും ചെയ്യുന്നു:
(i) നിങ്ങൾക്ക് Google Pay സേവനങ്ങളും ഇടപാട് അല്ലെങ്കിൽ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും നൽകാൻ;
(ii) പേയ്‌മെന്റുമായി ബന്ധപ്പെട്ട റിമൈൻഡറുകൾ/അപ്‌ഡേറ്റുകൾ നിങ്ങൾക്ക് അയയ്‌ക്കാൻ;
(iii) Google Pay സേവനങ്ങളോ മറ്റ് Google സേവനങ്ങളോ പ്രമോട്ട് ചെയ്യാൻ;
(iv) ഗ്രൂപ്പ് കമ്പനികളുടെ സേവനങ്ങളോ ഞങ്ങളുടെ മൂന്നാം കക്ഷി ദാതാക്കളുടെ സേവനങ്ങളോ (ഈ എന്റിറ്റികൾ നൽകുന്ന ഏതെങ്കിലും ഓഫറുകളോ സ്കീമുകളോ സമ്മാനങ്ങളോ ഉൾപ്പെടെ) പ്രമോട്ട് ചെയ്യാൻ. ഈ പ്രമോഷനുകൾ നിങ്ങളുടെ UPI ഇടപാടുകൾ സംബന്ധിച്ച ഡാറ്റ ഉപയോഗിക്കില്ല;
(v) പുതിയ ഉൽപ്പന്നങ്ങളും ആക്റ്റിവിറ്റികളും പ്രമോട്ട് ചെയ്യാൻ;
(vi) പരാതികൾ ഉൾപ്പെടെ, ഏതെങ്കിലും ഉൽപ്പന്നവുമായോ Google Pay സേവനവുമായോ ബന്ധപ്പെട്ട ആശങ്കകൾ അന്വേഷിക്കുകയോ പരിഹരിക്കുകയോ ചെയ്യാൻ; അല്ലെങ്കിൽ
(vii) നിങ്ങളുടെ വിലയേറിയ ഫീഡ്‌ബാക്ക് നേടാൻ.
നിങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായി, ഇനിപ്പറയുന്നവ മനസ്സിലാക്കാനുള്ള സർവേകളും ഞങ്ങൾ നിങ്ങൾക്ക് അയച്ചേക്കാം: (i) ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ചപ്പോഴുള്ള നിങ്ങളുടെ അനുഭവം, ഒപ്പം/അല്ലെങ്കിൽ (ii) നിങ്ങളുടെ ആവശ്യങ്ങളും ആവശ്യകതകളും.
സേവനമോ ഞങ്ങളുടെ ഉൽപ്പന്നങ്ങളോ എങ്ങനെ മെച്ചപ്പെടുത്താം എന്നത് ഉൾപ്പെടെ, എന്നാൽ അതിൽ മാത്രമായി പരിമിതപ്പെടുത്താതെ, Google Pay സേവനങ്ങളെക്കുറിച്ചുള്ള കമന്റുകളോ ആശയങ്ങളോ സമർപ്പിക്കാൻ നിങ്ങൾക്ക് തീരുമാനിക്കാം, അല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ ക്ഷണിച്ചേക്കാം. ഏതെങ്കിലും ആശയം സമർപ്പിക്കുന്നതിലൂടെ, നിങ്ങളുടെ വെളിപ്പെടുത്തലുകൾക്ക് പണം ലഭിക്കില്ലെന്നും ആവശ്യപ്പെടാതെ നൽകുന്നതാണെന്നും നിയന്ത്രണങ്ങളില്ലാത്തതാണെന്നും അത് ഞങ്ങളെ അതിന്റെ രക്ഷാധികാരിയോ മറ്റ് ഏതെങ്കിലും ബാദ്ധ്യതകൾക്ക് കീഴിലോ ആക്കില്ലെന്നും നിങ്ങൾക്ക് അധിക നഷ്ടപരിഹാരങ്ങളൊന്നും നൽകാതെ ആശയം ഉപയോഗിക്കാനും ഒപ്പം/അല്ലെങ്കിൽ രഹസ്യാത്മകമല്ലാത്ത രീതിയിലോ മറ്റേതെങ്കിലും രീതിയിലോ ആരെങ്കിലുമായി ആശയം വെളിപ്പെടുത്താൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും നിങ്ങൾ അംഗീകരിക്കുന്നു.
ലോൺ അപേക്ഷ സംബന്ധിച്ച ഡാറ്റ:
നിങ്ങൾ Google Pay-യിൽ ലോണുകൾക്ക് അപേക്ഷിക്കുമ്പോൾ, Google Pay ഇനിപ്പറയുന്ന വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചേക്കാം
-
വ്യക്തിപരമായ വിശദാംശങ്ങൾ: മുഴുവൻ പേര്, ജനനത്തീയതി, ലിംഗഭേദം, ഇമെയിൽ, മൊബൈൽ നമ്പർ, പാൻ നമ്പർ, വിവാഹ നില, അച്ഛന്റെയും അമ്മയുടെയും പേര്, നിലവിലുള്ള വിലാസവും സ്ഥിര വിലാസം, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് IFSC നമ്പർ.
-
ജോലിയും വരുമാനവും സംബന്ധിച്ച വിശദാംശങ്ങൾ: ജോലി/ തൊഴിലിന്റെ തരം, തൊഴിൽ ദാതാവ്/ കമ്പനിയുടെ പേര്, വ്യവസായ മേഖല, രജിസ്ട്രേഷൻ തരം, വ്യക്തിഗത വരുമാനവും ഗാർഹിക വരുമാനവും ഓഫീസ് വിലാസം.
ലോൺ നൽകുന്ന മൂന്നാം കക്ഷികൾ നടത്തുന്ന ഓൺബോർഡിംഗ്/ KYC-യ്ക്ക് ആവശ്യമായ, നിങ്ങളുടെ മൊബൈൽ ഫോണിന്റെ ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ അല്ലെങ്കിൽ മറ്റേതെങ്കിലും സൗകര്യങ്ങൾ പോലുള്ള ചില ഫീച്ചറുകളിലേക്ക് Google Pay ഒറ്റത്തവണ ആക്‌സസ് എടുത്തേക്കാം. Google Pay ബയോമെട്രിക് ഡാറ്റയൊന്നും ശേഖരിക്കുകയോ സംഭരിക്കുകയോ ചെയ്യുന്നില്ല.
വ്യക്തിഗത വായ്‌പാ അപേക്ഷയുടെ ഭാഗമായി ശേഖരിക്കുന്ന നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ Google Pay ഇനിപ്പറയുന്ന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു: a) നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങളിലേക്ക് വിവരങ്ങൾ അയച്ചുകൊണ്ട് ലോൺ ഫെസിലിറ്റി സേവനത്തിനായുള്ള നിങ്ങളുടെ അപേക്ഷ സുഗമമാക്കാൻ സഹായിക്കുന്നതിന്, b) ലോൺ ഫെസിലിറ്റി സേവനത്തിന്റെ അനലിറ്റിക്‌സ് ആവശ്യങ്ങൾക്ക്, c) ഏതെങ്കിലും പരാതികൾ/ ക്ലെയിമുകൾ/ തർക്കങ്ങൾ ഏറ്റെടുക്കുകയോ അന്വേഷിക്കുകയോ ചെയ്യാൻ d) കാലാകാലങ്ങളിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും നിരീക്ഷിക്കാനും അവലോകനം ചെയ്യാനും, e) സാമ്പത്തിക/ റെഗുലേറ്ററി/ മാനേജ്മെന്റ് റിപ്പോർട്ടിംഗ് ഏറ്റെടുക്കുന്നതിനും വിവിധ റിസ്ക് മാനേജ്മെന്റ് മോഡലുകൾ സൃഷ്ടിക്കാനും പരിപാലിക്കാനും ഒപ്പം f) ഓഡിറ്റുകൾ നടത്താനും റെക്കോർഡ് സൂക്ഷിക്കൽ ആവശ്യങ്ങൾക്കും.
ലോൺ അപേക്ഷ സംബന്ധിച്ച ഡാറ്റ എങ്ങനെയാണ് പങ്കിടുന്നത്?
നിങ്ങളുടെ വ്യക്തമായ സമ്മതം നേടിയ ശേഷം, നിങ്ങളുടെ ലോൺ അപേക്ഷ പ്രോസസ് ചെയ്യുന്നതിന് വേണ്ടി Google Pay നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ ലോൺ നൽകുന്ന മൂന്നാം കക്ഷികളുമായി പങ്കിടുന്നു. പങ്കിട്ടുകഴിഞ്ഞാൽ, ലോൺ ദാതാവിന്റെ പക്കലുള്ള ഈ ഡാറ്റ, നിങ്ങൾ ലോൺ അപേക്ഷ നൽകിയ ലോൺ ദാതാവിന്റെ സ്വകാര്യതാ നയത്തിന് അനുസൃതമായി പ്രോസസും ചെയ്യും. നിങ്ങളുടെ വ്യക്തിപരമായ ഡാറ്റ, ലോൺ നൽകുന്ന ഏതെങ്കിലും പങ്കാളിയുമായി Google Pay തുടർച്ചയായി പങ്കിടില്ല. പങ്കിടുന്ന എല്ലാ ഡാറ്റയും ഒറ്റത്തവണ ഉപയോഗങ്ങൾക്ക് മാത്രമുള്ളതാണ്.
ഡാറ്റയും സമ്മതവും ഇല്ലാതാക്കൽ / നശിപ്പിക്കൽ / മായ്‌ക്കൽ / നിലനിർത്തൽ
നിങ്ങളുടെ Google Account-കളുടെ ക്രമീകരണം സന്ദർശിച്ച്, ഏതുസമയത്തും UPI ഇടപാട് സംബന്ധിച്ച ഡാറ്റയും ലോൺ അപേക്ഷ സംബന്ധിച്ച ഡാറ്റയും ഇല്ലാതാക്കാനാകും, അത്തരം ഡാറ്റ ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ സമ്മതം അത് റദ്ദാക്കും. എന്നിരുന്നാലും, പങ്കാളികൾ അത്തരം ഡാറ്റ ഇല്ലാതാക്കുന്നതിന്റെ ഉത്തരവാദിത്തം Google Pay ഏറ്റെടുക്കുന്നില്ല. കൂടാതെ, പ്രാദേശിക നിയമങ്ങളും നിയന്ത്രണങ്ങളും അനുവദിക്കുന്നത് പ്രകാരമോ നിയമപരമായ കാരണങ്ങളാലോ മാത്രമേ ഡാറ്റ ഇല്ലാതാക്കൂ. Google-ന്റെ ഇല്ലാതാക്കൽ, മായ്‌ക്കൽ, നിലനിർത്തൽ നയങ്ങളെ കുറിച്ച് Google സ്വകാര്യതാ നയത്തിൽ കൂടുതൽ വായിക്കുക.
സുരക്ഷ
ബാധകമായ നിയമങ്ങൾക്ക് അനുസൃതമായി (നയം പ്രകാരം) Google വ്യക്തിപരമായ ഡാറ്റ സുരക്ഷിതമാക്കുന്നു.
23. ബൗദ്ധിക സ്വത്തവകാശങ്ങളുടെ ഉപയോഗവും സംരക്ഷണവും
Google Pay സേവനങ്ങൾ പകർപ്പവകാശം, ട്രേഡ്‍മാർക്കുകൾ, പേറ്റന്റുകൾ, വ്യാപാര രഹസ്യം ഒപ്പം/അല്ലെങ്കിൽ മറ്റ് ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ എന്നിവ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. Google Pay സേവനങ്ങളുടെ ഉടമസ്ഥാവകാശം, പകർപ്പവകാശം, ലോകമെമ്പാടുമുള്ള മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ Google LLC യുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ സംയോജിത Google Pay നിബന്ധനകൾ, Google Pay സേവനങ്ങളിലെ ബൗദ്ധിക സ്വത്തവകാശത്തിന്മേൽ നിങ്ങൾക്ക് അവകാശങ്ങളൊന്നും നൽകുന്നില്ല. രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ Google-ന്റെയോ അതിന്റെ ഗ്രൂപ്പ് കമ്പനികളുടെയോ ബൗദ്ധിക സ്വത്തവകാശങ്ങൾ ഉപയോഗിക്കാനോ ബാധകമാക്കാനോ ദുരുപയോഗം ചെയ്യാനോ ഏതെങ്കിലും വിധത്തിൽ ചൂഷണം ചെയ്യാനോ ലംഘിക്കാനോ ഇവിടെയുള്ള ഒന്നും ഉപയോക്താക്കൾക്ക് അധികാരം നൽകുന്നില്ല. ഈ നിബന്ധനകൾ അംഗീകരിക്കുന്നതിന് വിധേയമായി, Google Pay സേവനം ഉപയോഗിക്കുന്നതിനുള്ള പരിമിതമായ ലൈസൻസ് ഇതിനാൽ നിങ്ങൾക്ക് നൽകിയിരിക്കുന്നു. BHIM UPI ഇൻഫ്രാസ്ട്രക്ചർ വഴി അന്തിമ ഉപയോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് Google Pay ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യാപാരിയാണ് നിങ്ങളെങ്കിൽ, Google Pay ട്രേഡ്‍മാർക്കുകളും Google Pay ലോഗോകളും ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ പരിമിതമായ അവകാശം ഈ Google Pay ബ്രാൻഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും.
Google Pay ആപ്പിലേക്ക് അല്ലെങ്കിൽ ആപ്പ് മുഖേന ഫീഡ്‌ബാക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കം നിങ്ങൾ അപ്‌ലോഡ് ചെയ്യുകയോ സമർപ്പിക്കുകയോ സംഭരിക്കുകയോ അയയ്ക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ, അത്തരം ഉള്ളടക്കം ലോകമെമ്പാടും ഉപയോഗിക്കാനും ഹോസ്റ്റ് ചെയ്യാനും സംഭരിക്കാനും പുനഃസൃഷ്ടിക്കാനും പരിഷ്‌കരിക്കാനും അനുമാനാത്മക സൃഷ്‌ടികൾ നിർമ്മിക്കാനും (Google Pay സേവനങ്ങളിൽ നിങ്ങളുടെ ഉള്ളടക്കം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് ഞങ്ങൾ വരുത്തുന്ന വിവർത്തനങ്ങൾ, ആശയം സ്വീകരിക്കലുകൾ, മറ്റ് മാറ്റങ്ങൾ എന്നിവയുടെ ഫലമായുണ്ടാകുന്നവ), ആശയവിനിമയം നടത്താനും പ്രസിദ്ധീകരിക്കാനും പൊതുവായി അവതരിപ്പിക്കാനും പൊതുവായി പ്രദർശിപ്പിക്കാനും വിതരണം ചെയ്യാനും നിങ്ങൾ Google-ന് ശാശ്വതവും ലോകമെമ്പാടുമുള്ളതുമായ ലൈസൻസ് നൽകുന്നു. Google ഉപയോഗിക്കുന്നില്ലെങ്കിൽ പോലും ഈ ലൈസൻസ് നിങ്ങൾക്ക് തിരികെ നൽകില്ല. ഈ ലൈസൻസിൽ നിങ്ങൾ അനുവദിക്കുന്ന അവകാശങ്ങൾ Google Pay സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും പ്രമോട്ട് ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുതിയവ വികസിപ്പിക്കുന്നതിനുമുള്ള പരിമിതമായ ഉദ്ദേശ്യങ്ങൾക്കായുള്ളതാണ്. നിങ്ങൾ Google Pay സേവനങ്ങൾ ഉപയോഗിക്കുന്നത് നിർത്തുകയാണെങ്കിലും ഈ ലൈസൻസ് തുടരും.
24. നികുതികൾക്കുള്ള ഉത്തരവാദിത്തം
Google Pay സേവനങ്ങളുടെ ഉപയോഗത്തിൽ നിന്ന് ഉണ്ടാകുന്ന ബാധകമായ നികുതികളുടെയെല്ലാം റിപ്പോർട്ടിംഗും പേയ്മെന്റും നിങ്ങളുടെ ഉത്തരവാദിത്തമാണ്. Google Pay സേവനങ്ങൾ വഴി നടത്തുന്ന പേയ്‌മെന്റുകളുമായി ബന്ധപ്പെട്ടോ Google Pay സേവനങ്ങൾ വഴി ലഭിക്കുന്ന ഫണ്ടുകൾ/വരുമാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന ഏതെങ്കിലും നികുതികളുടെ റിപ്പോർട്ടിംഗും പേയ്മെന്റും ഉൾപ്പെടെ, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ നിങ്ങൾ Google Pay സേവനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബാധകമായ എല്ലാ നികുതി നിയമങ്ങളും പാലിക്കുമെന്ന് നിങ്ങൾ ഇതിനാൽ സമ്മതിക്കുന്നു
25. നഷ്ടപരിഹാരം നൽകൽ
ഇനിപ്പറയുന്നവയിൽ നിന്ന് ഉണ്ടാകുന്നതോ അതുമായി ബന്ധപ്പെട്ടതോ അതിൽ നിന്ന് ഉണ്ടായേക്കാവുന്നതോ ആയ, ന്യായമായ അറ്റോണി ഫീസ് ഉൾപ്പെടെ എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ നഷ്ടപരിഹാരം നൽകേണ്ട കക്ഷികൾക്കുണ്ടാകുന്ന ചെലവുകളിലും എല്ലാ തരത്തിലുമുള്ള ക്ലെയിമുകളിലും ഡിമാൻഡുകളിലും നടപടിയുടെ കാരണങ്ങളിലും കടം അല്ലെങ്കിൽ ബാദ്ധ്യതയിലും നിന്നും Google, ഗ്രൂപ്പ് കമ്പനികൾ, പേയ്‌മെന്റ് പങ്കാളികൾ, അവരുടെ ഡയറക്‌ടർമാർ, ഓഫീസർമാർ, ഉടമകൾ, ഏജന്റുമാർ, സഹ ബ്രാൻഡർമാർ, മറ്റ് പങ്കാളികൾ, ജീവനക്കാർ, വിവര ദാതാക്കൾ, ലൈസൻസർമാർ, ലൈസൻസികൾ, കൺസൾട്ടന്റുമാർ, കോൺട്രാക്ടർമാർ, ബാധകമായ മറ്റ് മൂന്നാം കക്ഷികൾ (ഒരുമിച്ച് "നഷ്ടപരിഹാരം നൽകേണ്ട കക്ഷികൾ") എന്നിവരെ പ്രതിരോധിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും ഹാനികരമാകാതെ നിലനിർത്തുമെന്നും നിങ്ങൾ അംഗീകരിക്കുന്നു:
(a) നിങ്ങൾ സേവനങ്ങൾ ഉപയോഗിക്കുന്നത്;
(b) ഈ Google Pay നിബന്ധനകളിലെയോ Google Pay നയങ്ങളിലെയോ ഏതെങ്കിലും നിബന്ധനകൾ നിങ്ങൾ ലംഘിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യുന്നത്;
(c) നിങ്ങളുടെ നടപടികളോ വീഴ്ചകളോ മൂലമുണ്ടാകുന്ന ഏതെങ്കിലും തർക്കമോ വ്യവഹാരമോ; അല്ലെങ്കിൽ
(d) നിങ്ങളുടെ ഉപേക്ഷ, ലംഘനം അല്ലെങ്കിൽ ബാധകമായ ഏതെങ്കിലും നിയമത്തിന്റെയോ മൂന്നാം കക്ഷിയുടെ അവകാശങ്ങളുടെയോ ലംഘനമാണെന്ന് ആരോപിക്കപ്പെടുന്നവ.
26. നിഷേധക്കുറിപ്പ്
എല്ലാ ഉള്ളടക്കങ്ങളും സോഫ്റ്റ്‌വെയറുകളും ഫംഗ്‌ഷനുകളും മെറ്റീരിയലുകളും വിവരങ്ങളും ഉൾപ്പെടെയുള്ള സേവനങ്ങളും സേവനങ്ങളിൽ ലഭ്യമാകുന്നതും സേവനങ്ങളുമായി ബന്ധപ്പെട്ട് നൽകുന്നത് അല്ലെങ്കിൽ സേവനങ്ങളിലൂടെ ആക്സസ് ചെയ്യാവുന്നതുമായ വിവരങ്ങളും "അതേപടി" നൽകിയിരിക്കുന്നു. നിയമം അനുവദിക്കുന്ന പരമാവധി പരിധി വരെ, സേവനങ്ങൾക്കോ സേവനങ്ങളിൽ ഉപയോഗിക്കുന്നതോ സേവനങ്ങളിലൂടെ ആക്‌സസ് ചെയ്യുന്നതോ ആയ സോഫ്റ്റ്‌വെയർ മുഖേന ആക്‌സസ് ചെയ്യാവുന്ന ഉള്ളടക്കം, മെറ്റീരിയലുകൾ, വിവരങ്ങൾ, ഫംഗ്‌ഷനുകൾ എന്നിവയ്‌ക്കോ സേവനങ്ങളിലൂടെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട വിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും സുരക്ഷാ ലംഘനത്തിനോ Google-ഉം ഗ്രൂപ്പ് കമ്പനികളും അവരുടെ ഏജന്റുമാരും സഹ ബ്രാൻഡർമാരും ഉപകരണ നിർമ്മാതാക്കൾ ഉൾപ്പെടെ, എന്നാൽ അവരിൽ മാത്രമായി പരിമിതപ്പെടുത്താതെയുള്ള മറ്റ് പങ്കാളികളും (ഒരുമിച്ച്, "Google കക്ഷികൾ") ഏതെങ്കിലും തരത്തിലുള്ള സത്യപ്രസ്‍താവനയോ വാറണ്ടിയോ നൽകുന്നില്ല. സേവനങ്ങൾ, നിയമലംഘനമില്ലായ്മ, വ്യാപാരയോഗ്യത, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും വാറണ്ടികൾ ഉൾപ്പെടെ, പരിമിതികളില്ലാതെ എല്ലാ വാറണ്ടികളും ഓരോ Google കക്ഷിയും നിഷേധിക്കുന്നു. സേവനങ്ങളിൽ അടങ്ങിയിരിക്കുന്ന ഫംഗ്‌ഷനുകൾ തടസ്സമില്ലാത്തതോ പിശകുകളില്ലാത്തതോ ആയിരിക്കുമെന്ന് Google ഉറപ്പുനൽകുന്നില്ല. പേയ്‌മെന്റ് ഇടപാടുകൾ, P2P പേയ്‌മെന്റുകൾ, സേവനങ്ങൾ എന്നിവയുടെ സ്വീകരിക്കൽ, പ്രോസസിംഗ്, അംഗീകരിക്കൽ, പൂർത്തീകരണം, സെറ്റിൽമെന്റ് എന്നിവയെ ബാധിച്ചേക്കാവുന്ന സിസ്റ്റം തകരാറുകൾ അല്ലെങ്കിൽ മറ്റ് തടസ്സങ്ങൾ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ സേവനത്തിലുണ്ടാകുന്ന ഏതെങ്കിലും തടസ്സങ്ങൾക്ക് Google-ന് ഉത്തരവാദിത്തമുണ്ടാകില്ല.
പേയ്‌മെന്റ് ഇൻസ്ട്രുമെന്റുകൾ നിലവിലുള്ളതും അപ് ടു ഡേറ്റുമാണോ എന്നതുൾപ്പെടെ, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ അത്തരം വിവരങ്ങളുടെ കൃത്യതയ്ക്ക് Google കക്ഷികൾക്ക് ഉത്തരവാദിത്തമുണ്ടാകില്ല. മുമ്പത്തെ വാക്യത്തിന്റെ പൊതുസ്വഭാവം പരിമിതപ്പെടുത്താതെ, ദാതാവ് തീരുമാനിച്ച നിശ്ചിത കാലയളവിലെ അത്തരം വിവരങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും സേവനങ്ങളിലൂടെ അവ നിങ്ങൾക്ക് ദൃശ്യമാകുന്ന സമയത്തോ നിങ്ങൾ ഒരു വാങ്ങലോ റിഡംപ്ഷനോ നടത്തുന്ന സമയത്തോ നിങ്ങളുടെ നിലവിലെ ഇടപാടുകൾ, ലഭ്യമായ ബാലൻസ്, മറ്റ് അക്കൗണ്ട് അല്ലെങ്കിൽ പ്രോഗ്രാം സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ കൃത്യമായി പ്രതിഫലിപ്പിച്ചേക്കില്ലെന്നും നിങ്ങൾ വ്യക്തമായി അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദാതാവുമായുള്ള ഉടമ്പടി പ്രകാരം, ഓവർഡ്രാഫ്റ്റ് ഫീസുകളോ അത്തരം ഇടപാടുകളുടെ ഫലമായുണ്ടാകുന്ന മറ്റ് നിരക്കുകളോ ഈടാക്കിയേക്കാം, അല്ലെങ്കിൽ വാങ്ങാനോ റിഡംപ്ഷൻ നടത്താനോ ഉള്ള നിങ്ങളുടെ ശ്രമം പരാജയപ്പെടാനുള്ള സാധ്യതയുണ്ട്.
27. ഉത്തരവാദിത്തത്തിന്‍റെ പരിധി; അപ്രതീക്ഷിത സംഭവം
ഒരു സാഹചര്യത്തിലും, Google അല്ലെങ്കിൽ അതിന്റെ ഗ്രൂപ്പ് കമ്പനികൾക്ക്, ലാഭത്തിലും സൽപ്പേരിലും ഉപയോഗത്തിലും ഡാറ്റയിലും ഉണ്ടാകുന്ന എന്തെങ്കിലും നഷ്ടമോ ഏതെങ്കിലും Google കക്ഷിയുമായോ സേവനങ്ങളുമായോ അല്ലെങ്കിൽ സേവനങ്ങൾ വഴി വാങ്ങിയതോ സ്വീകരിച്ചതോ വിറ്റതോ പണം നൽകിയതോ ആയ ഏതെങ്കിലും ഉൽപ്പന്നങ്ങളുമായോ സേവനങ്ങളുമായോ വിവരങ്ങളുമായോ ബന്ധപ്പെട്ട്, ക്ലെയിമിന്റെ തരമോ നടപടിയുടെ കാരണമോ പരിഗണിക്കാതെ, അത്തരം കേടുപാടുകൾക്കോ നഷ്ടത്തിനോ ഉള്ള സാധ്യതയെക്കുറിച്ച് Google കക്ഷിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിൽ പോലും ഉണ്ടായേക്കാവുന്ന മറ്റ് അദൃശ്യമായ നഷ്ടങ്ങളോ പരോക്ഷമോ പരിണിത ഫലമായുള്ളതോ പ്രത്യേകമോ ശിക്ഷാരൂപത്തിലുള്ളതോ അനുകരണീയമോ ആയ കേടുപാടുകൾക്കോ നഷ്ടങ്ങൾക്കോ നിങ്ങളോടോ മൂന്നാം കക്ഷിയോടോ ഉത്തരവാദിത്തമോ ബാദ്ധ്യതയോ ഉണ്ടാകില്ല. ഈ സംയോജിത Google Pay നിബന്ധനകളിൽ നിന്നോ അതുമായി ബന്ധപ്പെട്ടോ ഉണ്ടാകുന്ന Google കക്ഷികളുടെ മൊത്തം ക്യുമുലേറ്റീവ് ബാദ്ധ്യത, ക്ലെയിം ചെയ്യുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് മാസ കാലയളവിൽ നിങ്ങളുടെ സാധുവായ ഇടപാടുകളിൽ നിന്ന് Google യഥാർത്ഥത്തിൽ നേടിയതും നിലനിർത്തിയതുമായ മൊത്തം ഫീസിനേക്കാൾ ഒരു സാഹചര്യത്തിലും കൂടുതലാകരുത്.
ഈ Google Pay നിബന്ധനകളിലെ ഒന്നും തന്നെ (i) മരണത്തിനോ വ്യക്തികൾക്കുണ്ടാകുന്ന പരുക്കിനോ; (ii) വഞ്ചനയ്‌ക്കോ; (iii) വഞ്ചനാപരമായ തെറ്റിദ്ധരിപ്പിക്കലിനോ; അല്ലെങ്കിൽ (iv) നിയമപ്രകാരം ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ കഴിയാത്ത ഏതെങ്കിലും ബാദ്ധ്യതയ്‌ക്കോ ഉള്ള ഏതെങ്കിലും കക്ഷിയുടെ ബാദ്ധ്യത ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ല.
ഇവിടെ പറഞ്ഞിരിക്കുന്ന ഉത്തരവാദിത്തത്തിന്റെ പരിധികളെ ആശ്രയിച്ചാണ് ഓരോ കക്ഷിയും ഈ സംയോജിത Google Pay നിബന്ധനകളിൽ ഏർപ്പെട്ടിരിക്കുന്നതെന്നും ആ പരിധികൾ കക്ഷികൾ തമ്മിലുള്ള വിലപേശലിന് ആവശ്യമായ അടിസ്ഥാന കാര്യമാണെന്നും നിങ്ങളും Google-ഉം അംഗീകരിക്കുന്നു. മുകളിൽ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമേ അവയിൽ മാത്രമായി പരിമിതപ്പെടുത്താതെ , സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികളോ ഭീകരവാദ പ്രവർത്തനങ്ങളോ ഭൂകമ്പമോ തീപിടുത്തമോ വെള്ളപ്പൊക്കമോ മറ്റ് ദൈവ പ്രവൃത്തികളോ തൊഴിൽ സാഹചര്യങ്ങളോ വൈദ്യുതി തടസ്സങ്ങളോ ഇന്റർനെറ്റിലുണ്ടാകുന്ന തടസ്സങ്ങളോ ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെ അത്തരം കക്ഷികളുടെ ന്യായമായ നിയന്ത്രണത്തിലല്ലാത്ത ഏതെങ്കിലും അവസ്ഥയുടെ ഫലമായുണ്ടാകുന്ന പരാജയത്തിനോ കാലതാമസത്തിനോ Google കക്ഷികൾക്കൊന്നും ബാദ്ധ്യത ഉണ്ടായിരിക്കില്ല.
28. അവസാനിപ്പിക്കലും സസ്പെൻഡ് ചെയ്യലും
പൂർണ്ണമായും ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, നിഷ്‌ക്രിയത്വം അല്ലെങ്കിൽ ഈ സംയോജിത Google Pay നിബന്ധനകളുടെയോ കാലാകാലങ്ങളിൽ ഞങ്ങൾ നടപ്പിലാക്കിയേക്കാവുന്ന മറ്റ് നയങ്ങളുടെയോ ലംഘനം ഉൾപ്പെടെ, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുത്താതെയുള്ള ഏതെങ്കിലും കാരണങ്ങൾ മൂലം നിങ്ങൾക്കോ മൂന്നാം കക്ഷിക്കോ അറിയിപ്പ് നൽകാതെയും ബാദ്ധ്യതകളൊന്നുമില്ലാതെയും ഒന്നോ അതിലധികമോ Google Pay സേവനങ്ങളുടെ ഉപയോഗം സസ്പെൻഡ് ചെയ്യാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്.
29. പരസ്യം
ചില Google Pay ഫീച്ചറുകളെ പരസ്യ വരുമാനം പിന്തുണച്ചേക്കാം, അവ പരസ്യങ്ങളും പ്രമോഷനുകളും പ്രദർശിപ്പിക്കുകയും ചെയ്തേക്കാം. സേവനങ്ങൾ ആക്‌സസ് ചെയ്യാനും ഉപയോഗിക്കാനും Google നിങ്ങളെ അനുവദിക്കുന്നതിന് പകരം, Google അത്തരം പരസ്യങ്ങളും പ്രമോഷനുകളും നൽകുന്നത് നിങ്ങൾ സമ്മതിക്കുന്നു.
30. ഭരണനിർവ്വഹണ നിയമം; അധികാരപരിധി
ഇന്ത്യയിലെ നിയമങ്ങൾക്കനുസൃതമായാണ് Google Pay നിബന്ധനകളും Google Pay നയങ്ങളും നിയന്ത്രിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നത്. മുകളിൽ പരാമർശിച്ചിരിക്കുന്ന ഡോക്യുമെന്റുകളിൽ നിന്ന് ഉണ്ടാകുന്ന എല്ലാ നിയമ നടപടിയും അല്ലെങ്കിൽ നടപടിക്രമങ്ങളും ഇന്ത്യയിലെ ന്യൂഡൽഹി അധികാരപരിധിയായുള്ള കോടതികളിൽ/ട്രൈബ്യൂണലുകളിൽ മാത്രമായിരിക്കും, ഇത്തരം കോടതികളുടെ/ട്രൈബ്യൂണലുകളുടെ അധികാരവും തീരുമാനങ്ങളും നിങ്ങൾ നിരുപാധികം അംഗീകരിക്കണം. ബാധകമായ നിയമമോ റെഗുലേഷനോ നിയമ നടപടികളോ നടപ്പാക്കേണ്ട സർക്കാർ അഭ്യർത്ഥനയോ പാലിക്കുന്നതിന് നിങ്ങൾ Google Pay-യിൽ നൽകിയ വിവരങ്ങൾ ഞങ്ങൾക്ക് പങ്കിടേണ്ടി വന്നേക്കാമെന്ന് നിങ്ങൾ മനസ്സിലാക്കുന്നു.
31. സേവന നിബന്ധനകളുടെ പരിഷ്കരണം
പൂർണ്ണമായും ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, സംയോജിത Google Pay നിബന്ധനകളുടെ ഏത് ഭാഗവും എപ്പോൾ വേണമെങ്കിലും മാറ്റാനോ പരിഷ്കരിക്കാനോ ഭേദഗതി വരുത്താനോ ഞങ്ങൾക്ക് അവകാശമുണ്ട്. ആദ്യം പോസ്റ്റ് ചെയ്യുമ്പോൾ തന്നെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയും നിങ്ങൾ അവ അംഗീകരിച്ചതായി കരുതുകയും ചെയ്യും, പോസ്റ്റ് ചെയ്ത തീയതിക്ക് ശേഷം ആരംഭിക്കുന്ന ഇടപാടുകൾക്ക് തുടർന്ന് ഇത് ബാധകമാകും. അത്തരം ഏതെങ്കിലും പരിഷ്‌കരണങ്ങൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, സേവനങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് അവസാനിപ്പിക്കാം, അതാണ് നിങ്ങൾക്കുള്ള ഏകവും അനന്യവുമായ പരിഹാരം.
കൂടാതെ, അറിയിപ്പ് നൽകിയോ അല്ലാതെയോ Google Pay ആപ്പ് അല്ലെങ്കിൽ സേവനങ്ങൾ (പൂർണ്ണമായോ ഭാഗികമായോ) ഏതുസമയത്തും താൽക്കാലികമായോ ശാശ്വതമായോ പരിഷ്‌കരിക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്‌തമാണ്. ഞങ്ങളുടെ സ്വന്തം വിവേചനാധികാരത്തിൽ, ബാധകമായ ഫീസുകൾ ഉൾപ്പെടെയുള്ള സേവനങ്ങളിൽ ഞങ്ങൾ മാറ്റം വരുത്തിയേക്കാം. മാറ്റങ്ങൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, സേവനങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് അവസാനിപ്പിക്കാം. മാറ്റം(ങ്ങൾ) നടപ്പിലാക്കിയതിനുശേഷം സേവനങ്ങൾ ഉപയോഗിക്കുന്നത്, അത്തരം മാറ്റം(ങ്ങൾ) നിങ്ങൾ അംഗീകരിക്കുന്നതായി സൂചിപ്പിക്കും. സേവനങ്ങൾ ഏതെങ്കിലും തരത്തിൽ പരിഷ്കരിച്ചാലോ സസ്പെൻഡ് ചെയ്താലോ അവസാനിപ്പിച്ചാലോ ഞങ്ങൾക്ക് നിങ്ങളോടോ ഏതെങ്കിലും മൂന്നാം കക്ഷിയോടോ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്ന് നിങ്ങൾ അംഗീകരിക്കുന്നു.
32. ഇംഗ്ലീഷ് ഭാഷാ നിയന്ത്രണങ്ങൾ
ഈ സംയോജിത Google Pay നിബന്ധനകളുടെ എല്ലാ വിവർത്തനങ്ങളും നിങ്ങളുടെ സൗകര്യത്തിനായാണ് നൽകിയിരിക്കുന്നത്. ഇവിടെയുള്ള നിബന്ധനകളുടെയും വ്യവസ്ഥകളുടെയും സത്യപ്രസ്‍താവനകളുടെയും അർത്ഥങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ നിർവചനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വിധേയമാണ്. നൽകിയിരിക്കുന്ന ഏതെങ്കിലും വിവർത്തനം ഇംഗ്ലീഷിലുള്ള യഥാർത്ഥ വിവരങ്ങളെ കൃത്യമായി പ്രതിനിധീകരിക്കണമെന്നില്ല.
33. അസൈൻമെന്റ്
ഈ സംയോജിത Google Pay നിബന്ധനകളും ഇവിടെ നൽകിയിരിക്കുന്ന ഏതെങ്കിലും അവകാശങ്ങളും ലൈസൻസുകളും കൈമാറാനോ അസൈൻ ചെയ്യാനോ നിങ്ങൾക്ക് കഴിയില്ല. ഈ ഉടമ്പടിയുടെ ആനുകൂല്യങ്ങളോ ബാദ്ധ്യതകളോ ഞങ്ങൾ പൂർണ്ണമായോ ഭാഗികമായോ അസൈൻ ചെയ്തേക്കാം. അത്തരം അസൈൻമെന്റിനെക്കുറിച്ചുള്ള ഒരു അറിയിപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകും, ഈ നിബന്ധനകളിലും വ്യവസ്ഥകളിലും ഉൾപ്പെടുന്ന കക്ഷികൾ അത് പാലിക്കേണ്ടതുണ്ട്.
34. എഴുതി തള്ളൽ
ഈ ഉടമ്പടിയിൽ മറ്റ് വിധത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിൽ, സംയോജിത Google Pay നിബന്ധനകൾക്ക് കീഴിലുള്ള അവകാശമോ പരിഹാരമോ വിനിയോഗിക്കാത്തതോ വിനിയോഗിക്കുന്നതിൽ കാലതാമസം വരുത്തുന്നതോ അവകാശമോ പരിഹാരമോ എഴുതിത്തള്ളാനോ മറ്റേതെങ്കിലും അവകാശങ്ങളോ പരിഹാരങ്ങളോ എഴുതിത്തള്ളാനോ ഇടയാക്കില്ല, സംയോജിത Google Pay നിബന്ധനകൾക്ക് കീഴിലുള്ള ഏതെങ്കിലും അവകാശമോ പരിഹാരമോ ഒറ്റയ്‌ക്കോ ഭാഗികമായോ വിനിയോഗിക്കുന്നത് ആ അവകാശമോ പരിഹാരമോ വിനിയോഗിക്കുന്നതിനെയോ മറ്റേതെങ്കിലും അവകാശമോ പരിഹാരമോ വിനിയോഗിക്കുന്നതിനെയോ തടയില്ല.
35. വ്യവസ്ഥകളുടെ തുടർച്ച
സംയോജിത Google Pay നിബന്ധനകളുടെ പ്രാബല്യത്തിൽ തുടരാൻ ഉദ്ദേശിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും, അവയുടെ സ്വഭാവവും ഉള്ളടക്കവും അനുസരിച്ച്, ഏതെങ്കിലും അല്ലെങ്കിൽ എല്ലാ കക്ഷികളും അവരുടെ ബാദ്ധ്യതകൾ നിറവേറ്റിയതിന് ശേഷം ഈ ഉടമ്പടി പൂർത്തിയാക്കുകയും അവസാനിപ്പിക്കുകയും ചെയ്താലും അതേപടി തുടരും.
36. വേർപെടുത്തൽ നിബന്ധന
സംയോജിത Google Pay നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥ പൂർണ്ണമായോ ഭാഗികമായോ അസാധുവോ നടപ്പിലാക്കാനാവാത്തതോ ആണെങ്കിലോ ആകുകയാണെങ്കിലോ, ആ വ്യവസ്ഥയുടെ ചില ഭാഗങ്ങൾ ഇല്ലാതാക്കിയാൽ അത് സാധുവാകുകയോ നടപ്പിലാക്കാനാകുകയോ ചെയ്യുമെങ്കിൽ, സാധുവാകാൻ ആവശ്യമായ അത്തരം ഇല്ലാതാക്കലുകൾ നടത്തുന്നതിലൂടെ ആ വ്യവസ്ഥ ബാധകമാകും. സംയോജിത Google Pay നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥകൾ നിയമവിരുദ്ധമായതോ മറ്റുവിധത്തിൽ ഫലപ്രദമല്ലാത്തതോ ആണെന്ന് അധികാരപരിധിയുള്ള ഏതെങ്കിലും കോടതി/ട്രൈബ്യൂണൽ വിധിച്ചാൽ, സംയോജിത Google Pay നിബന്ധനകളുടെ ശേഷിക്കുന്ന ഭാഗം പൂർണ്ണമായും പ്രാബല്യത്തിൽ തുടരും, കൂടാതെ നിയമവിരുദ്ധമോ മറ്റുവിധത്തിൽ ഫലപ്രദമല്ലാത്തതോ ആയ വ്യവസ്ഥയ്ക്ക് പകരം ആ വ്യവസ്ഥയുടെ ഉദ്ദേശ്യം പ്രതിഫലിപ്പിക്കുന്ന ഒരു പുതിയ വ്യവസ്ഥ ഉൾപ്പെടുത്തും.
GOOGLE PAY നിബന്ധനകൾക്കുള്ള അനുബന്ധം: പ്രവാസി ഇന്ത്യക്കാർക്കുള്ള Google Pay സേവന നിബന്ധനകൾ
1. ആമുഖം
ബാധകമായ നിബന്ധനകൾ. ഇന്ത്യയിലെ പ്രവാസികൾക്കുള്ള ഈ Google Pay സേവന നിബന്ധനകൾ (“Google Pay പ്രവാസി നിബന്ധനകൾ”) Google Pay നിബന്ധനകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളതാണ്, കൂടാതെ അതിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യും, Google Pay-യിൽ UPI ഉപയോഗിക്കാൻ (“UPI-യിൽ NRE/NRO അക്കൗണ്ടുകൾ”) തിരഞ്ഞെടുക്കുന്ന യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് (താഴെ നിർവചിച്ചിരിക്കുന്നത് പോലെ) ഇത് ബാധകമാണ്. ഈ Google Pay പ്രവാസി നിബന്ധനകളും ശേഷിക്കുന്ന Google Pay നിബന്ധനകളും തമ്മിൽ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കിൽ, UPI-യിലെ NRE/NRO അക്കൗണ്ടുകൾക്ക് ഈ Google Pay പ്രവാസി നിബന്ധനകളായിരിക്കും ബാധകമാകുക.
യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾ. 1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (“FEMA”) അനുസരിച്ച്, പ്രവാസി (എക്‌സ്റ്റേണൽ) റുപ്പീ അക്കൗണ്ടുകളും (“NRE അക്കൗണ്ടുകൾ”) അല്ലെങ്കിൽ പ്രവാസി ഓർഡിനറി റുപ്പീ അക്കൗണ്ടുകളും (“NRO അക്കൗണ്ടുകൾ”) ഇനിപ്പറയുന്ന ഏതെങ്കിലും രാജ്യ കോഡുകളുള്ള മൊബൈൽ നമ്പറുകളും ഉള്ള പ്രവാസി ഇന്ത്യക്കാരായ (“NRI-കൾ”) ഉപയോക്താക്കൾക്ക് (“യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾ”) UPI-യിൽ NRE/NRO അക്കൗണ്ടുകൾ ലഭ്യമാണ്:
-
സിംഗപ്പൂർ രാജ്യത്തിന്റെ കോഡ് (+65).
ബാധകമായ നിയമത്തിന് വിധേയമായി, മറ്റ് രാജ്യങ്ങളുടെ കോഡുകൾ ഉള്ള മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്ന NRI ഉപയോക്താക്കൾക്ക് വേണ്ടി UPI-യിലെ NRE/NRO അക്കൗണ്ടുകളും ഈ Google Pay പ്രവാസി നിബന്ധനകളും Google കാലാകാലങ്ങളിൽ വിപുലീകരിച്ചേക്കാം.
UPI-യിൽ NRE/NRO അക്കൗണ്ടുകൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക്, Google Pay നിബന്ധനകളും (അവർ ഇന്ത്യയിലെ സ്ഥിരതാമസക്കാരാണെങ്കിൽ ചെയ്യുന്നത് പോലെ) അനുബന്ധമായി നൽകുന്ന പ്രവാസി ഇന്ത്യക്കാർക്കുള്ള ഈ Google Pay സേവന നിബന്ധനകളും ഉൾപ്പെടെയുള്ള സംയോജിത Google Pay നിബന്ധനകൾ പാലിക്കാൻ ബാദ്ധ്യതയുണ്ട്.
ഈ Google Pay പ്രവാസി നിബന്ധനകളിൽ ഏതെങ്കിലും കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യാനുള്ള അവകാശം Google-ൽ നിക്ഷിപ്തമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. നിങ്ങൾ സ്വയം അപ് ടു ഡേറ്റായി തുടരുന്നുവെന്നും ഈ Google Pay പ്രവാസി നിബന്ധനകളും സംയോജിത Google Pay നിബന്ധനകളും കൃത്യമായ ഇടവേളകളിൽ വായിക്കുന്നുവെന്നും ഉറപ്പാക്കണം.
2. UPI-യിലെ NRE/NRO അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ
ട്രാൻസാക്ഷൻ പരിധികൾ. UPI-യിൽ NRE/NRO അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ഓരോ ഇടപാടും കാലാകാലങ്ങളിൽ (i) FEMA പ്രകാരം; ഒപ്പം/അല്ലെങ്കിൽ (ii) UPI-യുമായി ബന്ധപ്പെട്ട് NPCI മുഖേന; ഒപ്പം/അല്ലെങ്കിൽ (iii) നിങ്ങളുടെ NRE അക്കൗണ്ടോ NRO അക്കൗണ്ടോ (സാഹചര്യം അനുസരിച്ച്) പരിപാലിക്കുന്ന ബാങ്ക് വഴി നിർദ്ദേശിക്കുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ ട്രാൻസാക്ഷൻ പരിധികൾക്ക് വിധേയമാണ്.
അനുവദനീയമായ ഇടപാടുകൾ. FEMA ഉൾപ്പെടെയുള്ള ബാധകമായ നിയമങ്ങൾക്ക് വിധേയമായി, NRE അക്കൗണ്ടുകൾക്കോ NRO അക്കൗണ്ടുകൾക്കോ (സാഹചര്യം അനുസരിച്ച്) അനുവദനീയമായ ഇടപാടുകൾക്ക് മാത്രമേ നിങ്ങൾക്ക് UPI-യിൽ NRE/NRO അക്കൗണ്ടുകൾ ഉപയോഗിക്കാൻ കഴിയൂ.
3. പ്രവർത്തനരഹിതമാക്കിയ ഫീച്ചറുകൾ
മുൻകൂട്ടിയുള്ള അറിയിപ്പ് നൽകാതെ, സ്വന്തം വിവേചനാധികാരത്തിൽ ഏതുസമയത്തും UPI-യിലെ Google Pay ഒപ്പം/അല്ലെങ്കിൽ NRE/NRO അക്കൗണ്ടുകളിൽ നിന്ന് ഫീച്ചറുകളും ഫംഗ്‌ഷണാലിറ്റിയും പിൻവലിക്കാനുള്ള അവകാശം Google-ൽ നിക്ഷിപ്തമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. തൽഫലമായി, UPI-യിൽ NRE/NRO അക്കൗണ്ടുകൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് അത്തരം ഫീച്ചറുകൾ/ഫംഗ്‌ഷണാലിറ്റിയുമായി ബന്ധപ്പെട്ട Google Pay നിബന്ധനകളിലെ അനുബന്ധ വ്യവസ്ഥകൾ ബാധകമാകില്ല.
ഉദാഹരണത്തിന്, UPI-യിൽ NRE/NRO അക്കൗണ്ടുകൾ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് ഇനിപ്പറയുന്ന Google Pay ഫീച്ചറുകൾ പ്രവർത്തനരഹിതമാക്കിയിരിക്കുന്നു:
(a) യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കളോട് ഫോൺബുക്ക് ആക്‌സസ് ആവശ്യപ്പെടില്ല, കൂടാതെ അത്തരം യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് Google Pay ആപ്പിൽ ഫോൺബുക്ക് കോൺടാക്റ്റ് വിവരങ്ങളൊന്നും കാണാനാകില്ല.
(b) യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് Google Pay-യിൽ ലോൺ ഫെസിലിറ്റി സേവനങ്ങളോ മറ്റ് ഫിൻസെർവ് ഉൽപ്പന്നങ്ങളോ ലഭിക്കില്ല.
(c) യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര പേയ്‌മെന്റുകൾക്കായി പേയ്‌മെന്റ് രീതികൾ ചേർക്കാൻ അനുവാദമുണ്ടാകില്ല.
(d) ഒരു വെർച്വൽ അക്കൗണ്ട് നമ്പർ സൃഷ്ടിച്ച് Google Pay വഴി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ടോക്കണൈസ് ചെയ്യാൻ യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് അനുവാദമുണ്ടാകില്ല.
(e) FEMA പ്രകാരം, യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് NRE അക്കൗണ്ടുകൾക്കും ഇന്ത്യയ്ക്ക് പുറത്ത് സ്ഥിരതാമസക്കാരായ വ്യക്തികൾക്ക് അനുവദനീയമായ മറ്റ് അക്കൗണ്ടുകൾക്കുമിടയിൽ ഫണ്ട് കൈമാറാൻ അനുവാദമുണ്ടാകില്ല.
(f) NRE അക്കൗണ്ടുകളോ NRO അക്കൗണ്ടുകളോ ഉപയോഗിക്കുന്ന യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കളെ Google Pay ഉപഭോക്താവായി റെഫർ ചെയ്യുന്നതിലൂടെ ഒരു ഉപയോക്താവിനും ക്യാഷ് ബാക്ക് റിവാർഡുകൾക്കോ സ്ക്രാച്ച് കാർഡുകളോ ലഭിക്കാൻ അർഹതയുണ്ടായിരിക്കില്ല. അതുപോലെ, NRE അക്കൗണ്ടുകളോ NRO അക്കൗണ്ടുകളോ ഉപയോഗിക്കുന്ന യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്കും റെഫറൽ ക്യാഷ് ബാക്ക് റിവാർഡുകളോ സ്ക്രാച്ച് കാർഡുകളോ ലഭിക്കാൻ അർഹതയുണ്ടായിരിക്കില്ല.
(g) NRE അക്കൗണ്ടുകളോ NRO അക്കൗണ്ടുകളോ ഉപയോഗിക്കുന്ന യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് മറ്റ് GPay ഉപയോക്താക്കളിൽ നിന്ന് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനോ ശേഖരിക്കുന്നതിനോ ഉള്ള ശേഖരണ അഭ്യർത്ഥനകൾ ട്രിഗർ ചെയ്യാൻ അനുവാദമുണ്ടാകില്ല.
(h) യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് Google Pay-യിൽ RuPay ക്രെഡിറ്റ് കാർഡുകൾ ലിങ്ക് ചെയ്യാൻ അനുവാദമുണ്ടാകില്ല.
(i) യോഗ്യതയുള്ള പ്രവാസി ഉപയോക്താക്കൾക്ക് അവരുടെ UPI ഐഡികൾ ഫോൺ നമ്പറുകളുമായി ലിങ്ക് ചെയ്യാൻ അനുവാദമുണ്ടാകില്ല.